പുതുവര്‍ഷത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസ് നല്കി സൂപ്പര്‍ താര ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററു കളും ടീസറും റിലീസായി. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന് ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥന് എന്നീ ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും അജയ് വാസുദേവിന്റെ മമ്മൂട്ടി ചിത്രമായ ഷൈലോക്കിന്റെ രണ്ടാം ടീസറുമാണ് പുതുവര്‍ഷരാവില്‍ ആരാധകരെ ആവേശം കൊള്ളിച്ച് സര്‍പ്രൈസ് സമ്മാനമായി റിലീസായത്.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ നിര്‍മ്മിക്കുന്ന മരയ്ക്കാറിന്റെ കോ - പ്രൊഡ്യൂസര്‍മാര്‍ ഡോ. സി.ജെ. റോയിയുംസന്തോഷ്. ടി. കുരുവിളയുമാണ്.
മാര്‍ച്ച് 26ന് അഞ്ച് ഭാഷകളിലായി 5000 തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ മോഹന്‍ലാലിനെ കൂടാതെ അര്ജുന്, പ്രഭു, സുനില്‍ ഷെട്ടി, കിച്ച സുദീപ്, മഞ്ജുവാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, സുരേഷ് കൃഷ്ണ, ഫാസില്‍, നന്ദു തുടങ്ങി വലിയ ഒരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.
കാമറ: എസ്. തിരുനാവക്കരശ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: സാബു സിറിള്‍, സംഗീതം: റോണി റാഫേല്‍.
ദിലീപ് അറുപതുകാരനായി പ്രത്യക്ഷപ്പെടുന്ന കേശു ഈ വീടിന്റെ നാഥന് നാദ് ഗ്രൂപ്പാണ് നിര്‍മ്മിക്കുന്നത്. സജീവ് പാഴൂര്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഉര്‍വശിയാണ് ദിലീപിന്റെ നായിക. കാമറ: അനില്‍ നായര്‍.
ഹരിനാരായണന്, ജ്യോതിഷ്, നാദിര്‍ഷ എന്നിവരുടെ ഗാനങ്ങള്ക്ക്നാദിര്ഷ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
മമ്മൂട്ടിച്ചിത്രം ഷൈലോക്കിന്റെ രണ്ടാം ടീസര്‍ യൂ ട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്താണ്.
ഗുഡ്വില് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കിന്റെ രചന നവാഗതരായ ബിബിന്‍ മോഹനും അനീഷ് ഹമീദും ചേര്‍ന്നാണ്. കാമറ : രണദിവെ, സംഗീതം: ഗോപിസുന്ദര്‍.
മമ്മൂട്ടിയെ കൂടാതെ തമിഴ് താരം രാജ് കിരണ്‍, മീന, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്, ബൈജു സന്തോഷ്, ബിബിന്‍ ജോര്‍ജ്, അര്‍ത്ഥന ബിനു തുടങ്ങിയവരും ഷൈലോക്കില്‍ വേഷമിടുന്നുണ്ട്.
ജനുവരി 23ന് ചിത്രം തിയേറ്ററുകളിലെത്തും. അനല്‍ അരശ്, രാജശേഖര്‍ സ്റ്റണ്ട് സില്‍വ, പി.സി. മാഫിയ ശശി തുടങ്ങിയവരാണ് ഈ ആക്ഷന്‍ ത്രില്ലറിന്റെ സംഘട്ടന സംവിധാനം നിര്‍വഹിക്കുന്നത്.