എന്നെ നേരിട്ടറിയുന്ന എല്ലാവർക്കുമറിയാം എനിക്ക് പ്രഭുദേവയോടുള്ള ക്രേസ്, അത് അന്നുമുണ്ട് ഇന്നുമുണ്ട്: തന്റെ പ്രിയ താരത്തിന് ഒപ്പം ചുവടുവെച്ച് മഞ്ജു വാര്യർ

101

രണ്ടു വരവുകളിലുമായി നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. സിനിമയിൽ നിന്ന് ഒരു നീണ്ട ഇടവേള എടുത്തിരുന്നെങ്കിലും താരത്തിന്റെ തിരിച്ചുവരവിനെ ഒട്ടും അപരിചിതത്വമില്ലാതെയാണ് മലയാളികൾ സ്വീകരിച്ചത്.

താരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വാർത്തയാകാറുണ്ട്. ഇപ്പോഴിതാ മഞ്ജുവിന്റെ പുതിയ സിനിമയായ ആയിഷയിൽ നൃത്തസംവിധാനം ചെയ്യുന്ന ആളെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. പ്രമുഖ കൊറിയോഗ്രാഫറും നടനും സംവിധായകനും നർത്തകനുമായ പ്രഭുദേവയാണ് മഞ്ജു വാര്യരുടെ പുതിയ സിനിമയിലെ കൊറിയോഗ്രാഫർ.

Advertisements

ഇതിനോടകം തന്നെ നിരവധി സിനിമകളിൽ കൊറിയോഗ്രാഫി ചെയ്തിട്ടുള്ള പ്രഭുദേവയുടെ കൂടെ മഞ്ജു വാര്യരും ചേരുന്നതിന്റെ ത്രില്ലിലാണ് ആരാധകർ. അതേ സമയം തനതായ നൃത്ത ശൈലി മൂലം ഇന്ത്യയിലെ മൈക്കൽ ജാക്‌സൺ എന്നറിയപ്പെടുന്ന വ്യക്തിയാണ് പ്രഭുദേവ. നൃത്തത്തോടുള്ള മഞ്ജു വാര്യരുടെ പ്രണയവും ഏറെ പ്രശസ്തമാണ്.

Also Read
അഭിനയം പഠിക്കാനെത്തി മാളവിക ജയറാം ; സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നതിന്റെ ഭാഗമായിട്ടാണോ എന്ന് ആരാധകർ

ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രമാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്. യുഎ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന ആയിഷ എന്ന ചിത്രത്തിനു വേണ്ടി മഞ്ജുവിനെ നൃത്തം പഠിപ്പിക്കാൻ എത്തിയിരിക്കുകയാണ് പ്രഭുദേവ.നൃത്തത്തോട് പ്രണയം സൂക്ഷിക്കുന്ന രണ്ടുപേർ ഒന്നിക്കുന്നു എന്നതിനപ്പുറം, പഴയൊരു ആരാധനയുടെ കഥ കൂടി പറയാനുണ്ട് മഞ്ജു വാര്യർക്ക്.

തനിക്കേറെ ആരാധന തോന്നിയിട്ടുള്ള താരമാണ് പ്രഭുദേവ എന്ന് ഒരഭിമുഖത്തിൽ മഞ്ജു തുറന്നു പറഞ്ഞിരുന്നു. ലാലേട്ടന്റെയും മമ്മൂക്കയുടെയും ശോഭന ചേച്ചിയുടേയുമൊക്കെ ആരാധികയായിരുന്നു ഞാൻ. പക്ഷേ എന്റെ ഓർമ്മയിൽ ഞാനിങ്ങനെ പടങ്ങൾ വെട്ടി ഒട്ടിച്ചിരുന്നതും കത്തെഴുതാൻ ശ്രമിച്ചിരുന്നതുമൊക്കെ മറ്റൊരാൾക്കായിരുന്നു.

