വീട്ടിൽ പൂജാമുറിയും നിസ്‌കരിക്കാൻ ഉള്ള റൂമും ഉണ്ട്, ഞാൻ എന്റെ പൂജാമുറിയിൽ പ്രാർത്ഥിക്കും, അദ്ദേഹം മറ്റൊരു റൂമിൽ നിസ്‌കരിക്കും: ഇന്ദ്രജ പറയുന്നു

4153

തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരുകാലത്ത് സൂപ്പർ നടിയായി വിലസിയ താരമായിരുന്നു ഇന്ദ്രജ. ഒരു പിടി മലയാല സിനിമകളിലും മികച്ച് വേഷങ്ങൾ ചെയ്ത ഇന്ദ്രജ മലയാളികളുടെയും പ്രിയപ്പെട്ട നടിയായിരുന്നു. തമിഴ് ചിത്രങ്ങളിലൂടെ അഭിനയ രംഗത്ത് എത്തിയ നടി ആദ്യ രണ്ട് ചിത്രങ്ങൾക്ക് ശേഷം തെലുങ്കിൽ സജീവമാവുകയായിരുന്നു.

1993 ൽ ബാലതാരമായി തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് നായികയായി തമിഴിലും തെലുങ്കിലും കന്നഡയിലും നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഇന്ദ്രജ അഭിനയിച്ചു. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഗോഡ്മാൻ എന്ന ചിത്രത്തിലൂടെ യാണ് ഇന്ദ്രജ മലയാളത്തിൽ അരങ്ങേറുന്നത്.

Advertisements

തുടർന്ന് ഇൻഡിപെൻഡൻസ്, എഫ്ഐആർ, ഉസ്താദ്, ക്രോണിക്ക് ബാച്ച്‌ലർ, മയിലാട്ടം, ലോകനാഥൻ ഐ എഎസ്, ബെൻ ജോൺസൺ തുടങ്ങി ഒരു പിടി സൂപ്പർ ഹിറ്റ് മലയാള ചിത്രങ്ങളിലും ഇന്ദ്രജ അഭിനയിച്ചു. മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം തുടങ്ങി മുൻനിര നായകന്മാരുടെ ഒക്കെ നായികയായി ഇന്ദ്രജ തിളങ്ങിയിട്ടുണ്ട്. അവസാനമായി നടി മലയാളത്തിൽ അഭിനയിച്ചത് 2007ൽ ആണ്. സോഷ്യൽ മീഡിയകളിൽ ഇന്ദ്രജ അത്ര സജീവമല്ല.

Also Read
ഗംഭീരം, ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനം; മരക്കാർ അറബിക്കടലിന്റെ സിംഗത്തെ ഏറ്റെടുത്ത് പ്രേക്ഷകർ

അതേ സമയം സൂപ്പർ താരങ്ങളുടെ അടക്കം നായികയായി തിളങ്ങിയ ഇന്ദ്രജ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെ എത്തുകയാണ്. തമിഴ് മിനിസ്‌ക്രീൻ താരമായ അബ്സാർ ആണ് ഇന്ദ്രജയുടെ ജീവിതപങ്കാളി. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച വിവാഹമായിരുന്നു ഇവരുടേത്.

ഇപ്പോഴിതാ ഭർത്താവിനെ കുറിച്ചും ജീവിതത്തെ കുറിച്ചും മനസ്സു തുറക്കുകയാണ് ഇന്ദ്രജ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇന്ദ്രജ തന്റെ മനസ തുറന്നത്. വീട്ടിൽ നല്ല നോൺ വേജ് കഴിക്കുന്ന ഒരാളുണ്ടല്ലോ എന്ന അവതാരകന്റെ ചോദ്യത്തിനോട് പ്രതികരിക്കുകുകയിരുന്നു ഇന്ദ്രജ.

അങ്ങേക്ക് ഒരു കാര്യം അറിയാമോ എന്റെ അടുക്കള പ്യുവർ വെജ് കിച്ചൺ ആണ്. പാവം പുള്ളിക്ക് കഴിക്കണം എങ്കിൽ പുറത്തു അല്ലെങ്കിൽ അവരുടെ അമ്മയുടെ വീട്ടിലോ ചെന്നിട്ടാണ് നോൺ കഴിക്കുക എന്ന് ഇന്ദ്രജ പറയുന്നു. നീ എന്റെ ഭാര്യ ആയി വന്നതിൽ ഒരുപാട് ഭാഗ്യമുണ്ട്. നീ നല്ലൊരു അമ്മയും, ഭാര്യയും ആണ്. നിന്നിൽ ഞാൻ അഭിമാനിക്കുന്നു എന്ന് ഭർത്താവ് അബ്സർ പറയുന്ന വീഡിയോയും കാണിക്കുന്നു.

ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ പ്രതിസന്ധിഘട്ടം ഏതാണ്. അതിനെ എങ്ങനെയാണു തരണം ചെയ്തത് എന്നായിരുന്നു അബ്സർ ചോദിക്കുന്നുണ്ട്. ഈ സംഭാഷണങ്ങൾ അടങ്ങുന്ന വീഡിയോയാണ് സോഷ്യൽ ലോകത്ത് വൈറൽ ആയി മാറിയിരിക്കുന്നത്. ഇന്ദ്രജയുടെ വാക്കുകൾ ഇങ്ങനെ:

പ്രണയ വിവാഹം എന്ന് പറയുന്നത് ആർക്കുവേണ്ടിയും ആരും കോമ്പ്രമൈസ് ചെയ്യുന്നതല്ല. തെലുങ്ക് ബ്രാഹ്‌മിൺ കുടുംബത്തിൽ ജനിച്ചിട്ട് ഒരു മുസ്ലിമിനെ വിവാഹം കഴിക്കാൻ വീട്ടിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായില്ല ഞങ്ങളുടെ വീട്ടിൽ ഒന്നും ഉണ്ടായില്ല. അവരുടെ വീട്ടിൽ ഞാൻ ഒരു ആർട്ടിസ്റ്റ് ആണ്, പിന്നെ ഇത് ആത്മാർത്ഥമായ സ്നേഹം ആണോ എന്ന സംശയം ഉണ്ടായിരുന്നു.

