സൂപ്പർ താരങ്ങൾ ഉൾപ്പെടെയുളള താരങ്ങൾക്ക് വേണ്ടിയെല്ലാം വസ്ത്രലങ്കാരം നിർവ്വഹിച്ചിട്ടുള്ള മലയാള സിനിമയിലെ മുൻനിര കോസ്റ്റ്യൂം ഡിസൈനർമാരിൽ ഒരാളാണ് സമീറ സനീഷ്. ഇതിനോടകം നിരവധി ചിത്രങ്ങളിൽ സമീറ സനീഷ് വസ്ത്രലങ്കാരം നിർവ്വഹിച്ചു കഴിഞ്ഞു.
അതേസമയം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം പ്രവർത്തിച്ചപ്പോഴുളള അനുഭവം തന്റെ പുസത്കമായ അലങ്കാരങ്ങളില്ലാതെയിൽ സമീറ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം മമ്മൂക്ക തന്നെയാണ് ഈ പുസ്തകം പ്രകാശനം ചെയ്തത്.
മമ്മൂക്കയുടെ കൂടെ ആദ്യം വർക്ക് ചെയ്യാൻ ഓഫർ വന്നപ്പോൾ തന്നെ ചങ്കിടിച്ചിരുന്നുവെന്ന് സമീറ സനീഷ് പറയുന്നു. എന്നാൽ ആഷിക്കാണ് ധൈര്യം തന്നത്. അങ്ങനെ ഷൂട്ട് തുടങ്ങി. ആദ്യമാദ്യം സംസാരിക്കാനൊക്കെ ഭയങ്കര പേടി, മമ്മൂക്കയെ കാണുമ്പോൾ തന്നെ ഞാൻ വിറച്ച് തുടങ്ങും. പോരാത്തതിന് പറഞ്ഞ് കേട്ട കലിപ്പ് കഥകൾ ധാരാളം.
പയ്യെ പയ്യെ അത് മാറിവന്നു. അടുത്തറിഞ്ഞപ്പോഴാണ് മമ്മൂക്ക എന്ന വ്യക്തിയെ മനസ്സിലായത്. മലയാള സിനിമയിൽ എറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെട്ടിട്ടുളള ഒരു സെലിബ്രിറ്റിയാണ് മമ്മൂക്ക എന്ന് തോന്നാറുണ്ട്, സമീറ പറയുന്നു. പ്രത്യേകിച്ചും കോസ്റ്റ്യൂമിന്റെ കാര്യത്തിൽ അദ്ദേഹം കർക്കശകാരനാണ് എന്നാണ് പൊതുവേയുളള ധാരണ.
ബ്രാൻഡ് മാത്രമേ ഇടാറുളളൂ. ഡിസെനിങ്ങിൽ സ്വന്തം വാശികൾ കാണിയ്ക്കും എന്നൊക്കെ കേട്ടിരുന്നു. പക്ഷേ ഇക്കാര്യത്തിൽ യാതൊരു പിടി വാശിയുമില്ലാത്തെ ഒരാളാണ് മമ്മൂക്ക എന്നതാണ് സത്യം. സ്‌ട്രെച്ചിംഗ് നന്നാവണം എന്ന് നിർബന്ധമുണ്ട്. കോസ്റ്റ്യൂം നല്ലതാ എന്ന് ഭംഗിവാക്കിന് പുകഴ്ത്തുന്നത് ഒന്നും മമ്മൂക്കക്ക് ഇഷ്ടമല്ല, മോശമാണെങ്കിൽ മോശമാണെന്ന് പറയും.
കഥാപാത്രത്തിന്റെ ഒറിജിനാലിറ്റിക്ക് വേണ്ടി ചിലപ്പോൾ കോസ്റ്റ്യൂം ഡൾ ചെയ്യേണ്ടി വരാറുണ്ട്. അത് ചിലപ്പോൾ മമ്മൂക്ക ഇങ്ങോട്ട് പറയുകയും ചെയ്യും. ഇതെന്താണ് വടി പോലെയിരിയ്ക്കുന്നെ ഇതാന്നു ഡൾ ചെയ്തുകൂടെ എന്നൊക്കെ. പക്ഷേ സത്യം എന്താണെന്ന് വെച്ചാൽ മമ്മൂക്കയെ സുന്ദരനാക്കാനല്ല അങ്ങനെയല്ലാതാക്കാനാണ് ബുദ്ധിമുട്ട്.
മതിലിന് പെയിന്റടിക്കുക എന്ന് കേട്ടിട്ടില്ലെ. അതുപോലാണ് എത്ര ഡൾ ആക്കിയാലും മമ്മൂക്ക മമ്മൂക്ക തന്നെ. നടീനടന്മാർ ആരായാലും സ്‌ക്രീനിൽ കഥാപാത്രങ്ങൾ എറ്റവും ഭംഗിയായിരിക്കണമെന്ന ആഗ്രഹത്തോേെമ്പാൾ എറ്റവും സംതൃപ്തി തോന്നിപ്പിക്കുന്നയാൾ മമ്മൂക്കയാണ്.
ഒന്നാമത് ദൈവം അനുഗ്രഹിച്ച് നൽകിയ ഒരു ശരീരം. പിന്നെ നമ്മൾ നൽകുന്ന ഡ്രസ് എങ്ങനെ നന്നായി പ്രസന്റ് ചെയ്യണമെന്ന വ്യക്തമായ ധാരണ. ഡാഡി കൂളിന് ശേഷം ഒരുപാട് സിനിമകൾ മമ്മൂക്കയോടൊപ്പം ചെയ്തു. അത്ഭുതങ്ങളുടെ ആകാശം താഴെ അടുത്തുവന്നു നിന്നിട്ടും പഴയ പത്താം ക്ലാസുകാരി കുട്ടിയുടെ അമ്പരപ്പ് ഇനിയും മാറിയിട്ടില്ല എന്നതാണ് സത്യമെന്നും സമീറ സനീഷ് പറയുന്നു.