മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് കൃഷ്ണകുമാർ. ദൂരദർശനിലെ ന്യൂസ് റീഡറിൽ നിന്നും സീരിയലുകളിലേക്കും സിനമയിലേക്കും എത്തിയ അദ്ദേഹം ഇപ്പോൾ ബിജെപിയുടെ സജീവ നേതാവ് കൂടിയാണ്.
കൃഷ്ണ കുമാറിന പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും ആരാധകർക്ക് സൂപരിചിതരാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് കൃഷ്ണ കുമാറിന്റെ നാല് പെൺമക്കൾ അടങ്ങിയ കുടുംബം. അച്ഛന്റെ പാത പിന്തുടർന്ന് മക്കളും സിനിമയിൽ ചുവട് വയ്ക്കുകയായിരുന്നു.
ആദ്യം അഹാനയായിരുന്നു സിനിമയിൽ എത്തിയത്. രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ആദ്യ ചിത്രത്തിലൂടെ തന്നെ അഹാന പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു.
സംവിധാനത്തിലും നടി ഒരു കൈ നോക്കിയിട്ടുണ്ട്. അഹാനയ്ക്ക് പിന്നാലെ സഹോദരിമാരായ ഇഷാനി ഹാൻസികയും സിനിമയിൽ എത്തുകയായിരുന്നു. ലൂക്കയിൽ അഹാന ചെയ്ത നീഹരിക എന്ന കഥാപാത്രത്തിന്റെ ബാല്യകാലമായിരുന്നു ഹാൻസിക അവതരിപ്പിച്ചത്.
Also Read
അത് ധരിച്ച് മാത്രമെ പുറത്തിറങ്ങാറുള്ളൂ, ഞാൻ കാരണം ആരും ബുദ്ധിമുട്ടരുത്; വെളിപ്പെടുത്തലുമായി അനുമോൾ
മമ്മൂട്ടി ചിത്രമായ വണ്ണിലൂടെയാണ് ഇഷാനിയുടെ അരങ്ങേറ്റം. ദിയ സിനിമയിൽ എത്തിയിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ താരത്തിനുണ്ട്. എല്ലാവർക്കും സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. ഇവർ നല്ല കണ്ടന്റുകളുമായിട്ടാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. വീഡിയോകളെല്ലാം തന്നെ ട്രെൻഡിങ്ങിൽ ഇടം പിടിക്കാറുമുണ്ട്.
ഇപ്പോഴിത അഹാന ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖമാണ് ആരാധകരുടെ ഇടയിൽ വൈറൽ ആയി മാറുന്നത്. വീട്ടിലെ ഏറ്റവും ഇഷ്ടപ്പെട്ട വസ്തുവിനെ കുറിച്ചാണ് അഹാന പറയുന്നത്. അഹാനയുടെ വാക്കുകൾ ഇങ്ങനെ:
എല്ലാറ്റിനോടും വളരെ അറ്റാച്ച്ഡ് ആയൊരു വ്യക്തിയാണ് ഞാൻ. വീട്ടിൽ എനിക്കേറെ അടുപ്പമുള്ള ഒരു വസ്തുവിനെ കുറിച്ച് പറയുക ആണെങ്കിൽ, ഞാൻ ജനിക്കുന്നതു മുതൽ ഒരു വർഷത്തോളം എല്ലാ കാര്യങ്ങളും അമ്മ എഴുതി വച്ച ഒരു ഡയറിയുണ്ട്.
ഞാൻ ആലോചിക്കാറുണ്ട്, വീടിനു തീ പിടിക്കുകയാണെങ്കിൽ ഞാനതും എടുത്താവും പുറത്തോട്ട് ഓടുക എന്നാണ് അഹാന പറയുന്നത്. ജീവിത പങ്കാളിയ്ക്ക് വേണ്ട ഗൂണങ്ങളെ കുറിച്ചും നടി പറയുന്നുണ്ട്. അവതാരകയുടെ ചോദ്യത്തിന് ആയിരുന്നു മറുപടി. ആദ്യത്തെ കാര്യം പങ്കാളി വളരെ ജനുവിനായ വ്യക്തിയായിരിക്കണം എന്നാണെന്നും അഹാന പറയുന്നു.
പൊതുവെ ഉത്തരവാദിത്വമുള്ള ഒരാളാണ് താനെന്നും അതിനാൽ ആരെങ്കിലും ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നത് കാണുമ്പോൾ അതു തനിക്ക് ഇഷ്ടപ്പെടാറില്ലെന്നും അഹാന കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം അമ്മ സിന്ധുവിനോടെപ്പമുള്ള രസകരമായ ഷോപ്പിംഗ് അനുഭവം നടി പങ്കുവെച്ചിരുന്നു. വെറൈറ്റി കണ്ണട ധരിച്ച് ധരിച്ച് നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് രസകരമായ അനുഭവം പങ്കുവെച്ചത്.
ആദ്യം ഞങ്ങൾ ചിരിച്ചു, പിന്നെ ഞങ്ങളത് ആ റാക്കിലേക്ക് തന്നെ വെച്ചു. അവിടെയുള്ള ജീവനക്കാർ ഞങ്ങളെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു. അതായിരുന്നു സംഭവിച്ചത് എന്നായിരുന്നു അഹാന കുറിച്ചത്.