താരരാജാവ് മോഹൻലാലിന്റെ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം കൂടി എത്തിയതോടെ ഏറെക്കാലത്തിന് ശേഷം കേരളത്തിലെ തീയ്യറ്ററുകൾ എല്ലാം പൂരപ്പറമ്പുകൾ ആയിരിക്കുകയാണ് ഇപ്പോൾ. കുഞ്ഞിക്ക ദുൽഖർ സൽമാന്റെ കുറുപ്പ് തിയറ്ററുകൾ നിറഞ്ഞ് ഓടിയിരുന്നെങ്കിലും മരക്കാർ അറബിക്കടലിന്റെ സിംഹമാണ് ഇപ്പോൾഡ വലിയ തരംഗമുണ്ടാക്കിയത്.
കഴിഞ്ഞ അർദ്ധരാത്രിയിലെ ഫാൻസ് ഷോ ഹൗസ്ഫുൾ ആയി തന്നെ പ്രദർശനം ആരംഭിച്ചിരുന്നു. മോഹൻലാലും മരക്കാരിലെ മറ്റ് താരങ്ങളും അണിയറ പ്രവർത്തകരുമെല്ലാം ഫാൻസ് ഷോ കാണാൻ തിയറ്ററുകളിലേക്ക് എത്തുകയും ചെയ്തു. ഇതോടെ ബോക്സോഫീസിൽ വലിയ വിപ്ലവം സൃഷ്ടിക്കാൻ സിനിമയ്ക്ക് സാധിക്കുമെന്നാണ് ആരാധകർ പറയുന്നത്.
അതേ സമയം ഈ ചിത്രത്തിന് റിലീസിന് മുൻപ് തന്നെ നൂറ് കോടി കളക്ഷൻ കിട്ടിയെന്നാണ് ചില റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇതേ കുറിച്ചുള്ള ചോദ്യത്തിന് നിർമ്മാതാവ് ആന്റണി പെരുമ്പബാവൂർ പ്രതികരിച്ച് രംഗകത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ. മരക്കാർ കാണാൻ എത്തിയതിന് ശേഷമുള്ള ആന്റണിയുടെ പ്രതികരണമാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായത്.
സത്യം പറഞ്ഞാൽ ഇതെല്ലാം നമ്മൾ മനസ്സിൽ കണ്ടിട്ടുള്ള കാര്യങ്ങളാണ്. ഇങ്ങനെയുള്ള ആരവവും കാത്തിരിപ്പുമൊക്കെ നേരത്തെ മനസിൽ കണ്ടിരുന്നു. നമ്മൾ മനസിൽ കണ്ട കാര്യം നേരിൽ സംഭവിക്കുന്നതിന്റെ സന്തോഷം ഉണ്ട്. ഈയൊരു ആവേശം നില നിന്നാൽ പത്ത് പതിനഞ്ച് ദിവസത്തിനുള്ളിൽ മരക്കാർ അറബിക്കടലിന്റെ സിംഹം 300 കോടി ക്ലബിൽ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആന്റണി പെരുമ്പാവൂർ പറയുന്നത്.
റിലീസ് ചെയ്ത് 9ാമത്തെ ദിവസമാണ് ലൂസിഫർ 100 കോടി ക്ലബിൽ ഇടം നേടിയത്. സ്വഭാവികമായിട്ടം ഇതുപോലൊരു ആവേശത്തിൽ തന്നെ നിന്നാൽ വലിയ നേട്ടം മരക്കാറിനും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാണ് നമ്മൾ പ്രാധാന്യം കൊടുക്കേണ്ടതും അങ്ങനെയാണ് ചരിത്രങ്ങളൊക്കെ ഉണ്ടാവുന്നതും. ആഗ്രഹിച്ചാൽ മാത്രം പോര അത് സംഭവിക്കുമ്പോഴാണ് സന്തോഷം കൂടുതൽ തോന്നുക.
100 കോടിയൊക്കെ മുൻപ് നമ്മുടെ സ്വപ്നമായിരുന്നു. അത് സംഭവിച്ചതിന് ശേഷമാണ് അതിനും അപ്പുറത്തേക്കുള്ള കാര്യങ്ങൾ ചെയ്യാൻ പ്രചോദനം ലഭിക്കുന്നത്. സാധാരണ ഷോ തുടങ്ങും മുൻപ് 3 ഷോ കളിച്ച് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 30, 35 ലക്ഷം പേർ ആദ്യ ദിവസം സിനിമ കാണുമെന്നാണ് കരുതുന്നത്. ഒടിടി യിലൂടെ റിലീസ് ചെയ്യാനായി ചിന്തിച്ചിരുന്നില്ല.
2 വർഷം മുൻപ് സെൻസർ ചെയ്ത സിനിമ ഒടിടി തുടങ്ങിയപ്പോൾ തന്നെ വേണമെങ്കിൽ കൊടുക്കാമായിരുന്നു. ഒടിടി എന്ന് പറയുന്നത് സ്വീകാര്യമല്ലാത്ത ചർച്ചകൾ നടന്ന സമയത്ത് മനസിൽ തോന്നിയൊരു ആശയം മാത്രമാണ്. ഇതുപോലത്തെ അല്ലെങ്കിൽ ഇതിനേക്കാളും ആവേശം സമ്മാനിക്കാൻ പറ്റുന്ന തരത്തിലുള്ള 3 സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതിന്റെ ചിന്തകളും വർക്കുകളുമായി ആശീർവാദ് സിനിമാസ് മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ് എന്നും ആന്റണി പറയുന്നു.