മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ ഇന്ന് ഒരു മലയാള നടൻ മാത്രമല്ല മറിച്ച് പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ആണ്. പുതുമുഖങ്ങളുടെ സംരഭത്തിൽ ഇറങ്ങിയ സെക്കൻഡ്ഷോ എന്ന മലാള സിനിമയിലൂടെ തുടങ്ങിയ പ്രയാണം ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിൽ എത്തി തിളങ്ങുകയാണ്. നിരവധി ആരാധകരാണ് ഈ യുവതാരത്തിനുള്ളത്. അടുത്തിയിടെ ഇറങ്ങിയ താരത്തിന്റെ ചിത്രങ്ങളെല്ലാം വൻ ഹിറ്റായിരുന്നു. അതിൽ ഒടുവിലത്തേതായിരുന്നു സീതാരാമം.
തിയ്യേറ്ററിൽ വൻ വിജയമാണ് ഈ ചിത്രം നേടിയത്. സോഷ്യൽമീഡിയയിൽ സജീവമാണ് ദുൽഖർ. പാൻ ഇന്ത്യൻ താരമായി വളർന്ന ദുൽഖർ സൽമാന് ഒരേ സമയം തെലുങ്കിലും തമിഴിലും ഹിന്ദിയിലും വ്യത്യസ്തമായ സിനിമകൾ ഒരേ സമയം റിലീസിന് എത്തുന്നതും ഏറെ ശ്രദ്ധേയമാണ്. തെന്നിന്ത്യയിൽ മാത്രമല്ല ബോളിലുഡിലും പ്രശസ്തനായ താരം ആരാധകരുടെ ബാഹുല്യത്തിലും മുൻപന്തിയിലാണ്.
കുടുംബത്തെക്കുറിച്ച് ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ള പോസ്റ്റുകളെല്ലാം നിമിഷ നേരംകൊണ്ടാണ് വൈറലാവാറുള്ളത്. മമ്മൂട്ടിക്കും മകൾ മറിയത്തിനും ഭാര്യ അമാലിനുമൊപ്പമുള്ള ചിത്രങ്ങളും മറ്റും താരം പങ്കിടാറുണ്ട്. അമാൽ തന്നെ ഫാൻസിന്റെ പേര് പറഞ്ഞ് കളിയാക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ ദുൽഖർ സൽമാൻ.
ദുൽഖറിന്റെ ആരാധികമാരെ അമാൽ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് അമാൽ കളിയാക്കിയതിനെ കുറിച്ചും ദുൽഖർ വെളിപ്പെടുത്തിയത്. ഗുഡ്ടൈംസിന് നൽകിയ അഭിമുഖത്തിലാണ് രസകരമായ സംഭാഷങ്ങൾ നടന്നത്. ഈ ചോദ്യം ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്. ഫാൻസ് എന്നിൽ കാണുന്നത് എന്താണെന്ന് അമാലിന് മനസിലാകുമെന്ന് തോന്നുന്നില്ല.
വീട്ടിലെങ്ങനെയാണെന്ന് ഞാനല്ലേ കാണുന്നുള്ളൂ എന്നാണ് അവൾ പലപ്പോഴും പറയുന്നതെന്ന് ദുൽഖർ പറയുന്നു. ഇങ്ങനെ അലസമായി തോന്നിയത് പോലെയൊക്കെ പെരുമാറുന്നത് അവൾ മാത്രമല്ലേ കാണുന്നത്. സോഫയിലൊക്കെ കിടക്കുമ്പോൾ അമാൽ ചോദിക്കും, ഇത് കണ്ടിട്ടാണോ ഫാൻസ് പുറകെ നടക്കുന്നത്, ഇതൊക്കെ ഫാൻസ് കാണണം, ഈ കോലത്തിലുള്ള ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റട്ടെ എന്നെല്ലാം പറഞ്ഞ് ഭീഷണിപ്പെടുത്തുമെന്ന് ദുൽഖർ വെളിപ്പെടുത്തുന്നു.
മകൾ മറിയത്തെ കുറിച്ചും താരം സംസാരിച്ചു. അവൾക്കൊപ്പം വളരെ കുറച്ച് സമയം മാത്രമാണ് എനിക്ക് ചിലവഴിക്കാൻ പറ്റുന്നത്. അതുകൊണ്ട് അമാലിന് ഇരട്ടി പണി എടുക്കേണ്ടി വരുന്നുണ്ട്. അമാൽ കുറച്ച്കൂടി സ്ട്രിക്റ്റാവും. ഞാൻ വന്ന് അതെല്ലാം നശിപ്പിക്കുകയാണ് പതിവെന്നും ദുൽഖർ സൽമാൻ പറയുന്നു. മറിയം, എല്ലാ ഭാഷയിലുമുള്ള എന്റെ സിനിമകളിലെ പാട്ടുകളും കേൾക്കും. ഇപ്പോൾ സീതാ രാമത്തിലെ പാട്ടുകളാണ് കേൾക്കാറുള്ളതെന്നും താരം പറയുന്നു.