മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സ്വാതി നിത്യാനന്ദ്. ചെമ്പട്ട് എന്ന പരമ്പരയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയ താരം പിന്നീട് ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഭ്രമണം, നാമം ജപിക്കുന്ന വീട് തുടങ്ങിയ പരമ്പരകളിൽ സ്വാതി ശ്രദ്ദേയമായ വേഷങ്ങൾ ചെയ്തിരുന്നു.
പ്രണയവർണ്ണങ്ങൾ എന്ന പരമ്പരയിലാണ് ഇപ്പോൾ സ്വാതി നിത്യാനന്ദ് അഭിനയിക്കുന്നത്. 2020ലെ ലോക്ക്ഡൗൺ സമയത്ത് ആയിരുന്നു സ്വാതിയുടെയും ക്യാമറമാൻ പ്രതീഷിന്റെയും വിവാഹം. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. വലിയ വിമർശനത്തിനും ഈ വിവാഹം ഇടവെച്ചിരുന്നു.
രണ്ട് വർഷത്തോളമുള്ള പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. പ്രതീഷിന്റെ വീട്ടുകാർക്ക് വിവാഹത്തിൽ വിയോജിപ്പ് ഇല്ലായിരുന്നു വെങ്കിലും സ്വാതിയുടെ കുടുംബം പൂർണമായും പിന്തുണച്ചിരുന്നില്ല. ഇപ്പോൾ വിവാഹത്തെ കുറിച്ച് മനസ് തുറന്നി രിക്കുകയാണ് സ്വാതി നിത്യാനന്ദ്.
ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണ് വിവാഹം എന്നും അതിൽ മറ്റുള്ളവർ അഭിപ്രായം പറയേണ്ട ആവശ്യമില്ല എന്നാണ് സ്വാതി പറയുന്നത്. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
സ്വാതി നിത്യാനന്ദിന്റെ വാക്കുകൾ ഇങ്ങനെ:
സൈബർ ആ ക്ര മ ണ ങ്ങ ൾ ക്ക് ഇരയായിട്ടുണ്ട് പ്രത്യേകിച്ചും വിവാഹ ശേഷമാണ് പലതരത്തിലുള്ള കമന്റുകളും കേട്ടത്. ആദ്യമൊക്കെ വിഷമം തോന്നിയിരുന്നു. ഇപ്പോൾ കണ്ട ഭാവം നടിക്കാറില്ല, പറയുന്നവർ പറഞ്ഞോട്ടെ എന്നാണ്. സമീപകാലത്ത് നടന്ന പല നടിമാരുടെയും വിവാഹത്തെ കുറിച്ച് പലരും അഭിപ്രായം പറയുന്നത് കണ്ടു.
ഒരു നടി അവരുടെ വിവാഹത്തെ കുറിച്ചുള്ള വീഡിയോ സ്വന്തം യൂട്യൂബിൽ പങ്കുവച്ചപ്പോൾ അതിന് താഴെ വന്ന കമന്റുകൾ വളരെ മോശമായിരുന്നു. എപ്പോഴാണ് ഡൈവോഴ്‌സ്, എന്തിന് ഇയാളെ കെട്ടി എന്നൊക്കെയായിരുന്നു കമന്റ്.
എവിടെയെങ്കിലും ഒന്ന് പറയണം എന്ന് കരുതി ഇരിക്കുകയായിരുന്നു ഞാൻ.
കുട്ടിയുള്ളയാളെ വിവാഹം ചെയ്‌തോ, രണ്ടാം കെട്ടാണോ എന്നൊക്കെ (കമന്റുകൾ) ചോദിക്കേണ്ട ആവശ്യം എന്താണ്. രണ്ടാം വിവാഹം ചെയ്താലും, വിവാഹം ചെയ്യുന്നത് ആരെ ആയാലും അത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. അത് അവരുടെ അവകാശവും സ്വാതന്ത്രവുമാണ്. അതിൽ മറ്റുള്ളവർ അഭിപ്രായം പറയേണ്ട ആവശ്യമില്ല. ആദ്യമൊക്കെ ഇത്തരത്തിലുള്ള കമന്റുകൾ കാണുമ്പോൾ ഞാൻ പ്രതികരിക്കുമായിരുന്നു.
എന്നാൽ അതിന്റെ ആവശ്യം ഇല്ല എന്ന് പിന്നീട് തോന്നി. പറയുന്നവരുടെ വാ അടപ്പിക്കാൻ കഴിയില്ല. നമ്മൾ എന്തൊക്കയോ ആയത് കൊണ്ടല്ലേ അവർ കുറ്റം പറയുന്നത്. ഒന്നും അല്ലെങ്കിൽ മൈന്റ് ചെയ്യില്ലല്ലോ അപ്പോൾ പിന്നെ അതൊരു അഹങ്കാരമായി എടുത്ത് പ്രതികരിക്കാതെയായി എന്നും സ്വാതി നിത്യാനന്ദ് പറഞ്ഞു.