നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികാ നായകൻമാരിയ തിളങ്ങിയ ജോഡികളായിരുന്നു മലയാളത്തിന്റെ താരരാജാവ് മോഹൻലാലും നടി ശോഭനയും. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമകളെല്ലാം മലയാളി ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരുന്നത്.
അതേ സമയം മോഹൻലാൽ ശോഭന ജോഡികൾ എന്നുകേൾക്കുമ്പോൾ മലയാള സിനിമയിൽ ഇരുവരും തീർത്ത കഥാപാത്രങ്ങളുടെ രൂപങ്ങൾ ഓരോന്നും പ്രേക്ഷകന്റെ മനസിൽ വന്നു നിറയും. ടിപി ബാലഗോപാലൻ എംഎയിലെ ബാലഗോപാലൻ അനിത, തേന്മാവിൻകൊമ്പത്തിലെ മാണിക്യൻ കാർത്തുമ്പി, പവിത്രത്തിലെ ഉണ്ണികൃഷ്ണൻ മീര, പക്ഷേയിലെ ബാലചന്ദ്രൻ മീര തുടങ്ങിയ എത്രയോ കഥാപാത്രങ്ങൾ.
മോഹൻ ലാലിനെയും ശോഭനയെയും സ്‌ക്രീനിൽ ഒരുമിച്ചു കാണുമ്പോൾ തെളിയുന്ന പൊരുത്തം, ജീവിതത്തിലും ഇരുവരുടെയും സൗഹൃദത്തിൽ വ്യക്തമാണ്. അതിന്റെ ഏറ്റവും ചെറിയ ഉദാഹരണം കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ നിന്നുതന്നെ ലഭിച്ചു. തന്റെ പുതിയ ഫോട്ടോഗ്രാഫി കൺസപ്റ്റുകളിലൊന്ന് മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.
പതിവുപോലെ നിമിഷനേരം കൊണ്ട് ചിത്രം വൈറലാവുകയും ചെയ്തു. ഷെയർ ചെയ്യാനും കമന്റു ചെയ്യാനുമുള്ള മത്സരം ആരാധകരും തുടർന്നു. എന്നാൽ ഇതിനിടയിൽ സാക്ഷാൽ ശോഭനയും സഹതാരത്തിന് ഒരു കോംപ്‌ളിമെന്റ് നൽകി.
സൂപ്പർതാരത്തിന് സൂപ്പർനായികയുടെ വകയായുള്ള ആ കമന്റ് ഇരുവരുടെയും ആരാധകർക്കുള്ള സർപ്രൈസ് ആയി മാറുകയായിരുന്നു. കൂൾ ലാൽ സാർ എന്ന കുറിപ്പിനൊപ്പം സൺഗ്‌ളാസോടു കൂടിയ സ്‌മൈലിയായിരുന്നു ശോഭനയുടെ കമന്റ്. ഇതോടുകൂടി, കമന്റിന് കമന്റായി നിരവധിപേരെത്തി.
എന്നാണ് ഇനിയൊരു തേന്മാവിൻ കൊമ്പത്തു പോലെ നിങ്ങളെ രണ്ട് പേരെയും ഒന്നിച്ചു സ്‌ക്രീനിൽ കാണുക’ എന്നടക്കമുള്ള കമന്റുകൾ ആണ് കൂടുതൽ പേരും ഇടുന്നത്.