വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ എണ്ണംപറഞ്ഞ നടികളുടെ കൂട്ടതിതലേക്ക് ചേക്കേറിയ താരസുന്ദരിയാണ് അനുസിത്താര. നൃത്തരംഗത്ത് നിന്നുമെത്തി മികച്ച വേഷങ്ങൾ സിനിമയിൽ അവതരിപ്പി ആരാധകരുടെ പ്രിയങ്കരിയായി മാറി അനു സിത്താര.
മലയാളത്തിലെ ഒട്ടുമിക്ക യുവ താരങ്ങളുടേയും നായികയായ അനുസിത്താര മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പവും 2 സിനിമകളിൽ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ശാലിന സുന്ദരിയായി എത്തിയ അനുസിത്താര വിവാഹ ശേഷമാണ് അഭിനയ രംഗത്ത് സജീവമായത്. വിവാഹ ശേഷം അഭിനയരംഗത്തേക്ക് എത്തി വിജയം കൈവരിച്ച നടി എന്ന പ്രത്യേകതകൂടി അനു സിത്താരയ്ക്ക് ഉണ്ട്.
ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച് 2015 ലാണ് അനുസിത്താര വിവാഹം കഴിച്ചത്.
വെറും ഒരു വീട്ടമ്മയായി കഴിയേണ്ടിയിരുന്ന തന്നെ അഭിനയലോകത്തേക്ക് എത്തിച്ചത് വിഷ്ണുവാണെന്ന് പലവട്ടം അനുസിത്താര വ്യക്തമാക്കിയിട്ടുണ്ട്. ഭർത്താവ് വിഷ്ണുവാണ് തന്റെ വിജയം എന്ന് എപ്പോഴും താരം പറയാറുമുണ്ട്.
മൂന്ന് വർഷത്തോളം പ്രണയിച്ച ശേഷം 20ാം വയസ്സിലായിരുന്നു വിഷ്ണു പ്രസാദുമായി അനു സിത്താരയുടെ വിവാഹം നടന്നത്. 2013ൽ ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്താണ് അനു അഭിനയലോകത്തേക്ക് എത്തിയത്. രാമനന്റെ ഏദൻതോട്ടം, ക്യാപ്റ്റൻ, ഒരു കുപ്രസിദ്ധ പയ്യൻ, മാമാങ്കം, ഒരു കുട്ടനാടൻ ബ്ലോഗ് നീയും ഞാനും എന്നീ ചിത്രങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
താരജാഡകൾ ഒട്ടും തന്നെയില്ലാത്തതിനാൽ പ്രേക്ഷകർക്ക് അനുവിനെ സ്നേഹവും ഇഷ്ടവുമാണ്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ഫോട്ടോഷൂട്ടുകലും ജീവിതത്തിലെ എല്ലാ വിശേഷങ്ങളും പങ്കുവച്ചുകൊണ്ട് അനു സോഷ്യൽ മീഡിയയിൽ സജീവമാകാറുമുണ്ട്.
സോഷ്യൽ മീഡിയയിൽ വളരെയേറേ സജീവമായ താരം തന്റെ ജീവിതത്തിലെയും കരിയറിലെയും എല്ലാ വിശേഷങ്ങളും തന്റെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്. ചുരിദാറിൽ അതിമനോഹരി ആയിട്ടാണ് താരം എത്തിയിരിക്കുന്നത്, കണ്ണെടുക്കാനേ തോന്നുന്നില്ല എന്നാണ് താരത്തിന്റെ ചിത്രങ്ങൾ കണ്ടിട്ട് ആരാധകർ പറയുന്നത്.
ഫൈനൽ ഫ്രയിംസ് എന്ന ഇൻസ്റ്റാ അക്കൗണ്ടിലാണ് ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏതായാലും ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുക്കയാണ് ഈ ചിത്രങ്ങൾ.