പതിനാല് വർഷം നീണ്ട കാത്തിരിപ്പിന് ഒടുവിൽ കുഞ്ഞുവാവയെത്തി; മകൻ ജനിച്ച സന്തോഷം അറിയിച്ച് മുത്തുമണിയും അരുണും

190

ചെറുതും വലുതുമായ നിരവധി മികച്ച വേഷങ്ങൾ ചെയ്ത് മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് മുത്തുമണി. മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധായകൻ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മോഹൻലാൽ നായകനായ രസതന്ത്രം എന്ന ചിത്രത്തിലൂടെയാണ് മുത്തുമണി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

പിന്നീട് നാൽപതിലധികം സിനിമകളിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. 2006ലായിരുന്നു മുത്തുമണിയും സംവിധായകനായ അരുണും വിവാഹിതരായത്. മുത്തുമണിയുടെ ഭർത്താവ് പിആർ അരുണും എല്ലാവർക്കും സുപരിചിതനാണ്.

Advertisements

തങ്ങൾക്ക് കുഞ്ഞ് ജനിക്കാൻ പോകുന്നുവെന്ന സന്തോഷ വാർത്ത ഇരുവരും അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞ് ജനിച്ചു എന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് മുത്തുമണിയും അരുണും. പതിനാല് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരുവരുടെയും ജീവിതത്തിലേക്ക് ആദ്യത്തെ കൺമണി എത്തിയിരിക്കുന്നത്.

ആൺകുഞ്ഞാണ് ദമ്പതികൾക്ക് ജനിച്ചിരിക്കുന്നത്. കുഞ്ഞുണ്ടായതിന് പിന്നാലെ നിരവധി പേരാണ് മുത്തുമണിക്കും അരുണിനും ആശംസകൾ നേർന്ന് എത്തിയത്. അടുത്തിടെ ഗർഭിണിയായ ഭാര്യക്കൊപ്പമുളള ചിത്രം പിആർ അരുൺ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരുന്നു. 2006ലാണ് സംവിധായകനായ അരുൺ മുത്തുമണിയെ വിവാഹം കഴിക്കുന്നത്.

സംവിധായകന് പുറമെ തിരക്കഥാകൃത്തും, തേവര സേക്രഡ് ഹാർട്ട്‌സ് കോളേജിൽ അധ്യാപകനുമായിരുന്നു പിആർ അരുൺ. 2019ലാണ് അരുണിന്റെ ആദ്യ ചിത്രമായ ഫൈനൽസ് പുറത്തിറങ്ങിയത്. അതേ സമയം
പ്രൊഫഷണലി അഭിഭാഷകയാണ് മുത്തുമണി.

മിനിസ്‌ക്രീൻ അവതാരകയിൽ നിന്നാണ് മുത്തുമണി അഭിനേത്രിയാവുന്നത്. അനുഗ്രഹീതൻ ആന്റണി, വർത്തമാനം തുടങ്ങിയ സിനിമകളാണ് മുത്തുമണിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങൾ.

Advertisement