തെന്നിന്ത്യൻ സിനിമയിൽ വളരെ പെട്ടെന്ന് തന്നെ സൂപ്പർ നടിയായി മാറിയ മലയാളി താരമാണ് അമല പോൾ. 2009 ൽ പുറത്തിറങ്ങിയ ലാൽ ജോസ് ചിത്രം നീലത്താമരയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരം ഇന്നും സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ്.
അഭിനയ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ സജീവമാണ്. കൂടാതെ കന്നഡ സിനിമയിലും താരം തന്റെ സാന്നിധ്യം അറിച്ചിട്ടുണ്ട്. മോഡലിങ് രംഗത്തും എന്നും വെള്ളിത്തിരയിലേക്ക് എത്തിയ താരത്തിന് അഭിനയത്തിലും മോഡലിങ്ങിലും ഒരുപോലെ തിളങ്ങി നിൽക്കാൻ സാധിച്ചിട്ടുണ്ട്.
ഏത് വേഷവും അനായാസം തനിക്ക് കൈകാര്യം ചെയ്യാൻ പറ്റുമെന്നും താരം തെളിയിച്ചിട്ടുണ്ട്. മികച്ച അഭിനയ പ്രധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ അമല പോൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുണ്ട്. ആദ്യ കാലത്ത് വേഷമിട്ട സിനിമകളിൽ വേണ്ട വിധത്തിൽ ശ്രദ്ധിക്ക പെടാൻ താരത്തിന് സാധിച്ചിരുന്നില്ല. എന്നാൽ മൈന എന്ന തമിഴ് സിനിമയിലെ താരത്തിന്റെ ഗംഭിര പ്രകടനം ഏറെ കൈയ്യടി നേടിയുരുന്നു.
ഈ സിനിമയാണ് അമല പോളിന് കരിയർ ബ്രേക്ക് നൽകിയത്. പിന്നീട് താരം സിനിമയിൽ മുൻ നിര നടിമാരുടെ പട്ടികയിലേക്ക് ഉയരുകയായിരുന്നു. ഒരു ഇന്ത്യൻ പ്രണയകഥ, റൺ ബേബി റൺ, ഷാജഹാനും പരീക്കുട്ടിയും, ലൈല ഓ ലൈല തുടങ്ങി നിരവധി സൂപ്പർഹിറ്റ് മലയാള ചിത്രങ്ങളിൽ അമലാ പോൾ അഭിനയിച്ചിട്ടുണ്ട്. ടീച്ചർ ആണ് താരം അഭിനയിച്ച് പ്രദർശനത്തിന് എത്തിയ ഏറ്റവും പുതിയ സിനിമ.
അതേ സമയം കടാവർ എന്ന സിനിമയിലൂടെ സിനിമാ നിർമ്മാണ രംഗത്തേക്കും അമല പോൾ എത്തിയരുന്നു. ഇപ്പോഴിതാ നിർമ്മാതാവ് ആയപ്പോൾ ഉണ്ടായ പ്രതിസന്ധികളെ കുറിച്ച് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയരിക്കുകയാണ് താരം. അപ്രതീക്ഷിതം ആയാണ് നിർമ്മാതാവായി മാറിയതെന്നും കൈയിൽ പൈസ ഇല്ലാത്ത അവസ്ഥയിലേക്ക് വരെ എത്തിയിരുന്നു എന്നുമാണ് അമല പോൾ വെളിപ്പെടുത്തിയത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ:
അപ്രതീക്ഷിതമായി നിർമ്മാതാവായി മാറിയ ഒരാളാണ് താൻ. കടാവർ എന്ന സിനിമയുടെ നിർമ്മാതാവ് ആദ്യം വേറൊരാളായിരുന്നു. എന്നാൽ സിനിമയിൽ നിന്ന് എങ്ങനെ കൂടുതൽ ലാഭം ഉണ്ടാക്കാം എന്ന ലക്ഷ്യത്തോടെ മാത്രം അയാൾ സിനിമയെ സമീപിക്കാൻ തുടങ്ങിയപ്പോൾ നമ്മൾ വിചാരിച്ച പോലെ ഷൂട്ട് മുന്നോട്ട് പോകില്ലെന്ന് മനസിലായി.
അപ്പോഴാണ് നിർമ്മാണം ഏറ്റെടുത്തത്.
റിസ്‌ക്ക് ഫാക്ടർ വളരെ വലുതായിരുന്നു. പിന്നാലെ കടലു പോലെ പ്രതിസന്ധികളുടെ വേലിയേറ്റവുമുണ്ടായി. പപ്പയുടെ മരണം, കോവിഡ് ലോക്ഡൗൺ. വലിയൊരു തകർച്ചയുടെ വക്കത്ത് എത്തി. പക്ഷേ ഏറ്റെടുത്ത ഉത്തരവാദിത്തം പൂർത്തിയാക്കും എന്ന ബോധ്യത്തിൽ തളർന്നിരിക്കാതെ സിനിമ പൂർത്തിയാക്കി. 18 വയസു മുതൽ സ്വതന്ത്രമായി ജീവിക്കുന്ന, സ്വന്തമായി സമ്പാദിക്കാൻ തുടങ്ങിയ ഒരാളാണ് താൻ.
കഴിഞ്ഞ 13 വർഷത്തിന് ഇടയിൽ ഒരിക്കൽ പോലും വലിയ രീതിയിലുള്ള സാമ്പത്തിക പ്രയാസങ്ങളൊന്നും നേരിട്ടിരുന്നില്ല. എന്നാൽ കടാവറിന്റെ പണികളെല്ലാം കഴിഞ്ഞതോടെ കൈയിൽ പൈസ ഇല്ലാത്ത ഒരവസ്ഥയിലേക്ക് കാര്യങ്ങൾ മാറി.
ആ പ്രതിസന്ധിയെയും ശക്തമായി നേരിട്ടു. ഞാൻ തകർന്ന് പോകുമെന്ന് എല്ലാവരും കരുതി.
പക്ഷേ, സിനിമയുടെ വിൽപ്പന കഴിഞ്ഞതോടെ മുടക്കു മുതലും ലാഭവും തിരിച്ചു പിടിച്ചു, കൂടുതൽ ശക്തിയോടെ ഉയർത്തെഴുന്നേറ്റു എന്നും അമല പോൾ പറയുന്നു.