Also Read
ലോക്കൽ കമ്മിറ്റി മെമ്പറാണോ എന്ന് നോക്കിയിട്ടൊന്നുമല്ല അദ്ദേഹം ഒരോ കാര്യവും ചെയ്യുന്നത്: പിണറായി വിജയനെ കുറിച്ച് മല്ലികാ സുകുമാരൻ

പക്ഷെ അവരോട് ഞാൻ സംസാരിച്ചൊക്കെ കഴിഞ്ഞപ്പോൾ അതും ഓക്കെയായി. ആറുവർഷത്തെ നീണ്ട പ്രണയം ആയിരുന്നു ഞങ്ങളുടേത്. അദ്ദേഹം എന്നെ പ്രൊപ്പോസ് ചെയ്ത ശേഷം ഞാൻ കുറച്ചു സമയം വെച്ചു മറുപടി പറയാൻ. ആലോചിക്കാൻ വേണ്ടിആയിരുന്നില്ല , പക്ഷെ എനിക്ക് താഴെ രണ്ടു സഹോദരങ്ങൾ ഉണ്ടായിരുന്നു. അതിൽ എനിക്ക് അൽപ്പം സങ്കടം ഉണ്ടായിരുന്നു.

പ്രൊപ്പോസലിന് ശേഷവും ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിതുടർന്നു. ഞങ്ങൾക്ക് ഉറപ്പായിരുന്നു ഞങ്ങളുടേത് സ്ട്രോങ്ങ് ബന്ധം ആണെന്ന്. ഈ ബന്ധത്തിൽ ഞങ്ങൾക്ക് അവരവരുടേതായ ഇടം തന്നെയുണ്ട്. എന്റെ വീട്ടിൽ എനിക്കായി ഒരു പൂജാമുറിയുണ്ട്. അവർക്കും നിസ്‌കരിക്കാൻ ഉള്ള ഒരു സ്ഥലവും ഉണ്ട് അതവർ ചെയ്യും.

ദൈവകൃപയാൽ ഞാൻ ഒന്ന് പറയട്ടെ, ഇത് വരെയും അത് ഞങ്ങളുടെ ജീവിതത്തിൽ ഒരു പ്രതിബന്ധമായി വന്നിട്ടില്ല. അതിനു കൂടുതൽ നന്ദി പറയേണ്ടത് ഭർത്താവിനോടാണ്. പലരും അവരോട് ഇതേകുറിച്ച് പറയുന്നുണ്ട്, എന്നാൽ എനിക്ക് കുഴപ്പം ഇല്ലല്ലോ പിന്നെ നിങ്ങൾക്ക് എന്താണ് പ്രശ്നം എന്ന മറുപടിയാണ് അദ്ദേഹം നൽകുക.

അബ്സാറും ഞാനും സുഹൃത്തുക്കൾ ആയിരുന്നു. ആറ് വർഷത്തോളം അടുത്ത പരിചയം ഉണ്ടായിരുന്നു. അദ്ദേഹം മുസ്ലിം ആണ്. ഒരുമിച്ച് ജോലി ചെയ്തുള്ള അനുഭവം ഒക്കെയുണ്ട്. അങ്ങനെയാണ് പ്രണയത്തിൽ ആകുന്നത്. എന്റെ വ്യക്തിപരമായ തീരുമാനങ്ങളിൽ ഇടപെടാത്ത ഒരാളാണ് അദ്ദേഹം.

Also Read
മറ്റുള്ളവർ തന്റെ നിരാശയെ ചൂഷണം ചെയ്യുന്നു, വിവാഹ മോചനം അത്യന്തം വേദനയായിരുന്നു: തുറന്നു പറഞ്ഞ് സാമന്ത

അത്ര റൊമാന്റിക് ഒന്നും അല്ലെങ്കിലും എല്ലാവരോടും ദയയും സ്നേഹവുമുള്ള വ്യക്തിത്വമാണ്. പരസ്പരം അടുത്തറിഞ്ഞാണ് ഞങ്ങൾ വിവാഹം കഴിച്ചത് മാതാപിതാക്കളുടെ പിന്തുണയില്ലാതെയാണ് ജീവിതത്തിൽ ഒന്നായത്. വീട്ടുകാർ സമ്മതിക്കുമെന്ന് കരുതി കുറേ കാലം കാത്തിരുന്നെങ്കിലും അത് നടന്നില്ലെന്നും ഇന്ദ്രജ പറയുന്നു.

പരമ്പരാഗത തുളു കുടുംബത്തിൽ നിന്നുള്ള ആളായ ഇന്ദ്രജ മുസ്ലിം വിഭാഗത്തിൽ പെട്ട ആളെ വിവാഹം കഴിച്ചതാണ് കുടുംബത്തിന്റെ എതിർപ്പിന് പ്രധാന കാരണം. വീട്ടുകാരുടെ പിന്തുണയില്ലാതെ വന്നപ്പോൾ രജിസ്റ്റർ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു

Advertisement