ആ സമയത്താണ് എനിക്ക് പ്രണവ് മോഹൻലാലിനോട് ക്രഷ് തോന്നിയത്; വെളിപ്പെടുത്തലുായി നടി കൃതിക

817

നായകനായി എത്തിയ മൂന്നാമത്തെ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയിലെ മികച്ച അഭിനേതാക്കളുടെ ലിസ്റ്റിലേക്ക് എത്തപ്പെട്ടിരിക്കുയാണ് മലയാളത്തിന്റെ താര രാജാവ് മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ. ബാലതാരമായി അഭിനയ രംഗത്ത് എത്തിയ പ്രണവ് ഇന്ന് സ്വന്തം പേരിൽ അറിയപ്പെടുന്ന നടനായി വളർന്നിരിക്കുകയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയാണ് പ്രണവിന്റേതായി പുറത്തിറങ്ങിയത്.

ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ റൊമാന്റിക് ഹിറ്റ് മൂവിയായ ഹൃദയം മികച്ച ചിത്രം എന്ന് അഭിപ്രായം നേടി വലിയ വിജയമായി മാറിയിരിക്കുകയാണ്. സിനിമ കണ്ടവർക്ക് എല്ലാം പ്രണവിന്റെ അഭിനയത്തെ കുറിച്ചും നടനെന്ന നിലയിൽ വന്ന വളർച്ചയെ പറ്റിയുമാണ് സംസാരിക്കാനുള്ളത്.

Advertisements

പ്രമുഖരടക്കം പല നടിമാരും പ്രണവിനോട് തോന്നിയ ഇഷ്ടത്തെ കുറിച്ച് മുൻപ് തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ നടി കൃതിക പ്രതീപാണ് പ്രണവ് മോഹൻലാലിനോട് തോന്നിയ ഇഷ്ടത്തെ കുറിച്ച് പറയുന്നത്.
പ്രണവിന്റെ അരങ്ങേറ്റം സിനിമയായ ആദിയിൽ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് നടി കൃതിക ശ്രദ്ധിക്കപ്പെട്ടിരുന്നു.

Also Read
എന്ത് സങ്കടവും പറയാം, സ്വന്തം സഹോദരനെ പോലെയാണ് എനിക്ക് ദിലീപ്, ദീപീപ് ഞങ്ങൾക്ക് ദൈവമാണെന്ന് കൊച്ചിൻ ഹനീഫയുടെ ഭാര്യ

ഇപ്പോൾ നടി സ്വാസിക വിജയ് അവതാരകയായി എത്തുന്ന റെഡ് കാർപ്പറ്റ് എന്ന പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു കൃതിക. ചില നടന്മാരെ കുറിച്ചുള്ള കൃതികയുടെ അഭിപ്രായത്തെ കുറിച്ച് സ്വാസിക ചോദിച്ചിരുന്നു. ആദ്യം പ്രണവ് മോഹൻലാലിനെ കുറിച്ചാണ് ചോദ്യം വന്നത്. എന്തെങ്കിലും അറിഞ്ഞിട്ടാണോ ഇങ്ങനെ ചോദിക്കുന്നതെന്ന് പറഞ്ഞോണ്ടാണ് കൃതിക സംസാരിച്ച് തുടങ്ങിയത്.

ആദി ഫിലിമിൽ വെച്ചാണ് പ്രണവ് ചേട്ടനെ ആദ്യമായി കാണുന്നത്. ആ സമയത്ത് എനിക്ക് ഭയങ്കര ക്രഷ് തോന്നിയിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് അപ്പന്റിക്സ് ഓപ്പറേഷൻ കഴിഞ്ഞ് ബോധമില്ലാതെ കിടക്കുകയാണ്. അങ്ങനെ ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റി.

