സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ മകൾ ഖദീജ റഹ്മാൻ വിവാഹിതയാകുന്നു. പൊതു ഇടങ്ങളിൽ ബുർഖ ധരിച്ച് മാത്രം പ്രത്യക്ഷപ്പെടുന്ന ഖദീജ റഹ്മാൻ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരപുത്രിയാണ്.
ഓഡിയോ എഞ്ചിനീയറും ബിസിനസുകാരനുമായ റിയാസദ്ദീൻ ഷെയ്ഖ് മുഹമ്മദ് ആണ് ഖദീജയുടെ വരൻ. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഖദീജ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഡിസംബർ 29ന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു വിവാഹ നിശ്ചയ ഡടങ്ങുകൾ നടന്നത്.
ഖദീജയുടെ ജന്മദിനവും ഡിസംബർ 29നായിരുന്നു. ഖദീജ, റഹീമ, അമീൻ എന്നിങ്ങനെ മൂന്ന് മക്കളാണ് എ.ആർ റഹ്മാന്. ഗായിക കൂടിയാണ് ഖദീജ. എന്തിരൻ എന്ന രജനികാന്ത് ചിത്രത്തിൽ റഹ്മാന്റെ സംഗീത്തതിൽ ‘പുതിയ മനിതാ’ എന്ന ഗാനം ആലപിച്ചാണ് ഖദീജ സംഗീത ലോകത്തേയ്ക്ക് എത്തിയത്.
ബുർഖ മാത്രം ധരിക്കുന്ന ഖദീജയെ ചുറ്റി നിരവധി വിമർശനങ്ങളും നിറഞ്ഞിരുന്നു. എആർ റഹ്മാന്റെ മകളെ കാണുമ്പോൾ തനിക്ക് വീർപ്പുമുട്ടൽ തോന്നുന്നുവെന്നാണ് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്ര് പറഞ്ഞത്.
ഇത് വലിയ വിവാദങ്ങളിലേയ്ക്കും കൂപ്പുകുത്തി വീണിരുന്നു. ഈ രാജ്യത്ത് എന്തെല്ലാം പ്രശ്നങ്ങൾ നടക്കുന്നു, എന്നിട്ടും ഒരു സ്ത്രീയുടെ വസ്ത്രത്തെക്കുറിച്ചാണല്ലോ ചർച്ചയെന്നായിരുന്നു വിവാദത്തിൽ ഖദീജയുടെ മറുപടി.
ദുർബലയാകുകയോ ജീവിതത്തിൽ എടുത്ത തെരഞ്ഞെടുപ്പുകളിൽ പശ്ചാത്തപിക്കുകയോ ചെയ്തിട്ടില്ല. ചെയ്യുന്ന കാര്യങ്ങളിൽ സന്തുഷ്ടയാണെന്നും അതിൽ അഭിമാനിക്കുന്നുവെന്നും ഖദീജ തുറന്നടിച്ചിരുന്നു.