ഞാൻ അവിടെ ചെന്ന് അന്തംവിട്ടു നിൽക്കുകയായിരുന്നു, അപ്പോഴായിരുന്നു മമ്മൂക്കയുടെ ആ ചോദ്യം: ജ്യുവൽ മേരി

303

മിനിസ്‌ക്രീൻ അവതാരകയായി എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ജ്യുവൽ മേരി. മഴവിൽ മനോരമയിലെ ഡിഫോർ ഡാൻസ് എന്ന് ഡാൻസ് റിയാലിറ്റി ഷോയിൽ അവതാരകയായി എത്തിയതോടെയാണ് ജ്യുവൽ മേരി ഏറെ ശ്രദ്ധ നേടുന്നത്.

സലാം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരി എന്ന മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു ജ്യുവൽ അഭിനയ രംഗത്ത് എത്തുന്നത്. വിവാഹിതയായതിന് ശേഷവും ജ്യുവൽ മേരി അഭിനയത്തിൽ തുടരുകയാണ്. ജെൻസൺ സക്കറിയയാണ് നടിയുടെ ഭർത്താവ്.

Advertisements

Also Read
രണ്ടാം വിവാഹം മകൾക്ക് ഇഷ്ടമാവുമോ എന്ന ചോദ്യത്തിന് ആര്യ പറഞ്ഞ മറുപടി കേട്ടോ

മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ച പത്തേമാരിയിലെ ചില അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ജ്യുവൽ ഇപ്പോൾ. സെറ്റിൽ വെച്ച് ആദ്യമായി മമ്മൂട്ടിയെ കണ്ട കാര്യമാണ് ജ്യുവൽ മേരി പറഞ്ഞത്. അന്ന് എനിക്ക് അധികം ആരെയും അറിയില്ലായിരുന്നു.

ഞാനും മമ്മൂക്കയുടെ അടുത്തേക്കു പോയി. എന്താ പറയേണ്ടത് എന്നൊന്നും അറിയില്ല. ഞാൻ അവിടെ ചെന്ന് അന്തംവിട്ടു നിൽക്കുകയായിരുന്നു. അന്ന് ഒരു കുഞ്ഞു റെഡ് ബാഗ് ഞാൻ ഇട്ടിരുന്നു. അപ്പോൾ മമ്മൂക്ക ചോദിച്ചു, ഇതിന്റെ അകത്ത് എനിക്കുള്ളത് എന്തെങ്കിലും ആണോയെന്ന്. അപ്പോ എല്ലാവരും പെട്ടെന്നു ചിരിച്ചുവെന്നും ജ്യുവൽ മേരി പറയുന്നു.

ജ്യുവൽ മേരിയുടെ വാക്കുകൾ ഇങ്ങനെ:

പത്തേമാരിയുടെ പൂജയുടെ സമയത്താണ് മമ്മൂക്കയെ ആദ്യമായി സെറ്റിൽവച്ചു കാണുന്നത്. വിളക്ക് തെളിക്കുന്ന സമയത്ത് എല്ലാവരും ചേർന്നു പറഞ്ഞു മമ്മൂക്ക വന്നു എന്ന്. അന്ന് എനിക്ക് അധികം ആരെയും അറിയില്ലായിരുന്നു. ഞാനും മമ്മൂക്കയുടെ അടുത്തേക്കു പോയി. എന്താ പറയേണ്ടത് എന്നൊന്നും അറിയില്ല. ഞാൻ അവിടെ ചെന്ന് അന്തംവിട്ടു നിൽക്കുകയായിരുന്നു.

അന്ന് ഒരു കുഞ്ഞു റെഡ് ബാഗ് ഞാൻ ഇട്ടിരുന്നു. അപ്പോൾ മമ്മൂക്ക ചോദിച്ചു, ഇതിന്റെ അകത്ത് എനിക്കുള്ളത് എന്തെങ്കിലും ആണോയെന്ന്. അപ്പോ എല്ലാവരും പെട്ടെന്നു ചിരിച്ചു. ആ സിറ്റുവേഷൻ ലൈറ്റായി. അപ്പോ ഞാൻ ഓടിച്ചെന്ന് അടുത്തുനിന്നു. അത് മമ്മൂക്ക എപ്പോഴും ചെയ്യുന്ന കാര്യമാണ്. ഇപ്പോൾ കൂട്ടത്തിൽ ഒരാൾ ടെൻഷനടിച്ചു നിൽക്കുകയാണെന്നു കണ്ടാൽ നമ്മുടെ എന്തെങ്കിലും ഒന്ന് നോക്കി അതിൽനിന്നും തമാശ കണ്ടെത്തും.

Also Read
മോഹൻലാലിന്റെ ആ തകർപ്പൻ സൂപ്പർഹിറ്റ് സിനിമ ഞാൻ സ്‌ക്രിപ്റ്റില്ലാതെ ചെയ്തതാണ്: വെളിപ്പെടുത്തലുമായി പ്രിയദർശൻ

Advertisement