വല്ലാത്ത നാറ്റമാണല്ലോ, ഇവിടെ എങ്ങിനെയാ ഷൂട്ട് ചെയ്യുന്നത് ജോഷി, നമുക്കിവിടെ തന്നെ എടുക്കാമെന്ന് മോഹൻലാൽ: ദുർഗന്ധമുള്ള ചെളിയിൽ കിടന്ന് മോഹൻലാൽ ഫൈറ്റ് ചെയ്തതിനെ കുറിച്ച് രചയിതാവ്

512

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ ആദ്യകാലത്തുള്ള നിരവധി സിനിമകൾക്ക് തിരക്കഥ എഴുതിയ രചയിതാവ് ആണ് കലൂർ ഡെന്നീസ്. മോഹൻലാലിന് സിനിമയോടുള്ള ആത്മ സമർപ്പണത്തെ കുറിച്ചുള്ള നിരവധി സംഭവങ്ങൾ പലരും പങ്കുവെച്ചിട്ടുണ്ട്.

ഇപ്പോഴിതാ ജനുവരി ഒരു ഓർമ്മ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ ദുർഗന്ധമുള്ള ഒരു ചെളിയിൽ വെച്ച് മോഹൻലാൽ ഫൈറ്റ് ചെയ്ത രംഗം സിനിമയുടെ തിരക്കഥാകൃത്തായ കലൂർ ഡെന്നീസ് പങ്കുവെക്കുകയാണ്. മാധ്യമം ആഴ്ചപ്പതിപ്പിൽ സീരീസായി പ്രസിദ്ധീകരിക്കുന്ന കലൂർ ഡെന്നീസിന്റെ ആത്മകഥ നിറഭേദങ്ങളിലാണ് മോഹൻലാലിന്റെ ആത്മ സമർപ്പണത്തെക്കുറിച്ചുള്ള ഓർമ്മകൾ കുറിച്ചത്.

Advertisements

കലൂർ ഡെന്നീസിന്റെ വാക്കുകൾ ഇങ്ങനെ:

ഇന്നും ജനുവരി ഒരു ഓർമയുടെ ഷൂട്ടിംഗ് കാലത്തെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിലേക്ക് കടന്നുവരുന്നത് ലാലിന്റെ ഒരു ഫൈറ്റ് സ്വീക്വൻസാണ്. തലേ ദിവസം തന്നെ ആർട്ട് ഡയറക്ടർ ഫൈറ്റ് എടുക്കേണ്ട ലൊക്കേഷൻസ് കണ്ടു വെച്ചിട്ടുണ്ടായിരുന്നു. രാവിലെ ഷൂട്ടിന് വേണ്ടി ജോഷിയും ഞാനും കൂടി ലൊക്കേഷനിൽ ചെന്നപ്പോൾ കണ്ട കാഴ്ച വല്ലാതെ മനം മടുപ്പിക്കുന്നതായിരുന്നു.

മഞ്ഞും മഴയും കൊണ്ട് കൊഴുപ്പ് പരുവത്തിൽ വല്ലാത്ത ദുർഗന്ധം വമിക്കുന്ന ചളിയിൽ കിടന്നുവേണം ലാൽ ഫൈറ്റ് ചെയ്യാൻ. അത് കണ്ടപ്പോൾ ലാൽ ഇവിടെയിറങ്ങി ഫൈറ്റ് ചെയ്യുമോ എന്ന സംശയമുണ്ടായിരുന്നു ജോഷിയ്ക്ക്. ആ സമയം ലാലും എത്തി. ഫൈറ്റ് ചെയ്യാനുള്ള ചളിക്കുഴി കണ്ടിട്ട് ലാലിന്റെ മുഖത്ത് ഭാവ വ്യത്യാസങ്ങളൊന്നുമുണ്ടായില്ല.

