മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന മലയാളികളുടെ പ്രിയ നടിയാണ് സ്വാസിക വിജയ്. മികച്ച നർത്തകിയും മോഡലും കൂടിയായ സ്വാസിക വൈഗ എന്ന തമിഴ് സിനിമയിലൂടെ ആണ് അഭിനയ രംഗത്തേക്ക് അരങ്ങേറിയത്. പിന്നീട് 3 തമിഴ് ചിത്രങ്ങളിൽ കൂടി സ്വാസിക അഭിനയിച്ചു.
മിനി സ്ക്രീനിലെ ബിഗ് ബ്രേക്ക് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിജയിയിച്ചതോടെ ആണ് മലയാള സിനിമയിൽ സ്വാസിക എത്തുന്നത്. ലാൽജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ എന്ന സിനിമയിലൂടെ ആണ് സ്വാസിക മലയാളത്തിൽ എത്തിയത്.
അടുത്തിടെ പുറത്തിറങ്ങിയ സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന ചിത്രത്തിൽ അതീവ ഗ്ലാമറസ് വേഷത്തിലും സ്വാസിക എത്തിയിരുന്നു. അതേ സമയം തനിക്ക് ഒരു നായികയാകാനുള്ള ഭംഗിയില്ലെന്ന പരിഹാസം പോലും ഒരിക്കൽ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് സ്വാസിക.
തമിഴിൽ അഭിനയിക്കുന്ന സമയത്ത് യിരുന്നു ഇത്തരത്തിലൊരു വിമർശനം കേൾക്കേണ്ടി വന്നെതുന്നു നടി പറയുന്നു.
തമിഴ് സിനിമ ചെയ്തിരുന്ന സമയത്ത് ഒരു ഇന്റർവ്യു ചെയ്തു. പ്രശസ്തയായൊരു ആർട്ടിസ്റ്റായിരുന്നു ഇന്റർവ്യു ചെയ്തത്. നമ്മൾ സംസാരിക്കുകയും പോരുകയും ചെയ്തു.
ടിവിയിൽ കണ്ടപ്പോൾ കാണുന്നത് ആ ആർട്ടിസ്റ്റ് പറയുന്നത്, ആ സിനിമയുടെ ഏറ്റവും വലിയ മൈനസ് എന്നത് നായിക ആണെന്ന്. നായികയ്ക്ക് ഭംഗിയില്ല എന്ന് പറഞ്ഞു. മുഖം നിറച്ച് കുരുക്കളും വലിയ മൂക്കും ഒക്കെയായി നായികയ്ക്ക് വേണ്ട ഭംഗിയില്ലെന്ന് പറഞ്ഞുവെന്നാണ് സ്വാസിക പറയുന്നത്.
അതേസമയം ഞാൻ പിന്നീട് അഭിനയിച്ച സിനിമകളും സീരിയലുകളുമെല്ലാം ചെയ്തത് ഈ മുഖക്കുരു വച്ചിട്ട് തന്നെയാണെന്നും സ്വാസിക പറയുന്നു. ഈ മുഖക്കുരു ഇല്ലാത്ത മുഖം ഇന്നേ വരെ ഞാൻ കണ്ടിട്ടില്ല. വ്യക്തിപരമായും കണ്ടിട്ടില്ല, സ്ക്രീനിലും കണ്ടിട്ടില്ലെന്നും സ്വാസിക പറയുന്നു.
അതേ സമയം കൈനിറയെ സിനിമകളാണ് സ്വാസികയ്ക്ക് ഇപ്പോൾ മലയാളത്തിൽ ഉള്ളത്. ഉടയോൾ, പ്രൈസ് ഓഫ് പൊലീസ്, ജെന്നിഫർ എന്നീ സിനിമകളാണ് സ്വാസികയുടെതായി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്ന പുതിയ ചിത്രങ്ങൾ.
സീരിയലുകളിലും സജീവമാണ് താരം.