മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത അഭിനയ കുലപതി ആയിരുന്നു അന്തരിച്ച് മഹാനടൻ തിലകൻ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം ഒരു പ്രത്യേക സ്വഭാവം ഉള്ള താരം ആയിരുന്നു.
മലയാളത്തിന്റെ അഭിനയ ചക്രവർത്തിമാരയ താരരാജാവ് മോഹൻലാലും അഭിനയ കുലപതി തിലകനും ഇന്ത്യൻ സിനിമയ്ക്കു മുന്നിൽ മലയാളത്തിന്റെ അഭിമാനം എക്കാലവും ഉയർത്തിപിടിച്ച നടന്മാർ കൂടി ആണ്.
ഇരുവരും ഒന്നിച്ചപ്പോഴെല്ലാം അത്ഭുതങ്ങൾ മാത്രമേ മലയാളസിനിമയിൽ സംഭവിച്ചിട്ടുള്ളൂ.
കിരീടം, ചെങ്കോൽ, സ്ഫടികം, പിൻഗാമി, സന്മനസുള്ളവർക്ക് സമാധാനം, കളിപ്പാട്ടം, നരസിംഹം തുടങ്ങിയ സിനിമകൾ എല്ലാം അവയിൽ ചിലതു മാത്രമാണ്. ഇതിൽ പ്രേക്ഷകനെ അന്നും ഇന്നും വിസ്മയിപ്പിക്കുന്ന കഥാപാത്രങ്ങൾ ആണ് കിരീടത്തിലെ സേതു മാധവനും, ഹെഡ്കോൺസ്റ്റബിൾ അച്ചുതൻ നായരും.
ഒരു അച്ഛൻ മകൻ ബന്ധത്തിന്റെ തീവ്രത അതീവ ഹൃദ്യമായാണ് എകെ ലോഹിതദാസ് സൃഷ്ടിച്ച് എടുത്തത്.
എന്നാൽ കിരീടത്തിന്റെ ഷൂട്ടിംഗ് വേളയിലൊന്നും സിനിമ ഇത്രവലിയ ഹിറ്റായി മാറുമെന്ന് കരുതി ഇരുന്നില്ലെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ കിരീടം ഉണ്ണി ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു.
നല്ല ചിത്രം ആകുമെന്ന ഉറപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. ഒരു സമയത്ത് ചിത്രം മാറ്റി വെയ്ക്കാമെന്ന തീരുമാനം വരെ എടുത്തിരുന്നതായി കിരീടം ഉണ്ണി പറയുന്നു. കാരണം തിലകൻ ചേട്ടന്റെ ഡേറ്റായിരുന്നു പ്രശ്നം. അദ്ദേഹം അന്ന് ചാണക്യൻ, വർണം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.
മൂന്നാമത് ഒരു സിനിമ ചെയ്യാൻ പറ്റാത്ത അവസ്ഥ തിലകൻ ചേട്ടനുണ്ടായി. ആ സമയത്തു തന്നെയാണ് ലാലിന്റെ ഡേറ്റും പ്രശ്നമായത്. ചേട്ടന് അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത അവസ്ഥയാണെങ്കിൽ സിനിമ നിറുത്തിവയ്ക്കാമെന്ന് ഞാൻ തിലകൻ ചേട്ടനോട് പറഞ്ഞു. ലാലിന്റെ ഡേറ്റ് വരുന്ന സമയം ചെയ്യാമെന്നും. എന്നാൽ അദ്ദേഹം അറിയിക്കാമെന്നാണ് മറുപടി നൽകിയത്.
പിറ്റേന്ന് തന്റെ സമയത്തിന് അനുസരിച്ചാണ് ഷൂട്ട് ചെയ്യുന്നതെങ്കിൽ നോക്കാമെന്ന് തിലകൻ ചേട്ടൻ പറഞ്ഞു. കാരണം രണ്ട് സിനിമകൾക്ക് ഇടയിൽ സമയം കണ്ടെത്തിയേ അദ്ദേഹത്തിന് വരാൻ കഴിയുമായിരുന്നുള്ളൂ. ഞങ്ങളത് സമ്മതിച്ചു അങ്ങനെ ആണ് പിന്നീട് ലാലിന്റെയും തിലകൻ ചേട്ടന്റെയും സീനുകൾ ചിത്രീകരിച്ചത് എന്നും കിരീടം ഉണ്ണി വ്യക്തമാക്കുന്നു.