അത് ഇന്ത്യയുടെ മൈക്കിൾ ജാക്‌സൺ എന്നു വിളിക്കുന്ന പ്രഭുദേവയ്ക്ക് ആയിരുന്നു. എന്നെ നേരിട്ടറിയുന്ന എല്ലാവർക്കും മറിയാം, എനിക്ക് പ്രഭുദേവയോടുള്ള ക്രേസ്. അത് അന്നുമുണ്ട്, ഇന്നുമുണ്ട് എന്നായിരുന്നു പ്രഭുദേവയോടും അദ്ദേഹത്തിന്റെ നൃത്തത്തോടുമുള്ള തന്റെ ആരാധനയെ കുറിച്ച് മഞ്ജു വാര്യർ പറഞ്ഞതിങ്ങനെ.

സിനിമാ പോസ്റ്ററുകളും നെയിം സ്ലിപ്പുകളും താരത്തിന്റെ ചിത്രങ്ങളുമെല്ലാം ശേഖരിച്ചുവയ്ക്കൽ ആയിരുന്നു തന്റെ കൗമാരക്കാല വിനോദമെന്നും മഞ്ജു വാര്യർ പറയുന്നു. നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ആയിഷയുടെ രചന ആഷിഫ് കക്കോടിയാണ്. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ് പ്രഭുദേവ എത്തിച്ചേർന്നത്. നീണ്ട ഇടവേളക്കു ശേഷമാണ് പ്രഭുദേവ ഒരു മലയാളം ചിത്രത്തിന്റെ കൊറിയോഗ്രാഫി ചെയ്യുന്നത്.

അതേ സമയം സിനിമയിലെ ഗാനരംഗം ചിത്രീകരിക്കുന്നതിന് മുമ്പുള്ള റിഹേഴ്സൽ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മഞ്ജു വാര്യർ ഉൾപ്പെടെ അറുപതോളം ഡാൻസേഴ്‌സാണ് റിഹേഴ്‌സലിലുള്ളത്. ഇതിൽ നാൽപതോളം ഡാൻസേഴ്‌സ് മുംബൈയിൽ നിന്നും ചെന്നൈയിൽ നിന്നുമുള്ളവരാണ്. ബാക്കിയുള്ളവർ ദുബായിലുള്ളവരും. വെള്ളിയാഴ്ചയാണ് ഗാനരംഗം ഷൂട്ട് ചെയ്യുന്നത്.

Also Read
ഇന്റർകാസ്റ്റ് മാര്യേജ് ആയിരുന്നു, ഷൂട്ടിംഗിന് ഇടയിൽ നിന്ന് പോയി അങ്ങ് കല്യാണം കഴിച്ചു: വെളിപ്പെടുത്തലുമായി നോബി മാർക്കോസ്

ആയിഷയിൽ ഒരു ഫാസ്റ്റ് നമ്പർ സോംഗിനാണ് പ്രഭുദേവ നൃത്തച്ചുവടുകൾ ഒരുക്കുന്നത്. പ്രഭുദേവയുടെ അമ്പരപ്പിക്കുന്ന നൃത്തച്ചുവടുകൾ വളരെ വേഗമാണ് മഞ്ജു വാര്യരും ഹൃദ്യസ്ഥമാക്കുന്നത്. യുഎഇയിലാണ് ആയിഷയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. സിനിമയിൽ കൊറിയോഗ്രാഫി നിർവഹിക്കുന്നതിനായി പ്രഭുദേവ ചെന്നൈയിൽ നിന്നും ദുബായിലെത്തുക ആയിരുന്നു.

നേരത്തെ സിദ്ദിഖ് സംവിധാനം ചെയ്ത ബോഡിഗാർഡിന് വേണ്ടി പ്രഭുദേവ കൊറിയോഗ്രാഫി നിർവഹിച്ചിട്ടുണ്ട്. ഉറുമി എന്ന സിനിമയിൽ അഭിനയിച്ച പ്രഭുദേവ പൃഥ്വിരാജിനോടൊപ്പം ഡാൻസ് ചെയ്തിട്ടുണ്ടെങ്കിലും കൊറിയോഗ്രാഫി ചെയ്തിരുന്നത് അഹമ്മദ് ഖാനായിരുന്നു.

Advertisement