ഇന്റർകാസ്റ്റ് മാര്യേജ് ആയിരുന്നു, ഷൂട്ടിംഗിന് ഇടയിൽ നിന്ന് പോയി അങ്ങ് കല്യാണം കഴിച്ചു: വെളിപ്പെടുത്തലുമായി നോബി മാർക്കോസ്

458

മിമിക്രി രംഗത്ത് നിന്നും സിനിമയിലെത്തി തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് നോബി മാർക്കോസ്. ചാനലുകളിൽ നിരവധി സ്‌കിറ്റുകളും നിരവധി സ്‌റ്റേജ് പ്രോഗ്രമുകളുമായി നിറഞ്ഞു നിൽക്കുകയായിരുന്നു നോബി. എന്നാൽ ഏഷ്യാനെറ്റിലെ സൂപ്പർ റിയാലിറ്റി ഷേയായ ബിഗ് ബോസിൽ മത്സരിച്ചതോടെ ആയിരുന്നു നോബിയെ പ്രേക്ഷകർ കൂടുതൽ അടുത്തറിഞ്ഞത്.

ഇപ്പോൾ ഇതാ തന്റെ വെഡ്ഡിങ് ആനിവേഴ്സറി ദിനത്തിൽ വിവാഹത്തെക്കുറിച്ച് മുൻപ് നോബി പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഹാപ്പി ആനിവേഴ്സറി റ്റു മൈ ലവ്ലി വൈഫ്. എന്റെ ജീവിതത്തിൽ നീ കൂടെയുള്ളതിനാൽ ഞാനൊരുപാട് സന്തോഷവാനാണ്, എല്ലാത്തിനും നന്ദിയെന്നായിരുന്നു നോബി കുറിച്ചത്.

Advertisements

ഭാര്യ ആര്യയ്ക്കൊപ്പമുള്ള ഫോട്ടോയും നോബി പോസ്റ്റ് ചെയ്തിരുന്നു. ഡിംപൽ ബാൽ, ശ്വേത മേനോൻ, മിഷേൽ തുടങ്ങി നിരവധി പേരാണ് നോബിക്കും ആര്യയ്ക്കും ആശംസ അറിയിച്ചിട്ടുള്ളത്.

Also Read
ജസ്റ്റ് എ ഫെയറി ടെയ്ൽ ഓഫ് ഔർ ലൈഫ് ; ഞങ്ങളുടെ ജീവിതത്തിലെ പുതിയ തുടക്കം ഇങ്ങനെ : വിവാഹ ശേഷമുള്ള ചിത്രങ്ങൾ പങ്കു വച്ച് വിജയ് മാധവും ദേവിക നമ്പ്യാരും

നോബിയുടെ വാക്കുകൾ ഇങ്ങനെ:

കോളേജിൽ പരിപാടി അവതരിപ്പിക്കാൻ പോയപ്പോഴായിരുന്നു ആര്യയുമായി പരിചയത്തിലാവുന്നത്. പിന്നീട് നമ്പറൊക്കെ കൈമാറി വിളിക്കുമായിരുന്നു. അങ്ങനെ സംസാരിച്ചാണ് പ്രണയത്തിലായത്. പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോൾ വീട്ടുകാർക്ക് എതിർപ്പുകളൊക്കെ ഉണ്ടായിരുന്നു.

ഇന്റർകാസ്റ്റ് മാര്യേജായിരുന്നു ഞങ്ങളുടേത്. ഇതിഹാസ സിനിമയുടെ ചിത്രീകരണം നടക്കുന്നതിന് ഇടയിലായിരുന്നു ആര്യയെ കല്യാണം കഴിക്കുന്നത്. തലേ ദിവസവും ചിത്രീകരണത്തിൽ പങ്കെടുത്തിരുന്നു. തിരുവനന്തപുരത്തേക്ക് വെളപ്പിനെ പോവുകയായിരുന്നു. വഞ്ചിയൂരിൽ വെച്ചായിരുന്നു വിവാഹം.

Also Read
എന്ത് നല്ലത് ചെയ്താലും കൂടെ ഒരു അക്കിടി പറ്റും കല്യാണവും അങ്ങിനെ പറ്റിയതാ എന്ന് ഗായത്രി അരുൺ ; തന്റെ എഴുത്തിനെക്കുറിച്ചും ജീവിതത്തെ കുറിച്ചും വിശേഷങ്ങൾ പങ്കു വച്ച് താരം

വിവാഹം കഴിഞ്ഞ് അതുവഴി നടക്കുമ്പോൾ അത് കല്യാണ ചെക്കനല്ലേയെന്ന് ആളുകൾ വിളിച്ച് ചോദിക്കുന്നുണ്ടായിരുന്നു. അവിടെ സീരിയൽ ചിത്രീകരണം നടക്കുന്നുണ്ടായിരുന്നു ആ സമയത്ത്. വിവാഹ ശേഷം അന്ന് തന്നെ താൻ പരിപാടിക്ക് പോയി. തുടക്കത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും പിന്നീട് ഇരുവീട്ടുകാരും ഞങ്ങളെ കൈനീട്ടി സ്വീകരിച്ചു. ഇപ്പോഴത്തെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം അതാണെന്നും നോബി പറയുന്നു.

Advertisement