Also Read
അമിത മദ്യപാനം കൊണ്ട് വന്നത് കരൾ രോഗം, തിരിച്ച് വരവിന് സാധ്യത തീരെ കുറവായിരുന്നു, എന്നിട്ടും അതിജീവിച്ചു: ര ക്തം തുപ്പിയ ദിനങ്ങൾ, മടിയിൽ കിടന്നുള്ള അമ്മയുടെ മരണം; തുറന്ന് പറഞ്ഞ് ജിഎസ് പ്രദീപ്

ലാൽ ഞങ്ങളോട് പതിവ് തമാശകളൊക്കെ പറഞ്ഞു തുടങ്ങിയപ്പോൾ അയാളുടെ മനസ്സറിയാനായി എല്ലാവരും കേൾക്കെ ജോഷി ചോദിച്ചു ഛെ ഇവിടെ എങ്ങിനെയാ ഷൂട്ട് ചെയ്യുന്നത്. വല്ലാത്ത നാറ്റമാണല്ലോ എവിടെ ആർട്ട് ഡയറക്ടർ നമുക്ക് വേറെ ലൊക്കേഷൻ നോക്കാം.

അതുകേട്ട് ലാൽ വളരെ കൂളായിട്ട് പറഞ്ഞു അതുവേണ്ട സാർ. നമുക്കിവിടെ തന്നെ എടുക്കാം. ഞങ്ങൾ ലാലിനെ നമിച്ചുപോയ നിമിഷമായിരുന്നു അത്. ലാൽ വേഗം തന്നെ മേക്കപ്പ് ചെയ്ത് തയ്യാറായി വന്നു. വല്ലാതെ ദുർഗന്ധം പൊഴിക്കുന്ന ചളിക്കുണ്ടിൽ കിടന്നുള്ള ലാലിന്റെ ഫൈറ്റ് പുരോഗമിക്കുമ്പോഴാണ് ഓർക്കാപ്പുറത്ത് മഴ പൊട്ടിപ്പുറപ്പെട്ടത്.

ഷൂട്ടിംഗ് അപ്പോൾ തന്നെ ബ്രേക്കായി. ദേഹം മുഴുവൻ ചളിയുമായി ലാൽ ഞങ്ങളുടെ അടുത്തേക്ക് വന്നു. ജോഷി പാക്കപ്പ് പറയാൻ തുടങ്ങുമ്പോൾ ലാൽ പറഞ്ഞു വേണ്ട സാർ മഴ മാറുമോ എന്ന് കുറച്ചുനേരം കൂടി നോക്കാം. മഴ കുറയുമെന്ന് കരുതി കുറേനേരം കൂടി നിന്നെങ്കിലും കൂടിക്കൂടി വരുന്നത് കണ്ടപ്പോൾ ജോഷി പാക്കപ്പ് പറഞ്ഞു.

ഫൈറ്റ് പൂർത്തിയാക്കാൻ പറ്റാത്തതിൽ ഏറ്റവും വലിയ നിരാശ ലാലിനായിരുന്നു. ലാൽ മുറിയിലെത്തി ദേഹം കഴുകി വൃത്തിയാക്കാൻ തന്നെ ഒത്തിരി സമയമെടുത്തു എന്നാണ് പിന്നീടറിഞ്ഞത്. ഫൈറ്റിന്റെ ബാക്കി എടുക്കാനായി പിറ്റേ ദിവസം ഉച്ചയോടെ ഞങ്ങൾ വീണ്ടും അതേ ലൊക്കേഷനിലെത്തി.

Also Read
ഞാൻ ഒന്നു പാളിയാൽ എല്ലാം തീരും, ആ ബോധ്യമുണ്ടായിരുന്നു! ശ്രദ്ധ നേടി കുഞ്ഞെൽദോയുടെ നിവേദിതയുടെ വാക്കുകൾ

മഴ പെയ്ത് ചളപളാന്നു കിടക്കുന്ന ചളിയിൽ കിടന്ന് ഫൈറ്റ് ചെയ്യാൻ ലാലിന് അപ്പോഴും ഒരു മടിയും ഉണ്ടായിരുന്നില്ല. ഒരു താരമൂല്യവുമില്ലാത്ത മറ്റേതൊരു നടനാണെങ്കിൽ പോലും ഇങ്ങനെ ചെയ്യാൻ തയ്യാറാകുമോ എന്നായിരുന്നു ലൊക്കേഷനിൽ എല്ലാവരുടെയും സംസാരം.

ഏതോ ഒരു ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് ആർട്ടിഫിഷ്യൽ ചളിയുണ്ടാക്കി വന്നാലേ താൻ ചളിയിൽ വീഴൂ എന്നു പറഞ്ഞ മറ്റൊരു നടനെക്കുറിച്ചും അന്നവിടെ ചർച്ചയായിയെന്നും കലൂർഡെന്നീസ് പറയുന്നു.

Advertisement