തൊഴിൽ നിഷേധം തെറ്റ് തന്നെ, ശ്രീനാഥ് ഭാസിയെ വിലക്കിയ നടപടി തെറ്റ്; പ്രതികരണവുമായി മമ്മൂട്ടി

66

കൊച്ചി: അവതാരകയെ അപമാനിച്ച സംഭവത്തിൽ യുവതാരം ശ്രീനാഥ് ഭാസിക്കെതിരായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നടപടിക്കെതിരെ മെഗാസ്റ്റാർ മമ്മൂട്ടി രംഗത്ത്. സംഘടനയുടെ നടപടി തെറ്റാണെന്ന് താരം പറയുന്നു. പുതിയ ചിത്രം റോഷായുടെ പ്രചരണ വേളയിൽ സംസാരിക്കുകയായിരുന്നു നടൻ. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് മമ്മൂട്ടി സംഘടനയുടെ നടപടി തെറ്റാണെന്ന് തുറന്നടിച്ചത്.

Advertisements

തൊഴിൽ നിഷേധം തെറ്റാണ്. വിലക്കിയിട്ടില്ലെന്നാണ് ഞാൻ അറിഞ്ഞത്. ഒരാളെയും വിലക്കാൻ പാടില്ല. എന്തിനാണ് അന്നം മുട്ടിക്കുന്നത്. അവരുടെ തൊഴിൽ നിഷേധിക്കാൻ പാടില്ല, മമ്മൂട്ടി പ്രതികരിച്ചു. നേരത്തെ റോഷാക്കിന്റെ ഭാഗമായി ദുബായിൽ വെച്ച് നടന്ന പ്രസ് മീറ്റിലും ശ്രീനാഥ് ഭാസി വിഷയത്തിൽ മമ്മൂട്ടി പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. നമ്മൾ തമ്മിലുള്ള ചോദ്യത്തിനും കുഴപ്പമില്ല ഉത്തരത്തിനും കുഴപ്പം വരാൻ വഴിയില്ല.

Also read; എന്നോടൊപ്പം അഭിനയിക്കണം എന്നാണ് സംയുക്ത പറയുന്നത്, പക്ഷേ ഞങ്ങൾ ഒരുമിച്ചഭിനയിച്ചാൽ ഇതാണ് പ്രശ്നം: ബിജു മേനോൻ പറഞ്ഞത്

നമ്മൾ അതിനേക്കുറിച്ച് ചർച്ച ചെയ്യാൻ പോയാൽ ഒരുദിവസം പോരാതെ വരും. ഓരോരുത്തരും ഓരോ ചോദ്യങ്ങളും മറ്റുള്ളവർ അവരവർക്കുള്ള മറുപടിയുമാണ് നൽകുന്നതെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. ചോദ്യങ്ങൾ ചോദിക്കുന്നതും ഉത്തരം പറയുന്നതുമെല്ലാം നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ കഴിയില്ല. അതിന് സാമാന്യമായിട്ടുള്ള ധാരണയാണ് വേണ്ടതെന്നും താരം തുറന്നടിച്ചിരുന്നു.

2011 കാലം മുതൽ ചലച്ചിത്ര രംത്ത് എത്തിയ താരം ചുരുങ്ങിയ നാളുകൾകൊണ്ടാണ് ആരാധകരെ സമ്പാദിച്ചത്. ഉസ്താദ് ഹോട്ടൽ, ടാ തടിയാ, ഹണീ ബീ എന്നീ ചിത്രങ്ങളിലൂടെയാണ് നടൻ സിനിമാ ലോകത്ത് കാലുറപ്പിച്ചത്.പിന്നീട് ഒരുപിടി നല്ല ചിത്രങ്ങളും നടനെ തേടിയെത്തി. നടനെതിരെ മാധ്യമ പ്രവർത്തകയാണ് പരാതി നൽകിയത്. അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി ഭീഷണിപ്പെടുത്തുകയും അസഭ്യവർഷം നടത്തുകയും ചെയ്തുവെന്നാണ് മാധ്യമ പ്രവർത്തകയുടെ ആരോപണം.

Also read; കല്യാണത്തിന് കാശ് തന്ന് സഹായിച്ച മമ്മൂട്ടിയോട് ശ്രീനിവാസൻ പറഞ്ഞു, നിങ്ങൾ കല്ല്യാണത്തിന് വരരുത് വന്നാൽ കല്യാണം മുടങ്ങും; പിന്നെ സംഭവിച്ചത്

ചട്ടമ്പി സിനിമയുടെ പ്രെമോഷന്റെ ഭാഗമായി പ്രമുഖ ഹോട്ടലിൽ നടന്ന അഭിമുഖത്തിനിടെയാണ് സംഭവങ്ങൾ നടന്നത്. അഭിമുഖത്തിനിടെ ചോദിച്ച ചില ചോദ്യങ്ങൾ താരത്തെ ചൊടിപ്പിച്ചതിനെ തുടർന്ന് രോഷാകുലനായതും തെറിയഭിഷേകം നടത്തിയതും. കേട്ടാലറയ്ക്കുന്ന തെറിയാണ് വിളിച്ചതെന്ന് മാധ്യമപ്രവർത്തക ആരോപിക്കുന്നു. താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറമാനോടും ശ്രീനാഥ് ഭാസി മോശമായി പെരുമാറിയതെന്നുമാണ് അവതാരക ആരോപിച്ചത്. പിന്നാലെയാണ് താരത്തിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നടനെ അഭിനയത്തിൽ നിന്നും വിലക്കിയത്.

Advertisement