മലയാളത്തിന്റെ സൂപ്പർ സംവിധായകൻ ഫാസിൽ 1986ൽ മെഗാസ്റ്രാർ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമായിരുന്നു പൂവിന് പുതിയ പൂന്തെന്നൽ. നദിയ മൊയ്തു, സുരേഷ് ഗോപി, സുജിത എന്നിവരും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷങ്ങളിൽ ഈ ചിത്രത്തിലെത്തിയിരുന്നു.
പ്രശസ്ത ക്യാമറമാൻ ആനന്ദകുട്ടനായിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം. അതേ സമയം ഫാസിൽ തന്നെ തിരക്കഥയെഴുതിയ ചിത്രം തീയേറ്ററിൽ വൻ പരാജയമായിരുന്നു. എന്നാൽ പിന്നീട് ടിവിയിൽ സിനിമാ പ്രേമികൾ സിനിമ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പരാജയത്തിന് പിന്നിലെ കാരണം എന്താണെന്ന് വിശദീകരിക്കുകയാണ് നിർമ്മതാവായ സ്വർഗ്ഗചിത്ര അപ്പച്ചൻ.
അദ്ദേഹത്തിന്റെ ആദ്യ സിനിമയായിരുന്നു പൂവിന് പുതിയ പൂന്തെന്നൽ. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ സിനിമയായിരുന്നിട്ടും ചിത്രം വിജയിച്ചില്ല. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തെ കുറിച്ച് മനസ് തുറക്കുകയാണ് സ്വർഗ്ഗചിത്ര അപ്പച്ചൻ.
1986 സെപ്തംബറിലാണ് പൂവിന് പുതിയ പൂന്തെന്നൽ റിലീസ് ചെയ്യുന്നത്. ഓണസമയത്തായിരുന്നു റിലീസ്. അന്ന് എന്റെ സിനിമയടക്കം ആറ് സിനിമകളാണ് ഒരാഴ്ച തന്നെ മമ്മൂട്ടിയുടേത് തന്നെയായി റിലീസ് ചെയ്യുന്നത്. ഇതിൽ ആവനാഴി ഹിറ്റായി ബാക്കി അഞ്ച് ചിത്രങ്ങളും ആവറേജായിരുന്നു.
ഒരുപക്ഷെ അതാകാം ചിത്രം പരാജയപ്പെടാനൊരു കാരണമായതെന്നും തോന്നുന്നു. ഫാസിലായിരുന്നു സംവിധായകൻ. ആ സിനിമയുടെ തൊട്ട് മുമ്പത്തെ സിനിമയിലാണ് സിദ്ധീഖും ലാലും ബാബു ഷാഹിറുമൊക്കെ അദ്ദേഹത്തിന്റെ അസിസ്റ്റന്റ്സ് ആകുന്നത്. ഞാൻ നിർമ്മാതാവ് ആണെങ്കിലും അവർക്കൊപ്പം തന്നെയായിരുന്നു.
അവരുടെ മുറിയിൽ താമസിച്ചു അവർക്കൊപ്പം സഞ്ചരിക്കും. ചിത്രത്തെ കുറിച്ച് സംസാരിക്കാൻ അവരെ വിളിക്കുമ്‌ബോൾ ഫാസിൽ സർ എന്നേയും വിളിക്കുമായിരുന്നു. എല്ലാകാര്യത്തിലും എന്റെ അഭിപ്രായവും ചോദിക്കുമായിരുന്നു. ആ സിനിമയുടെ ക്ലൈമാക്സ് മമ്മൂട്ടി മരിക്കുന്നതാണ്. അത് ജനങ്ങൾക്ക് അംഗീകരിക്കാൻ കഴിയാതെ വന്നതാകാം പരാജയകാരണമെന്നും അദ്ദേഹം പറയുന്നു.
പിന്നീട് ഈ സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോൾ സത്യരാജ് ആയിരുന്നു നായകൻ. തമിഴിൽ സൂപ്പർഹിറ്റായിരുന്നു ചിത്രം. യാതൊരു മാറ്റവുമില്ലായിരുന്നു ചിത്രത്തിൽ. രഘുവരൻ വരുന്നത് പൂഴിവാസൽ എന്ന ആ റീമേക്കിലായിരുന്നു. അതായിരിക്കാം എന്നത് ഇന്നത്തെ ചിന്തയാണ്.
സിനിമയുടെ ക്ലൈമാക്സ് മാറ്റാൻ പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. പക്ഷെ അതാണ് അന്ന് ശരിയായി തോന്നിയത്. അന്നത്തെ ശീലമാണ് പിന്നീട് ചെയ്ത സിനിമകളുടെ കഥകളെ ശ്രദ്ധിക്കാനുള്ള ശീലത്തിലേക്ക് എത്തിക്കുന്നതെന്നും അപ്പച്ചൻ അപ്പച്ചൻ വെളിപ്പെടുത്തി.