ഗംഭീരം, ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനം; മരക്കാർ അറബിക്കടലിന്റെ സിംഗത്തെ ഏറ്റെടുത്ത് പ്രേക്ഷകർ

149

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ ഹിറ്റ്‌മേക്കർ പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മരക്കാർ അറബിക്കടലിന്റെ സിംഹം സിനിമയെ ഏറ്റെടുത്ത് പ്രേക്ഷകർ. കഴിഞ്ഞ അർദ്ധരാത്രി പന്ത്രണ്ട് മണിക്ക് തുടങ്ങിയ ആദ്യ പ്രദർശനം കഴിഞ്ഞപ്പോൾ ഗംഭീര അഭിപ്രായമാണ് ചിത്രത്തിനുലഭിക്കുന്നത്.

സാങ്കേതിക മികവിലും ദൃശ്യാവിഷ്‌കാരത്തിലും മരക്കാർ’ഇന്ത്യൻ സിനിമയ്ക്കു തന്നെ അഭിമാനമാകും എന്നാണ് കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നത്. കുഞ്ഞു കുഞ്ഞാലിയായി എത്തുന്ന പ്രണവ് മോഹൻലാൽ ആദ്യ അരമണിക്കൂറിൽ സിനിമയെ ആവേശകൊടുമുടിയിൽ എത്തിക്കുന്നുവെന്നും താരങ്ങളുടെ അഭിനയ മികവും ചിത്രത്തെ വേറിട്ടു നിർത്തുന്നുവെന്നുമാണ് ലഭിക്കുന്ന അഭിപ്രായങ്ങൾ ഏറെയും.

Advertisements

സാബു സിറിളിന്റെ കലാസംവിധാനവും പ്രിയദർശന്റെ സംവിധാനമികവും ചിത്രത്തെ വേറെ തലത്തിൽ എത്തിക്കുന്നു. ആദ്യ പകുതിയിലെ കപ്പൽ യുദ്ധമാണ് സിനിമയുടെ ഹൈലൈറ്റ്. കരയിലും കടലിലുള്ള യുദ്ധ രംഗങ്ങൾ യാഥാർഥ്യത്തോടെ വെള്ളിത്തിരയിൽ എത്തിക്കാൻ പ്രിയദർശന് സാധിച്ചു.

Also Read
മിസ് കേരള പട്ടവുമായി സിനിമയിലെത്തി തിളങ്ങി നിന്നിരുന്ന നടി സുവർണ മാത്യു ഇപ്പോൾ എവിടെ ആണെന്നറിയാമോ

ആദ്യ പകുതിയിൽ കയ്യടി നേടിയെടുക്കുന്നത് പ്രണവ് മോഹൻലാൽ ആണ്. ഞെട്ടിക്കുന്ന പ്രകടനമാണ് പ്രണവ് ഈ ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. കുഞ്ഞാലി മരക്കാർ നാലാമനായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. പ്രഭു, അർജുൻ, അശോക് സെൽവൻ എന്നിവരാണ് കയ്യടി നേടുന്ന മറ്റ് താരങ്ങൾ.

പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, ബാബുരാജ്, നന്ദു, സന്തോഷ് കീഴാറ്റൂർ, വീണ നന്ദകുമാർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്.

തമിഴ് ക്യാമറാമാൻ തിരു ക്യാമറ കൈകാര്യം ചെയ്യുന്നു. സിദ്ധാർഥ് പ്രിയദർശനാണ് വിഎഫ്എക്‌സ് കൈകാര്യം ചെയ്തിരിക്കുന്നത്. രാഹുൽ രാജ് പശ്ചാത്തലസംഗീതം. റോണി റാഫേൽ ചിത്രത്തിനു വേണ്ടി ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നു.

അതേ സമയം പതിവുപോലെ ചിത്രത്തിനെ ഡിഗ്രേഡ് ചെയ്തും സോഷ്യൽ മീഡിയയിൽ ഒരു കൂട്ടം ആളുകൽ രംഗത്ത് എത്തിയിട്ടുണ്ട്. അഞ്ചു ഭാഷകളിൽ ആണ് ചിത്രം ിലീസ് ചെയ്തിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയ ഈ ചിത്രത്തിന് ഓവർസീസ് പ്രീമിയർ ഷോകളിൽ നിന്നും ഗംഭീര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Also Read
അമിതാഭ് ബച്ചനും കമൽ ഹാസനും അടക്കമുള്ള സൂപ്പർ താരങ്ങളുടെ നായിക, പക്ഷേ മത്തിക്കറി കഴിക്കാൻ തന്റെ കൂടെ വന്നു: നടി സെറിന വഹാബിനെ പറ്റി സലിം കുമാർ പറഞ്ഞത് കേട്ടോ

Advertisement