മമ്മൂട്ടിയുടെ നമ്പർ വൺ സ്‌നേഹതീരം ബാംഗ്ലൂർ നോർത്തിലെ കുസൃതി കുടുക്കയായ കൊച്ചു സുന്ദരി ശരിക്കും ആരാണെന്ന് അറിയാമോ, താരത്തിന്റെ ഇപ്പോഴത്തെ വിശേഷങ്ങൾ ഇങ്ങനെ

293

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് മമ്മൂട്ടി പ്രിയരാമൻ, ചിപ്പി, തിലകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി 1995 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു നമ്പർ വൺ സ്‌നേഹതീരം ബാംഗ്ലൂർ നോർത്ത്. പ്രമുഖ സംവിധായകനായ ഫാസിൽ ആയിരുന്നു ഈ ചിത്രത്തിന് തിരക്കഥ എഴിതിയത്.

നമ്പർ വൺ സ്‌നേഹതീരം ബാംഗ്ലൂർ നോർത്ത് എന്ന ചിത്രം കണ്ടവരാരും അനു എന്ന കുട്ടി കുറുമ്പിയെ മറക്കാൻ ഇടയില്ല. സ്‌നേഹ ബന്ധങ്ങളുടെ ആഴം എടുത്തറിയിച്ച ഒരു ചിത്രം തന്നെയായിരുന്നു മമ്മൂട്ടി നായകനായി എത്തിയ ഈ ചിത്രം.

Advertisements

ചിത്രത്തിൽ മമ്മൂട്ടിയുടെ അനിയത്തി യായി വേഷമിട്ട ചിപ്പിയുടെ മകളായ അനുകുട്ടി എന്ന കുട്ടിത്താരത്തെ ചിത്രം കണ്ടവർ ആരും മറക്കില്ല.അനുകുട്ടിയുടെ നിഷ്‌കളങ്കമായ അഭിനയവും കുറുമ്പി ത്തരവും ഒക്കെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു.

ബേബി ലക്ഷ്മി ആയിരുന്നു അനുകുട്ടിയായി വേഷമിട്ട ആ കൊച്ചുമിടുക്കി. ആ കൊച്ചു മിടുക്കിയെ പിന്നീട് ആരും സിനിമയിൽ കണ്ടില്ല. അതേ സമയം ചിത്രത്തിലെ കുസൃതിക്കുടുക്കയുടെ അഭിനയം ഏറെ പ്രേക്ഷ ശ്രദ്ധ നേടിയിരുന്നു. ചിപ്പിയുടെ മകളുടെ റോളിൽ ആണെങ്കിലും സിനിമയിൽ ഉടനീളം മമ്മൂട്ടിയുടെ മകളായിട്ടാണ് താരം അഭിനയിച്ചത്.

നമ്പർ വൺ സ്‌നേഹതീരം ചിത്രത്തിന് ശേഷം താരം പഠനവുമായി ബന്ധപെട്ടു സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.ഇടക്ക് കൊച്ചിയിൽ നടന്ന കിസ് ഓഫ് ലവ് ൽ പങ്കെടുക്കാൻ താരം താരം എത്തിയിരുന്നു.

നിരവധി നാടകങ്ങളിലും ഷോർട്ട് ഫിലിമുകളിലും താരം അഭിനയിച്ചു, ഉടനെ സിനിമയിലേക്ക് തിരിച്ചുവരവ് നടത്തുന്നുണ്ടോ എന്നുള്ള ആരധകരുടെ ചോദ്യത്തിന് സാധ്യത ഇല്ല എന്നായിരുന്നു താരത്തിന്റെ മറുപടി.
നിഷ്‌കളങ്കമായ അഭിനയം കൊണ്ട് പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ ആ മിടുക്കിക്കുട്ടി ഇപ്പോൾ വളർന്നു വലിയ പെൺകുട്ടിയായി മാറിയിരിക്കുന്നു.

അന്ന് നിഷ്‌കളങ്കമായ അഭിനയം കൊണ്ട് പ്രേഷകരുടെ ശ്രെദ്ധ പിടിച്ചുപറ്റിയ ലക്ഷ്മിയുടെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ഡൽഹിയിലെ ജെഎൻയൂ വിലെ വിദ്യാത്ഥിയാണിപ്പോൾ ലക്ഷ്മി.

മമ്മൂട്ടി ചിത്രത്തിന് ശേഷം ലക്ഷ്മിയെ പിന്നീട് സിനിമയിൽ ആരും കണ്ടില്ലെങ്കിലും ലക്ഷ്മിയുടെ സഹോദരി പ്രേക്ഷകർക്ക് സുപരിചിതമാണ്. ആനന്ദം എന്ന ചിത്രത്തിലൂടെ മലയാളി ആരധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ അനാർക്കലി മരക്കാർ ആണ് താരത്തിന്റെ സഹോദരി.

എന്നാൽ അത് മാത്രമല്ല ലക്ഷ്മിയുടെ സിനിമ ബന്ധം, സഹോദരി അഭിനേത്രിയായി തിളങ്ങുമ്പോൾ അച്ഛൻ നിയാസ് മരിക്കാർ പ്രമുഖ ഫാഷൻ ഫോട്ടോഗ്രാഫർ ആണ്.

Advertisement