സൂപ്പർതാരങ്ങളായ മമ്മൂട്ടിയെകുറിച്ചും മോഹൻലാലിനെ കുറിച്ചും അന്ന് കൊച്ചിൻ ഹനീഫ പറഞ്ഞത് കേട്ടോ: വൈറലായി വീഡിയോ

118

നടനായും സംവിധായകനായും തെന്നിന്ത്യൻ സിനിമയിൽ തിളങ്ങിയ താരമായിരുന്നു കൊച്ചിൻ ഹനീഫ. തെന്നിന്ത്യൻ ഭാഷകളിലെ സിനിമകളിലും അഭിനയിച്ചിട്ടുള്ള കൊച്ചിൻ ഹനീഫ മലയാള സിനിമയുടേയും മലയാളി പ്രേക്ഷകരുടേയും എക്കാലത്തേയും പ്രിയപ്പെട്ട താരമാണ്.

ഓരേ സമയം പ്രേക്ഷകരെ ചിരിപ്പിക്കുകയും വില്ലനായി വിറപ്പിക്കാനും കൊച്ചിൻ ഫനീഫയ്ക്ക് കഴിഞ്ഞിരുന്നു. മലയാളികളുടെ മാത്രമല്ല തെന്നിന്ത്യൻ പ്രേക്ഷകരുടേയും പ്രിയപ്പെട്ട നടനായിരുന്നു കൊച്ചിൻ ഹനീഫ. മലയളത്തിലെ പോലെ തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടേയും ഹൃദയ കീഴടക്കാൻ കൊച്ചിൻ ഹനീഫയ്ക്ക് കഴിഞ്ഞിരുന്നു.

Advertisements

നെഗറ്റീവ് കഥാപാത്രങ്ങളിലൂടൊണ് തെന്നിന്ത്യയിൽ താരം ചുവട് ഉറപ്പിച്ചത്. മികച്ചഒരു പിടി കഥാപാത്രങ്ങൾ ചെയ്യാൻ ബാക്കിയാക്കിയാണ് താരം ചമയങ്ങളില്ലാത്ത ലോകത്തേയ്ക്ക് യാത്രയായത്. ഇന്നും താരത്തിന്റെ വേർപാട് മലയാള സിനിമയ്ക്കും ആരാധകർക്കും ഇന്നും വേദനയാണ്.

കൊച്ചിൻ ഹനീഫ മൺമറഞ്ഞിട്ട് 11 വർഷം പൂർത്തിയായി കഴിഞ്ഞു. 2010 ലാണ് കരൾ രോഗത്തെ തുടർന്ന് താര വിടവാങ്ങിയത്. ഇപ്പോഴിതാ കൊച്ചിൻ ഹനിഫയുടെ ഒരു പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 1992 ൽ ഖത്തറിലെത്തിയ നടന്റെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ഏവിഎം ഉണ്ണിയാണ് ഖത്തറിൽ വെച്ച് അഭിമുഖം സംഘടിപ്പിച്ചത്. ഏവിഎം ഉണ്ണി ആർക്കൈവ്‌സ് എന്ന യൂ ട്യൂബ് ചാനൽ വഴിയാണ് അഭിമുഖം പുറത്തു വന്നിരിക്കുന്നത്. മലയാളസിനിമയുടെ വസന്തകാലമാണ് ഇപ്പോൾ നടക്കുന്നതെന്ന് കൊച്ചിൻ ഹനീഫ പറയുന്നത്. മലയാളത്തിൽ മമ്മൂട്ടിയും മോഹൻലാലും സർഗപ്രതിഭകളാണ്.

സിനിമയുടെ രണ്ട് കണ്ണുകളാണെന്ന് തന്നെ പറയാം. യുവതാരങ്ങളായ സിദ്ദീഖ്, ജഗദീഷ്, മുകേഷ്, സൈനുദ്ദീൻ, ജയറാം എന്നിവർ അപാര കഴിവുകളുള്ളവരാണ്. അതൊരു ഭാഗ്യമാണ്. ഇനിയും ഇത്തരത്തിലുള്ള താരങ്ങൾ മലയാളത്തിൽ പിറവിയെടുക്കും. കൊച്ചിൻ ഹനീഫ അഭിമുഖത്തിൽ പറഞ്ഞു. മലയാള സിനിമയിലെ നടിമാരെകുറിച്ചും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

മറ്റു ഭാഷകളെ അപേക്ഷിച്ച് മലയാളത്തിൽ നായികാകഥാപാത്രങ്ങൾ കുറവാണെന്നാണ് നടൻ പറയുന്നു. മലയാളത്തിൽ ആകെക്കൂടി ഉർവ്വശിയെ കൊണ്ട് തൃപ്തിപ്പെടുകയാണ്. മറ്റുള്ള ഭാഷകളിൽ പുതുമുഖ നടിമാർ എത്തുന്നുണ്ട്. എന്നാൽ മലയാളത്തെ സംബന്ധിച്ച് വളരെ കുറവാണെന്നു നടൻ അഭിമുഖത്തിൽ പറയുന്നു. വീഡിയോ കാസറ്റുകളുടെ വരവ് തിയേറ്ററുകളെ ബാധിക്കുമെന്നും കൊച്ചിൻ ഹനീഫ പറയുന്നു.

വീട്ടിലിരുന്നു സിനിമ കാണാനുള്ള അവസരം ലഭിക്കുമ്പോഴൾ ഒരു ശതമാനം നഷ്ടമാകുമെന്നും നടൻ അഭിമുഖത്തിൽ പറയുന്നു. കൂടാതെ മലയാള സിനിമയിലെ ഗാനങ്ങളെ കുറിച്ചും കൊച്ചിൻ ഹനീഫ തന്റെ നിവപാട് വ്യക്തമാക്കുന്നുണ്ട്. മലയാള സിനിമയിൽ ആദ്യ പാട്ടുകൾ കുറവായിരുന്നു എന്നും എന്നാൽ കൂടുന്നുണ്ടെന്നും നടൻ വ്യക്തമാക്കുന്നു.

Advertisement