സീരിയൽ ആരാധകരായ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് നടൻ യുവകൃഷ്ണയും നടി മൃദുല വിജയിയും. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെയാണ് യുവകൃഷ്ണ പ്രേക്ഷകരുടെ പ്രിയനായകനായി മാറിയത്.
വില്ലത്തരമുള്ള നായകനായുള്ള വരവിന് മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. മോഡലിംഗിലും സജീവമാണ് യുവ കൃഷ്ണ. മാജിക്കിലും മെന്റലിസത്തിലും കഴിവുണ്ട് താരത്തിന്. സ്റ്റാർ മാജിക്കിൽ ഇത്തരത്തിലുള്ള പരീക്ഷണങ്ങളും താരം നടത്തുന്നുണ്ട്.
സീകരേളത്തിലെ പൂക്കാലം വരവായി എന്ന സീരയലിലാണ് മൃദുല വിജയ് ഇപ്പോൾ അഭിനയിക്കുന്നത്.
അടുത്തിടെയായിരുന്നു യുവയുടേയും മൃദുലയുടേയും വിവാഹനിശ്ചയം നടത്തിയത്. എൻഗേജ്മെന്റിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
യുവയേയും മൃദുലയേയും ഒന്നിപ്പിക്കാൻ നിമിത്തമായത് രേഖ രതീഷായിരുന്നു. മിനിസ്‌ക്രീനിലെ സീരിയലമ്മയുടെ ഇടപെടലിനെക്കുറിച്ചുള്ള കുറിപ്പും വൈറലായിരുന്നു. പൂക്കാലം വരവായിൽ രേഖ രതീഷ് ആണ് മൃദുല വിജയിയുടെ അമ്മയായി അഭിനയിക്കുന്നത്.
അറേഞ്ച്യഡ് മാര്യേജാണ് തങ്ങളുടേതെന്നും ജാതകം ചേരുമെന്ന് ഉറപ്പുണ്ടായിരുന്നില്ലെന്നും ജാതകം നോക്കിയതിന് ശേഷമായാണ് വിവാഹം തീരുമാനിച്ചതെന്നും യുവയും മൃദുലയും പറഞ്ഞിരുന്നു. യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവെച്ചും ഇവരെത്തിയിരുന്നു.
ഇവരുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. നേരത്തെ ഗായിക റിമിടോമി അവതാരകയായി എത്തുന്ന ഒന്നും ഒന്നും മൂന്നിൽ അതിഥിയായെത്തിയപ്പോഴുള്ള യുവയുടെ തുറന്നുപറച്ചിൽ ഇപ്പോൾ.
വീണ്ടും വൈറലാവുകയാണ്.
ഭാര്യയെക്കുറിച്ചുള്ള സങ്കൽപ്പം പരിപാടിക്കിടെ യുവയോട് റിമി ടോമി ചോദിച്ചിരുന്നു. ജീവിതത്തിൽ എന്ത് പ്രശ്നം വന്നാലും 24 മണിക്കൂറേ വാലിഡിറ്റി ഉണ്ടാകൂ എന്ന മൈൻഡ് സെറ്റിലുള്ളയാളായിരിക്കണം ഭാര്യയെന്നായിരുന്നു അന്ന് യുവ പറഞ്ഞത്. യുവയുടെ ഈ നിലപാടിന് ആരാധകരും കൈയ്യടിച്ചിരുന്നു.
മഞ്ഞിൽ വിരിഞ്ഞ പൂവിലെ നായികയായ മാളവിക വെയ്ൽസും രേഖ രതീഷുമായിരുന്നു യുവയുടെ കൂടെയുണ്ടായിരുന്നത്. മനുവും അഞ്ജനയുമായുള്ള പ്രണയവും വിവാഹവും അതിനിടയിലുണ്ടാവുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളുമൊക്കെയായി മുന്നേറുകയാണ് മഞ്ഞിൽ വിരിഞ്ഞ പൂവ്.
മനു അഞ്ജന കെമിസ്ട്രിക്ക് ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്. സ്‌ക്രീനിന് പുറമെ ജീവിതത്തിലും ഇവർ ഒരുമിക്കുമോയെന്നുള്ള ചർച്ചകൾ ഇടക്കാലത്ത് സജീവമായിരുന്നു. യുവയുടെ വിവാഹം തീരുമാനിച്ചുവെന്നറിഞ്ഞതോടെ മാളവികയുടെ കാര്യത്തിൽ എന്നാണ് തീരുമാനമെന്നായിരുന്നു ആരാധകർ ചോദിച്ചത്.
വിവാഹം തീരുമാനിച്ചതിന് ശേഷമായി തങ്ങളുടെ പുതിയ വിശേഷം പങ്കുവെച്ച് യുവയും മൃദുലയും എത്തിയിരുന്നു. സ്റ്റാർ മാജിക്കിൽ തങ്ങൾ രണ്ടാളും ഒരുമിച്ച് എത്തുന്നുണ്ടെന്ന് ഇരുവരും അറിയിച്ചിരുന്നു. ഇതോടെ ആരാധകരും ആവേശത്തിലാണ്. എന്നാണ് ഇവരെത്തുന്നതെന്നുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. അടുത്തിടെയായിരുന്നു യുവ സ്റ്റാർ മാജിക്കിലേക്ക് എത്തിയത്. നാളുകൾക്ക് ശേഷമായി മൃദുലയും ഇടയ്ക്ക് തിരിച്ചെത്തിയിരുന്നു.