അന്നേരം എന്റെ ചേച്ചി വന്നിട്ട് പ്രണവ് മോഹൻലാൽ വന്നിട്ടുണ്ട്. നോക്ക് എന്ന് പറഞ്ഞപ്പോൾ ഞാൻ ചാടി അങ്ങ് എണീറ്റു. അത്രയും വലിയ ക്രഷ് ആയിരുന്നു പ്രണവ് ചേട്ടന്റെ അടുത്ത്. ഇക്കാര്യം പുള്ളിയുടെ അടുത്ത് പറഞ്ഞിട്ടില്ലെന്നും നടി സൂചിപ്പിച്ചു. അതേ സമയം നടൻ പൃഥ്വിരാജിനോടും സമാനമായ ഇഷ്ടം ഉണ്ടായിരുന്നു.

അനന്ദഭദ്രം എന്ന സിനിമയിലെ പിണക്കമാണോ എന്ന് തുടങ്ങുന്ന ഗാനരംഗം കാണുമ്പോൾ അതിലെ നായിക താനാണെന്ന് കരുതാറുണ്ടായിരുന്നു. ആ പാട്ടിന് മുന്നിലിരുന്ന് താനും അങ്ങനെ അഭിനയിക്കും. അന്ന് സ്‌കൂളിൽ പഠിക്കുന്ന പ്രായം ആയിരുന്നെങ്കിലും തന്നെ കുറിച്ചാണ് പാടുന്നതെന്ന് ഒക്കെ കരുതി ഉരുന്നതായിട്ടാണ് കൃതിക പറയുന്നത്.

സൂപ്പർതാരം ദിലീപ് നായകനായ വില്ലാളിവീരൻ എന്ന ചിത്രത്തിലൂടെയാണ് കൃതിക അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് നാല് വർഷങ്ങൾക്ക് ശേഷമാണ് താരം സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. ചെറിയൊരു കാലയളവിൽ കൃതിക സ്ഥിരമായി പങ്കെടുത്തിരുന്ന ടെലിവിഷൻ ഷോ ആയിരുന്നു സ്റ്റാർ മാജിക്.

സിനിമ തിരക്കുകൾ ആരംഭിച്ചതിന് ശേഷം താരത്തെ ഷോയിൽ കാണാറുമില്ല. ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ചിത്രങ്ങളിലൂടെ മഞ്ജുവിന്റെ കുട്ടികാല വേഷങ്ങൾ അവതരിപ്പിച്ച് ആയിരുന്നു കൃതിക പിന്നീട് പ്രേക്ഷക ശ്രദ്ധ നേടാൻ തുടങ്ങിയത്.

Also Read
പെൺകുട്ടികൾ മദ്യപിക്കുന്നത് തെറ്റല്ല, പെ​​​ണ്‍​​​കു​​​ട്ടി​​​ക​​​ള്‍​​​ക്ക് ​​​​​​​തു​​​റി​​​ച്ചു​​​ നോ​​​ട്ട​​​മി​​​ല്ലാ​​​തെ​​​ ​​​പോ​​​കാ​​​ന്‍​​​ ​​​പ​​​റ്റി​​​യ​​​ ​​​ഒ​​​രു​​​ ​​​പ​​​ബ് ​ ഇ​വി​ടെ​ ​​​ഇ​​​ല്ല: തുറന്നു പറഞ്ഞു ദിവ്യ എം നായര്‍

മഞ്ജു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ആമി, മോഹൻലാൽ എന്നീ സിനിമകളിൽ എന്നീ ചിത്രങ്ങളിൽ മഞ്ജുവിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് കൃതിക ആണ്. ആമി എന്ന സിനിമ എഴുത്തുകാരി മാധവി ക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി ഉള്ളതായിരുന്നു.

മഞ്ജു വാര്യരുടെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ആമി. മോഹൻലാൽ എന്ന സിനിമയിലും കൃതിക പ്രദീപ് മഞ്ജു വാര്യരുടെ ചെറുപ്പമായിരുന്നു അവതരിപ്പിച്ചത്. പ്രണവ് മോഹൻലാൽ നായകനായി എത്തിയ ആദ്യ സിനിമ ആദിയിലും കൃതിക ഭാഗമായിരുന്നു. കൃതികയുടെ കുടുംബത്തിൽ നിന്ന് താരം മാത്രമാണ് സിനിമയുമായി ബന്ധമുള്ള വ്യക്തി.

Advertisement