എക്‌സ്‌ചേഞ്ച് ഓഫറുണ്ടാരുന്നേൽ നിന്നെ ഒന്ന് മാറ്റി എടുക്കാമാരുന്നെന്ന് ശ്രീജിത്ത് വിജയൻ, തന്നെ ചതിച്ചതാണെന്ന് റബേക്ക സന്തോഷ്, സംഭവം ഇങ്ങനെ

183

മലയാളം മിനിസ്‌ക്രീൻ ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റെബേക്ക സന്തോഷ്. പത്ത് വർഷമായി സിനിമാ സീരിയൽ രംഗത്ത് റബേക്ക സജീവമാണ്. ഏഷ്യാനെറ്റിലെ കസ്തൂരിമാൻ സീരിയലിലൂടെയാണ് താരം ആരാധകരുടെ പ്രിയങ്കരിയായി മാറിയത്.

സൂര്യ ടി വിയിലെ കളിവീട് എന്ന പരമ്പരയിലാണ് റബേക്ക നിലവിൽ വേഷമിടുന്നത്. മോഡലിങിലും സജീവമായ റബേക്ക അടുത്തിടെയാണ് വിവാഹിതയായത്. സംവിധായകൻ ശ്രീജിത്ത് വിജയനെയാണ് റബേക്ക വിവാഹം ചെയ്തത്. മാർഗംകളി എന്ന സിനിമയുടെ സംവിധായകനാണ് ശ്രീജിത്ത്. കൂടാതെ സണ്ണി ലിയോണിയെ പ്രധാന കഥാപാത്രമാക്കിയുള്ള ഷീറോ എന്ന സിനിമയുടെ പണിപ്പുരയിലുമാണ് ശ്രീജിത്ത്.

Advertisements

പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് ആയിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം ശേഷം നവംബറിലാണ് ഇരുവരും വിവാഹിതരായത്. സോഷ്യൽമീഡിയ ആഘോഷമാക്കിയ വിവാഹമായിരുന്നു ശ്രീജിത്തിന്റേയും റബേക്കയുടേയും.

അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ എറണാകുളത്തെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു റബേക്കയും ശ്രീജിത്തും വിവാഹിതരായത്. സലിംകുമാർ അടക്കമുള്ള താരങ്ങൾ വിവാഹ ചടങ്ങിൽ സന്നിഹിതരായിരുന്നു. നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടേയും വിവാഹ ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

നേരത്തെ ഇരുവരുടെയും ആഘോഷങ്ങൾക്കിടെ സുഹൃത്തുക്കളായ നടിമാർക്ക് റബേക്ക പണി കൊടുത്തതും വൈറലായിരുന്നു. ഇപ്പോൾ ശ്രീജിത്ത് റബേക്കയുടെ ഒരു പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. ഒരു കാർ യാത്രയ്ക്കിടെ പകർത്തിയ രസകരമായ വീഡിയോയാണ് ശ്രീജിത്തും റബേക്കയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

ക്രിസ്മസിന് എക്‌സ്‌ചേഞ്ച് ഓഫറുണ്ടോ എന്ന് റബേക്കയോട് ശ്രീജിത്ത് ചോദിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. അറിയില്ല അന്വേഷിക്കണം എന്നായിരുന്നു റബേക്കയുടെ മറുപടി. ഫോണിൽ കളിച്ചുകൊണ്ടിരിക്കുന്ന റബേക്കയോട് വീണ്ടും വീണ്ടും ശ്രീജിത്ത് എക്‌സ്‌ചേഞ്ച് ഓഫറുകളെ കുറിച്ച് ചോദിക്കുമ്പോൾ അവസാനം റബേക്ക എന്ത് മാറ്റിയെടുക്കാനാണ് ഓഫറുകളെ കുറിച്ച് തിരക്കുന്നത് എന്ന് ചോദിക്കുന്നുണ്ട്.

നിന്നെ മാറ്റിയെടുക്കാനാണ് എന്നാണ് ശ്രീജിത്ത് പൊട്ടിച്ചിരിച്ചുകൊണ്ട് റബേക്കയ്ക്ക് മറുപടി നൽകുന്നത്.സിഗ്‌നലിലാണ് കാർ നിർത്തിയിരിക്കുന്നത് എന്നത് കൊണ്ട് മാത്രം ഇപ്പോൾ മറുപടി ഒന്നും നൽകുന്നില്ലെന്നാണ് ശ്രീജിത്തിന്റെ ഉത്തരം കേട്ട ശേഷം റബേക്ക പറഞ്ഞത്. തന്നെ ചതിച്ചതാണ് എന്ന് കുറിച്ചുകൊണ്ടാണ് റീലായി വീഡിയോ സോഷ്യൽ മീഡിയയിൽ റബേക്ക പങ്കുവെച്ചിരിക്കുന്നത്.

ചിരി പടർത്തുന്ന വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായി. കല്യാണം കഴിഞ്ഞ് പിറ്റേദിവസം ഉറക്കത്തിൽ നിന്നും എണിക്കാതെ മടിപിടിച്ച് കിടക്കുന്ന റബേക്കയുടെ രസകരമായ മറ്റൊരു വീഡിയോയും നേരത്തെ ശ്രീജിത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എട്ട് മണിക്ക് ശേഷവും കിടന്നുറങ്ങുന്ന റബേക്കയെ ശ്രീജിത്ത് തട്ടി വിളിക്കുന്ന വീഡിയോ ആണ് അന്ന് പങ്കുവച്ചിരുന്നത്.

Advertisement