മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമായ കൊച്ചിൻ ഹനീഫ ഈ ലോകത്ത് നിന്നും വിടപറഞ്ഞിട്ട് ഇക്കഴിഞ്ഞ ഫെബ്രുവരി 2 ന് 12 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. 2010 ഫെബ്രുവരി രണ്ടിനായിരുന്നു മലയാള സിനിമാ ലോകത്തെ കണ്ണീരിലാക്കി കൊച്ചിൻ ഹനീഫ അന്തരിച്ചത്.
അഭിനയം തുടങ്ങിയത് വില്ലൻ വേഷങ്ങളിലൂടെ ആണെങ്കിലും ഹാസ്യവേഷങ്ങളും ക്യാരക്ടർ റോളുകളും അദ്ദേഹം മികച്ച രീതിയിൽ അവതരിപ്പിച്ചുന്നു. മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.
കൊച്ചിൻ കലാഭവനെന്ന കോമഡി ട്രൂപ്പിലൂടെയായിരുന്നു ഹനീഫ സിനിമയിലേക്കെത്തിയത്. വില്ലനായി വന്ന് സംവിധായകനായും തിരക്കഥാകൃത്തായും കൊമേഡിയൻ ആയുമൊക്കെ ഹനീഫ ചലച്ചിത്ര മഖലയിൽ നിറഞ്ഞു നിന്നു.
മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ വാത്സല്യം സംവിധാനം ചെയ്തത് അദ്ദേഹമായിരുന്നു. നായകനായി വരെ സിനിമയിൽ വേഷമിട്ടിട്ടുള്ള അദ്ദേഹം മികച്ച ഒരു ഹാസ്യ താരമായാണ് അറിയപ്പെട്ടിരുന്നത്.
ഹാസ്യത്തിന്റെ നിഷ്‌കളങ്കമായ പുതിയ അനുഭവങ്ങൾ നൽകി പ്രേഷകരുടെ മനസ്സിൽ അത്രയ്ക്ക ഇടം നേടിയിരുന്നു അദ്ദേഹം. അതേ സമയം സിനിമ താരങ്ങളുമായി വ്യക്തിപരമായി അടുപ്പം സൂക്ഷിച്ചിരുന്ന ഹനീഫയുടെ കുടുംബത്തെ ഇപ്പോൾ സഹായിക്കുന്നത് നടൻ ദിലീപ് മാത്രമാണ്.
ഇപ്പോഴിതാ കൊച്ചിൻ ഹനീഫയുടെ ഭാര്യ ദിലീപിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്.
കൊച്ചിൻ ഹനീഫയുടെ വാക്കുകൾ ഇങ്ങനെ:
ദിലീപിനോട് എന്ത് സങ്കടവും പറയാം. സ്വന്തം സഹോദരനെ പോലെയാണ് എനിക്ക് ദിലീപ്. നമുക്ക് ആരൊക്കെയോ ഉണ്ട് എന്ന് തോന്നൾ ദിലീപുള്ളപ്പോൾ ഉണ്ടാകും. ഏത് തിരക്കുകൾക്കിടയിലും എന്ത് പ്രശ്‌നം പറഞ്ഞാലും അദ്ദേഹം പരിഹരിച്ചു തരും.
അദ്ദേഹം ഞങ്ങളോട് കാണിക്കുന്ന കരുതലും ശ്രദ്ധയും വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കാൻ കഴിയില്ല. ഇക്ക പോയതിന് ശേഷം ഏറെ വിഷമങ്ങളിലൂടെയാണ് ഞങ്ങൾ കടന്നുപോയത്. സിനിമാ രംഗത്ത് നിന്ന് ആദ്യം ഞങ്ങളെ സഹായിച്ചത് ദിലീപാണ് വ്യക്തിപരമായും ദിലീപ് സഹായിക്കും.
താരസംഘടനയായ അമ്മയിൽ നിന്നുള്ള സഹായം എത്തുന്നതിന് മുൻപേ ദിലീപിന്റെ കരുതൽ എത്തിയിരുന്നു. സ്വന്തം കുടുംബാഗത്തെ പോലെ ഞങ്ങളുടെ എല്ലാ കാര്യങ്ങളും അദ്ദേഹം ശ്രദ്ധിച്ചു. സാമ്പത്തിക മായും അല്ലാതെയും ദിലീപ് ചെയ്ത സഹായങ്ങൾ ഏറെയാണ്.
താൻ ചെയ്ത ഉപകാരങ്ങൾ പുറത്ത് പറയരുതെന്ന് ദിലീപിന് നിർബന്ധം ഉള്ളതുകൊണ്ട് കൂടുതലായി ഞാൻ ഒന്നും പറയുന്നില്ല. ഒന്ന് മാത്രം പറയാം, ഒരു വിളിപ്പാടകലെ വിളികേൾക്കാൻ അദ്ദേഹമുണ്ട്. തിരക്കുകൾക്ക് ഇടയിൽ ഫോൺ എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ കുറച്ച് കഴിഞ്ഞാൽ വിളിച്ചിട്ട് സോറി ഇത്താ എന്നാണ് ആദ്യം പറയുന്നതെന്നും കൊച്ചിൻ ഹനീഫ വ്യക്തമാക്കുന്നു.