2011ൽ പുറത്തിറങ്ങിയ ബോംബെ മാർച്ച് പന്ത്രണ്ട് എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താര സുന്ദരിയാണ് നടി ജ്യോതി കൃഷ്ണ. തൃശ്ശൂർ സ്വദേശിനിയായ ജ്യോതി കൃഷ്ണ പിന്നീട് ഗോഡ് ഫോർ സെയിൽ, ഞാൻ, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറി
പിന്നീട് വേഷങ്ങൾ കുറഞ്ഞപ്പോൾ ജ്യോതി കൃഷ്ണ സിനിമയിൽ നിന്ന് അവധിയെടുത്തു ദുബായിൽ ഒരു സ്വകാര്യ എഫ് എമ്മിൽ ജോലി ചെയ്തിരുന്നു. ആ സമയത്ത് ജ്യോതി കൃഷ്ണ അരുൺ ആനന്ദരാജുമായി പ്രണയത്തിലാകുകയും തുടർന്ന അവർ വിവാഹിതരാകുകയും ചെയ്തു.
ക്ലാസ്സ്മേറ്റ്സ് സിനിമയിലെ റസിയയായി തകർത്തഭിനയിച്ച നടി രാധികയുടെ സഹോദരനാണ് അരുൺ. ധ്രുവ് ശൗര്യ എന്ന ഒരു മകൻ ഈ ദമ്പതികൾക്ക് ഉണ്ട്. അതേ സമയം ഇൻസ്റ്റാഗ്രാമിൽ സജീവമായ താരം കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്.
Also Read
ഇതൊക്കെ കണ്ടാൽ ആരാണ് വീഴാത്തത്, അമല പോളിന്റെ കിടിലൻ ഗ്ലാമറസ്സ് ചിത്രങ്ങൾ…
കുറച്ച് നാളുകളായി താരം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്. എന്നാൽ അഭിനയം ഉപേക്ഷിച്ചിട്ടില്ലെന്നും നല്ലൊരു കഥാപാത്രത്തിനായി കാത്തിരിക്കുക ആണെന്നുമാണ് ജ്യോതി കൃഷ്ണ പറയുന്നത്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ആയിരുന്നു നടി ഇക്കാര്യങ്ങൾ പറഞ്ഞത്.
ജ്യോതി കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ:
2013 ലോ 2014 ആണ് മഞ്ജു വാര്യരെ ആദ്യമായി നേരിൽ കാണുന്നത്. ഒരു കല്യാണ വീട്ടൽ തലേദിവസത്തെ പരിപാടിക്ക് എത്തിയതായിരുന്നു. ചെറുപ്പം മുതൽ മനസിൽ കാണുന്ന നായികയായിരുന്നു മഞ്ജു വാര്യർ. ഇവരെ നേരിട്ട് കാണുക എന്ന് പറയുന്നത് തന്നെ വലിയൊരു സ്വപ്നമായിരുന്നു.
കണ്ട് കഴിഞ്ഞപ്പോൾ വളരെ സിംപിളായിട്ടുള്ള ഒരു വ്യക്തിയാണ്. ചിരിച്ച മുഖത്തോട് കൂടി മഞ്ജു ചേച്ചിയുടെ കൂടെ ഒരു സീനെങ്കിൽ ഒരു സീനെങ്കിലും പെർഫോമൻസ് ചെയ്യുന്നത് വളരെ വലിയൊരു കാര്യമായിരുന്നു. 2017 നവംബർ 19 ന് ആയിരുന്നു വിവാഹം. കല്യാണം കഴിഞ്ഞപ്പോൾ തന്നെ ഒരു ബ്രേക്ക് എടുത്തതാണ്.
നമ്മുക്ക് ഫാമിലി വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. കല്യാണം കഴിഞ്ഞ് മാസം കഴിഞ്ഞപ്പോൾ ഞാൻ പ്രഗ്നന്റായി. പിന്നെ അതിലേക്കാണ് ശ്രദ്ധ കൊടുത്തത്. ഇപ്പോൾ മോന് രണ്ടര വയസായി. വീണ്ടും സിനിമയിലേക്ക് തന്നെ തിരിച്ച് വരണമെന്ന ആഗ്രഹം ഉണ്ട്. സിനിമയുടെ വാല്യൂ എന്താണെന്ന് അറിയുന്ന ഒരു കുടുംബത്തിലേക്കാണ് ഞാൻ വിവാഹിതയായി പോയത്.
Also Read
ഞെട്ടിച്ച് സ്വാസിക, റോഷനും ഒത്തുള്ള ചൂടൻ രംഗം കണ്ട് കിളി പോയി ആരാധകർ, ചതുരം സിനിമയുടെ ട്രെയിലർ എത്തി
ഭർത്താവ് അരുൺ ഭയങ്കര സപ്പോർട്ടീവ് ആയിട്ടുള്ള ഒരു വ്യക്തിയാണ്. അഭിനയിക്കുന്നുണ്ടെങ്കിൽ അത് നല്ലൊരു കഥാപാത്രം ആയിരിക്കണം എന്നാണ് അദ്ദേഹം പറയുന്നത്. പടം ഹിറ്റാവുകയോ ഹിറ്റാവാതെ ഇരിക്കുകയോ ഒക്കെ ഭാഗ്യ നിർഭാഗ്യം അനുസരിച്ച് ആയിരിക്കും.
ഞാൻ ഇൻഡസ്ട്രിയിൽ നിന്ന് മാറി നിന്നിട്ട് നാല് വർഷമേ ആയിട്ടുള്ളു, പക്ഷേ സിനിമ ഒരുപാട് മാറി. അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളിൽ എല്ലാവരും അറിയുന്നത് റോസ് എന്ന കഥാപാത്രമാണ്. പക്ഷേ ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ട് തോന്നിയത് ഞാൻ എന്ന സിനിമയിലെ ലക്ഷ്മിക്കുട്ടി എന്ന കഥാപാത്രമായിരുന്നു.
ആ കഥാപാത്രം ആവുക എന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. അതുകൊണ്ട് തന്നെ എന്റെ മനസിലും ഏറ്റവും അടുപ്പമുള്ള കഥാപാത്രം ലക്ഷ്മിക്കുട്ടിയാണ്. ഇനി പൃഥ്വിരാജിന്റെ കൂടെ അഭിനയിക്കണം എന്നാണ് ആഗ്രഹം. മലയാള സിനിമ നല്ല താരങ്ങളെ കൊണ്ട് സമ്പന്നമാണ്. അതിന്റെ ഭാഗമാവുന്നത് വലിയൊരു ഭാഗ്യമായിട്ടാണ് താൻ കരുതുന്നതെന്നും ജ്യോതി കൃഷ്ണ പറയുന്നു.