കാടിനു നടുവിൽ താമസവും വെള്ളച്ചാട്ടത്തിലെ കുളിയും, കിടു വീഡോയോയുമായി മഞ്ജു പത്രോസ്, ഏറ്റെടുത്ത് ആരാധകർ

395

മഴലിൽ മനോരമ ചാനലിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പീന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മഞ്ജു പത്രോസ്. പിന്നീടങ്ങോട്ട് മനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയ താരത്തിന് ആരാധകരും ഏറെയാണ്.

റിയാലിറ്റി ഷോയിൽ കൂടിയായിരുന്നു തുടക്കമെങ്കിലും മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ മഞ്ജുവിന് കഴിഞ്ഞു. മോഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങൾക്കൊപ്പം സിനിമ ചെയ്യാനുള്ള അവസരവും താരത്തിന് ലഭിച്ചു.

Advertisements

എന്നാൽ ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ഓരോ പോസ്റ്റുമായി എത്തുമ്പോൾ നെഗറ്റീവ് കമന്റുകൾ പതിവാണ്. ഷോയിൽ നിന്ന് പുറത്തെത്തിയതിനു ശേഷം ബ്ലാക്കീസ് എന്ന പേരിലുള്ള തങ്ങളുടെ യുട്യൂബ് ചാനലും അഭിനയവും ഒക്കെയായി മുന്നോട്ടുപോവുകയാണ് മഞ്ജു പത്രോസ്.

തന്റെ വ്യക്തിപരമായ വിശേഷങ്ങളൊക്കെ അവർ ഫേസ്ബുക്കിലൂടെ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ ബ്ലാക്കീസ് വ്ളോഗ് എന്ന യുട്യൂബ് ചാനലിലൂടെ മഞ്ജു വീണ്ടും ശ്രദ്ധ നേടുകയാണ്
സുഹൃത്തായ സിമിക്കൊപ്പം ഇടുക്കിയിലെ കുളമാവ് പോയതിന്റെ വിശേഷങ്ങളാണ് ഇത്തവണ മഞ്ജു പങ്കു വെച്ചിരിക്കുന്നത്.

വെള്ളച്ചാട്ടത്തിൽ കുളിച്ചും കാടിനു നടുവിൽ താമസിച്ചുമുള്ള യാത്രയുടെ വീഡിയോ വൈറലാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് മഞ്ജു സുനിച്ചൻ തന്റെ ശരീരത്തിൽ ടാറ്റൂ കുത്തിയ വീഡിയോ ഇട്ടിരുന്നു.വീഡിയോ വൈറൽ ആയിരുന്നു. പതിവ് പോലേ നിരവധി പേർ വിമർശനങ്ങളുമായി എത്തി.എന്നാൽ ഇതൊന്നും താരം മൈൻഡ് ചെയ്യാറില്ല.

നോർത്ത് 24 കാതം, ഉട്ടോപ്യയിലെ രാജാവ്, മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, തൊട്ടപ്പൻ തുടങ്ങി ഒട്ടേറെ ശ്രദ്ധേയ സിനിമകളിൽ ഇതിനകം കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് മഞ്ജു.

Advertisement