മലയാള സിനിമയിലെ മുൻകാല നായികയും നിർമ്മാതാവുമായ ചിപ്പി കേന്ദ്ര കഥാപാത്രത്തമായ എത്തുന്ന പരമ്പരയാണ് സാന്ത്വനം എന്ന സീരിയൽ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഈ സൂപ്പർഹിറ്റ് സീരിയൽ ഇതിനോടകം തന്നെ ആരാധകരുടെ പ്രിയ പരമ്പരയായി മാറിക്കഴിഞ്ഞു.
അമ്മ മനസ്സിന്റെ കരുതലുമായി ഒരു ഏടത്തിയമ്മ എന്ന വിശേഷണത്തോടെയാണ് ചിപ്പിയെ ഈ സീരിയലിൽ അണിയറക്കാർ അവതരിപ്പിച്ചിരിക്കുന്നത്. സാജൻ സൂര്യയാണ് സാന്ത്വനത്തിൽ നായകനായി എത്തുന്നത്.
ശാസിച്ചും സ്നേഹിച്ചും ഒരച്ഛന്റെ വാത്സല്യം നൽകി ഒരു ഏട്ടൻ എന്ന വിശേഷണത്തോടെയാണ് സാജൻ സൂര്യയുടെ പുതിയ കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നത്. ഭർത്താവിന്റെ കൂടപ്പിറപ്പുകൾക്ക് ചേട്ടത്തിയമ്മയായും അമ്മയ്ക്കും അച്ഛനും മകളായും ജീവിക്കുന്ന ശ്രീദേവി എന്ന കഥാപാത്രമായാണ് ചിപ്പി സ്ക്രീനിലെത്തുന്നത്.
ഭർത്താവ് സത്യനാഥനായാണ് സാജൻ സൂര്യ എത്തുന്നത്. കുടുംബബന്ധങ്ങളുടെ തീവ്രതയും ഇഷ്ടങ്ങളും പിണക്കങ്ങളും പ്രണയവും തുടങ്ങി എല്ലാ ചേരുവകളും കോർത്തിണക്കിയ ഒരു കുടുബ പരമ്പരയാണ് സാന്ത്വനം. ഭർത്താവ് ബാലന്റെ അനിയനായിട്ടാണ് ഗീരീഷ് നമ്പ്യാർ എത്തുന്നത്.
ഈ സീരിയലിലെ നിർണ്ണായക കഥാപാത്രമാണ് ഗിരീഷിന്റേത്. ഭാഗ്യലക്ഷ്മി, ദത്തുപുത്രി, ഭാഗ്യജാതകം, തുടങ്ങിയ സീരിയലുകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമാണ് ഗിരീഷ്. വിവാഹിതനാണ് താരം.
Also Read
അത് ലഭിക്കാത്തതിൽ വിഷമം തോന്നിയിട്ടുണ്ട്, പക്ഷെ ഇപ്പോൾ ആ നഷ്ടബോധം മാറി: ഷംന കാസിം പറയുന്നു
ഭാര്യ പാർവതിയും ഏകമകൾ ഗൗരിയും എല്ലാ പിന്തുണയുമായി കൂടെതന്നെയുണ്ട്. ഇപ്പോഴിതാ വിവാഹ ജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും മനസ് തുറക്കുകയാണ് താരം. സീരിയലിൽ കോളേജ് കാലത്തെ പ്രണയമായിരുന്നെങ്കിൽ യഥാർഥ ജീവിതത്തിൽ സോഷ്യൽ മീഡിയ ആയിരുന്നു ഇവരെ ഒന്നിപ്പിച്ചത്.
ഫേസ്ബുക്കിലൂടെയായിരുന്നു പ്രണയം തുടങ്ങുന്നത്. പാർവതി ഫേസ്ബുക്കിൽ ഫോളോ ചെയ്യുകയും മെസേജ് അയക്കുകയും ചെയ്തിരുന്നു. അങ്ങനെ പരസ്പരം അടുക്കുകയും പ്രണയത്തിൽ ആവുകയുമായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു ഇരുവരുടേയും വിവാഹം.
ഭാര്യയ്ക്ക് തുടക്കത്തിലെ തന്റെ അഭിനയ മോഹം അറിയാമായിരുന്നു. അതുകൊണ്ട് തന്നെ പിന്തുണയുമായി ഭാര്യ കൂടെ തന്നെയുണ്ട്. വിവാഹത്തിനു മുൻപുതന്നെ ഭാര്യയോട് അഭിനയമാണ് ഇഷ്ടമെന്നും അതുകഴിഞ്ഞേ മറ്റെന്തുമുള്ളൂ എന്നും പറഞ്ഞിട്ടുണ്ടായിരുന്നു. കുടുംബം നൽകുന്ന പിന്തുണയാണ് ഏറ്റവും വലിയ ശക്തിയെന്നും ഗിരീഷ് പറയുന്നു.
സ്കൂൾ നടകത്തിലൂടെയാണ് ഗരീഷ് അഭിനയ ജീവിതം ആരംഭിക്കുന്നത്.എന്നൽ നാട്ടിൽ നിന്ന് മുംബൈയിലയ്ക്ക് ഉപരി പഠനത്തിനായി പോയെങ്കിലും അഭിനയം എന്നും മനസ്സിലുണ്ടായിരുന്നു. പഠനശേഷം ഓയിൽ റിഗ് മേഖലയിൽ വിദേശത്തു ജോലി ചെയ്തു. നല്ല ശമ്പളമുള്ള ജോലിയായിരുന്നു അത്.
ആ സമയത്താണ് ഒരു ഓഡിഷൻ പരസ്യം കാണുന്നത്. അതിനു അപേക്ഷിച്ചു. ചാൻസ് ലഭിച്ചു. അങ്ങനെയാണ് മിനിസ്ക്രീനിൽ ആദ്യമായി അവസരം ലഭിക്കുന്നത്. അതിനുശേഷം ജോലിക്ക് തിരിച്ചുപോയി. നന്നായി അധ്വാനിച്ച് ജോലി ചെയ്തു.
സമ്പാദിച്ച ശേഷം മുഴുവൻസമയ നടനാവുക. അതായിരുന്നു ലക്ഷ്യം. സിനിമ ആയിരുന്നു നോട്ടം വച്ചത്. പക്ഷേ എനിക്ക് കരിയറിൽ ബ്രേക്ക് നൽകിയത് സീരിയലുകളാണെന്നാണ് ഗിരീഷ് നമ്പ്യാർ വ്യക്തമാക്കുന്നു.