അമ്മയുടെ പ്രായമുള്ള ഈ വ്യക്തി ഇങ്ങനെ ചെയ്യുന്നത് ശരിയല്ല: ഭാഗ്യലക്ഷ്മിക്ക് എതിരെ പരാതിയുമായി മജ്‌സിയ

559

സൂപ്പർഹിറ്റായി മുന്നേറുന്ന മലയാളം ബിഗ് ബോസ് മൂന്നാം സീസണിൽ ഉദ്യേഗജനകമായ സംഭവങ്ങളാണ് ഓരോ ദിവസവും നടക്കുന്നത്. ചെറിയ കാര്യങ്ങൾ പോലും ബിഗ് ബോസ് ഹൗസിൽ വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇത് പിന്നീട് വലിയ വഴക്കിലാണ് അവസാനിക്കുന്നത്.

ഇപ്പോഴിത വീക്കിലി ടാസ്‌ക്ക് ബിഗ് ബോസ് ഹൗസിൽ വലിയ പ്രശ്‌നം സൃഷ്ടച്ചിരിക്കുകയാണ്. അടുത്ത സുഹൃത്തുക്കാണ് ഇത്തവണ നേർക്കുനേർ എത്തിയിരിക്കുന്നത്. പൊന്ന് വിളയും മണ്ണ് എന്നാണ് വീക്കിലി ടാസ്‌ക്കിന്റെ പേര്,. ടാസ്‌ക്കിനിടെയാണ് മത്സരാർഥികൾ തമ്മിൽ വാക്ക് തർക്കം ഉണ്ടായത്, ഭാഗ്യലക്ഷ്മിയും മജിസിയയുമായിട്ടാണ് ആദ്യം പ്രശ്‌നം ആരംഭിച്ചത്.

Advertisements

ടാസ്‌ക്കിൽ ഒരു ഗ്രൂപ്പിലാണ് ഭാഗ്യലക്ഷ്മിയും മജിസിയയും. ഡിംപലിന്റെ ടീം അഗംങ്ങളെ സഹായിച്ചുവെന്ന് പറഞ്ഞാണ് ഇരുവരും തമ്മിലുളള തർക്കം ആരംഭിക്കുന്നത്. ഗെയിമിൽ ഭാഗ്യലക്ഷ്മിയും മജിസിയയും കരകൗശല നിർമ്മാണ തൊഴിലാളികളാണ്. ഡിപംൽ, സജ്‌ന, റംസാൻ തുടങ്ങിയവർ പോലീസ് റേളിലാണ് എത്തുന്നത്.

ടാസ്‌ക്കിനിടയിൽ പോലീസിന്റെ അടുത്ത് പോയത് ശരിയല്ലെന്നാണ് ഭാഗ്യലക്ഷ്മി മജിസിയയോട് പറയുന്നത്. ഇത് ചീറ്റിങ്ങായി പോയെന്നും ഭാഗ്യലക്ഷ്മി പറയുന്നു. താൻ ശേഖരിച്ച കല്ലുകൾ നൽകിയതിന് ശേഷം എല്ലാ പോയിന്റും നീ കൊണ്ട് പോകൻ മജിസിയയോട് ഭാഗ്യലക്ഷ്മി പറയുന്നുണ്ട്. കൂടാതെ തന്നെ വലിയ കല്ലു കൊണ്ട് എറിയതുതെന്നും മജിസിയ മറുപടിയായി പറയുന്നുണ്ട്.

ഗെയിമിനെ അതിന്റേതായ രീതിയിൽ കാണണമെന്നും താൻ സ്‌പോട്‌സ്മാൻ സ്പിരിറ്റിലാണ് മത്സരത്തെ കാണുന്നതെന്നും പ്രശ്‌നം പരിഹരിക്കാനെത്തിയ സായ് വിഷ്ണുവിനോടും അഡോണിയോടു പറഞ്ഞി. ഒടുവിൽ, സായ് മുൻ കൈ എടുത്ത് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

പിന്നീട് തനിക്ക് വലിയ കല്ലുകൾ വേണമെന്ന് വാശി പിടിച് ഭാഗ്യലക്ഷ്മിയ്ക്ക് തന്റെ കൈകളിലുള്ള കല്ലുകൾ നൽകുകയായിരുന്നു. തുടർന്ന് വീടിന് പുറത്തെത്തിയ മജിസിയ ഈ ഗെയിം ഇനി മുന്നോട്ട് പോകുമെന്ന് തോന്നുന്നില്ലെന്നും പറഞ്ഞു. ഗെയിം എല്ലാവരും വ്യക്തിപരമായി എടുക്കുകയാണ് എന്ന് പറഞ്ഞ് കൊണ്ടാണ് തന്റെ നിലപാട് വ്യക്തമാക്കിയത്.

കൂടാത മത്സരത്തിൽ ഉപദ്രവിക്കാൻ പാടില്ലെന്നും എന്നാൽ ഭാഗ്യലക്ഷ്മി തന്നെ കല്ലുകൊണ്ട് എറിഞ്ഞുവെന്നും മജിസിയ പരാതിയായി എല്ലാവരുടേയും മുന്നിൽ പറഞ്ഞു. അമ്മയുടെ പ്രായമുള്ള വ്യക്തിയാണ് നിസാരമായ കല്ലിന്റെ പേരിൽ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും മജ്‌ലിസ പറയുന്നു.

Advertisement