ഞാൻ ഫോണിൽ നോക്കി മുഖമുയർത്താതെ ഇരുന്ന അത്രയും നേരം അദ്ദേഹം അവിടെ കാത്തുനിന്നു; വിജയിയെ കുറിച്ചുള്ള കത്രീന കൈഫിന്റെ വാക്കുകൾ വൈറൽ

208

പിതാവായ എസ്എ ചന്ദശേഖർ സംവിധാനം ചെയ്ത് 1992 ൽ പുറത്തിറങ്ങിയ നാളെയാ തീർപ്പ് എന്ന സിനിമയിൽ കൂടി അഭിനയ രംഗത്ത് എത്തിയ താരമാണ് ജോസഫ് വിജയ് എന്ന വിജയ്. ആദ്യ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്ന് മാത്രമല്ല അന്നത്തെ തമിഴകത്തെ സൂപ്പർ താരങ്ങളിൽ ഒരാളായ വിജയ് കാന്ത് അടക്കമുള്ളവിരം ക്രൂ ര മായ പരിഹാസങ്ങൾക്കും വിജയ് ഇരയായി മാറി.

വിജയിയുടെ അന്നത്തെ രൂപത്തേയും കളറിനേയും ആയിരുന്നു വിജയ്കാന്ത് പരിഹസിച്ചത്. എന്നാൽ ആ പരിഹാസങ്ങളെ വെല്ലുവിളിയോടെ ഏറ്റെടുത്ത് വിജയ് പിന്നെ ഇന്ത്യ കണ്ട ഏറ്റവു വലിയ എന്റർടെയ്‌നറായി മാറുക ആയിരുന്നു.

Advertisements

പ്രണയ നായകനായും മാസ്സ് നായകനായും വിജയ് തെന്നിന്ത്യൻ സിനിമയെ മാത്രമല്ല ഇന്ത്യൻ സിനിമാ ആരാധകരെ മുഴുവൻ തന്റെ കാൽക്കീഴിൽ ആക്കുകയായിരുന്നു. 30 വർഷങ്ങൾ കൊണ്ട് താരം അഭിനയിച്ച് കൂട്ടിയ 165 ഓളം ചിത്രങ്ങളിൽ സാമ്പത്തിക പരാജയം എന്ന് പറയാവുന്നത് നാലോ അഞ്ചോ സിനിമകൾ മാത്രമല്ല.

Also Read
കുറേയായില്ലേ എന്റെ മുഖം കാണുന്നു, ഇനി പോയി ലോകം കാണൂ എന്ന് അദ്ദേഹം പറഞ്ഞു, ഇത്ര ഫ്രണ്ട്‌ലിയായിട്ടുള്ള വിവാഹമോചനം വേറെ കാണില്ല, ലെന പറയുന്നു

സൂപ്പർഹിറ്റുകളുടെ അമരക്കാരനായ താരത്തിന് വസൂർ കിങ്ങ് (കളക്ഷൻ രാജാവ്) എന്ന ഒരു വിളിപ്പേരും തമിഴകത്ത് ഉണ്ട്. 200 കോടി, 300 കോടി ക്ലബ്ബുകൾ ഒക്കെ കടക്കുന്ന താരത്തിന്റെ ഓരോ സിനിമകൾക്കുമായി ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കാറുള്ളത്.

തെലുങ്കിലും തമിഴിലും ആയി ഒരുങ്ങുന്ന വാരിശ് ആണ് വിജയിയുടേതായി റിലീസിന് ഒരുങ്ങിയിരിക്കുന്ന പുതിയ ചിത്രം. പൊങ്കലിന് ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തുന്നത്. അതേ സമയം ഇത്ര വലിയ താരം ആയെങ്കിലും ഒപ്പം അഭിനയിച്ചുട്ടള്ളവർക്ക് എല്ലാം വളരെ നല്ലത് മാത്രമാണ് വിജയിയെ കുറിച്ച് പറയാനുള്ളത്.

അടുത്തിടെ വിജയിക്ക് ഒപ്പമുള്ള തന്റെ ആദ്യ പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് ദിനങ്ങളെ കുറിച്ച് വാചാലയായി ബോളിവുഡ് നടി കത്രീന കൈഫ് രംഗത്ത് എത്തിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് ആയിരുന്നു വിജയ് കത്രീനയ്ക്ക് ഒപ്പം ഒരു പരസ്യത്തിൽ അഭിനയിച്ചത്.

വിജയ് തെന്നിന്ത്യയിലെ സൂപ്പർ സ്റ്റാർ ആണെന്ന് വളരെ വൈകിയാണ് താൻ അറിഞ്ഞതെന്നും വളരെ ലാളിത്യം നിറഞ്ഞ വ്യക്തിയാണ് അദ്ദേഹമെന്നും കത്രീന പറയുന്നു. ഒരു ചാറ്റ് ഷോയിൽ ആണ് താരം വിജയിയും ഒത്തുള്ള പരസ്യ ചിത്രീകരണത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.

ഊട്ടിയിലായിരുന്നു പരസ്യത്തിൻറെ ഷൂട്ട്. ഒരു ദിവസം ഷൂട്ടിനിടയിൽ ഞാൻ തറയിലിരുന്ന് ഫോണിൽ നോക്കുക ആയിരുന്നു. അപ്പോഴാണ് എന്റെ മുന്നിൽ രണ്ടു കാൽപാദങ്ങൾ കണ്ടത്. തല ഉയർത്തി നോക്കാൻ മിനക്കെടാതെ ഞാൻ വീണ്ടും ഫോണിൽ തന്നെ നോക്കിയിരുന്നു. കുറച്ചു സമയം കഴിഞ്ഞും ആ പാദങ്ങൾ അവിടെത്തന്നെ കണ്ടതോടെ ഞാൻ മുഖമുയർത്തി നോക്കി.

കൂടെ പരസ്യത്തിൽ അഭിനയിച്ച മനുഷ്യൻ ആയിരുന്നു അത്. അദ്ദേഹം തെന്നിന്ത്യയിലെ സൂപ്പർസ്റ്റാർ ആണെന്നു പിന്നീടാണ് ഞാൻ അറിഞ്ഞത്. അദ്ദേഹം വളരെയേറെ വിനയമുള്ള ഒരാളായിരുന്നു. എന്നെ ബുദ്ധിമുട്ടിക്കാതെ യാത്ര പറയാനാണ് ഈ നേരമത്രയും അദ്ദേഹം അവിടെ കാത്ത് നിന്നതെന്നും കത്രീന കൈഫ് വ്യക്തമാക്കിയിരുന്നു.

Also Read
എന്റെ സമയത്തിന് അനുസരിച്ചാണ് ഷൂട്ട് ചെയ്യുന്നതെങ്കിൽ നോക്കാം: മോഹൻലാലിന്റെ ആ സൂപ്പർഹിറ്റ് ചിത്രത്തിൽ അഭിനയിക്കുമ്പോൾ തിലകൻ പറഞ്ഞത് ഇങ്ങനെ

Advertisement