കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്താ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകൡും നിറഞ്ഞു നിൽക്കുന്ന ഒന്നാണ് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കും തമ്മിലുള്ള വിവാഹ മോചനത്തെ കുറിച്ചുള്ള വാർത്തകൾ. പ്രണയിച്ച് വിവാഹം കഴിച്ച ഇരുവരും ഇപ്പോൾ പിരിഞ്ഞാണ് താമസിക്കുന്നത്.
വിവാഹം ശേഷം ദുബായിയിൽ സെറ്റിൽഡായിരുന്ന ഷുഹൈബും സാനിയും നിലവിൽ രണ്ട് ഇടങ്ങളിലാണ് താമസിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇരുവരും തമ്മിൽ കാണാറോ സംസാരിക്കാറോ ഇല്ല. പ്രമുഖ പാകിസ്ഥാൻ ചലച്ചിത്ര താരവും മോഡലുമായ ആയിഷ ഉമറുമായുള്ള ഷുഹൈബിന്റെ വഴിവിട്ട ബന്ധം ആണ് സാനിയുടേയും ഷുഹൈബ് ദാമ്പത്യ ജീവിതത്തിൽ വിള്ളൽ വീഴ്ത്തിയത് എന്നായിരുന്നു വാർത്തകൾ.
കുറേ നാളുകളായി ഷുഹൈബ് മാലിക്കും ആയിഷ ഉമറും ഡേറ്റിങ്ങിൽ ആണെന്നും വാർത്തകൾ ഉണ്ടായിരുന്നു. പാകിസ്ഥാനിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടിയാണ് ആയിഷ. ഷുഹൈബ് മാലിക്കും ആയിഷയും ഒരുമിച്ചുള്ള ഒരു ബോൾഡ് ഫോട്ടോഷൂട്ട് പുറത്തു വന്നതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചത്.
Also Read
ചതുരം സിനിമയിൽ തനിക്ക് ഒപ്പം തകർപ്പൻ പെർഫോമൻസ് കാഴ്ചവെച്ച അലസിയറെ കുറിച്ച് സ്വാസിക പറഞ്ഞത് കേട്ടോ
കഴിഞ്ഞ കുറച്ചു നാളുകളായി ആയിഷയും ശുഹൈബ് മാലിക്കും ഒരുമിച്ചാണ് താമസിക്കുന്നത് എന്നാണ് വിവരം. ഇതോടെ സാനിയയുമായി ഷുഹൈബ് ഒരുതരത്തിലുള്ള ബന്ധവും ഇപ്പോൾ നിലനിൽക്കുന്നില്ല. ഇതിനിടെ ആണ് ഈ വിഷയത്തിൽ പരസ്യ പ്രതികരണവുമായി ആയിഷ തന്നെ രംഗത്ത് വന്നത്. കഴിഞ്ഞ ഒരു ദിവസം പൊതു മധ്യത്തിൽ പ്രത്യക്ഷപ്പെട്ട ആയിഷയെ മാധ്യമ പ്രവർത്തകർ വളഞ്ഞിരുന്നു.
ശുഹൈബ് മാലിക്കും ആയിഷയും തമ്മിലുള്ള വിവാഹം ഉടൻ ഉണ്ടാകുമോ എന്ന ചോദ്യമുണ്ടായി. ആയിഷ ഇതിന് വ്യക്തമായ മറുപടിയും നൽകി. താൻ ഷുഹൈബിനെ വിവാഹം കഴിക്കാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് നടി തുറന്നടിച്ചു. ഷുഹൈബ് വിവാഹിതൻ ആണ്.
ഭാര്യയും കുട്ടിയുമായി സന്തോഷകരമായ ഒരു ജീവിതം നയിക്കുകയാണ്. താൻ സാനിയയെയും ഷുഹൈബിനെയും വളരെയധികം ബഹുമാനിക്കുന്നു. താനും ഷുഹൈബും വളരെ അടുത്ത സുഹൃത്തുക്കളാണ്. പരസ്പരം എല്ലാ കാര്യങ്ങളും തുറന്നു സംസാരി ക്കുന്നവരാണ്. ഈ ലോകത്ത് ഇത്തരത്തിലുള്ള ബന്ധങ്ങളുമുണ്ടെന്ന് ആയിഷ കൂട്ടിച്ചേർത്തു.
ഇതോടെ സാനിയയെ തേച്ച ഷുഹൈബിനെ കാമുകി ആയിഷയും തേച്ചു എന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകുരടെ കമന്റ്. അതേസമയം വിവാഹ മോചനവും ആയി ബന്ധപ്പെട്ടു സാനിയയോ ഷുഹൈബോ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല എന്നതും ഏറെ ശ്രദ്ധേയമാണ്. ഷുഹൈബിന്റെ മാനേജ് മെന്റ് ടീം അംഗവും ഏറ്റവും അടുത്ത സുഹൃത്തുമായ വ്യക്തി ആയിരുന്നു ട്വിറ്ററിലൂടെ ഇവരുടെ വിവാഹമോചനത്തിന്റെ വാർത്ത പുറത്തു വിട്ടത്.
Also Read
എല്ലാം കൊണ്ടും ഭാഗ്യവാന്‍, താരരാജാവ് മമ്മൂട്ടിയെക്കുറിച്ച് നടന്‍ രാമു പടിക്കല്‍ പറയുന്നത് കേട്ടോ