നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് ശാലിൻ. ടിവി പരിപാടികളിലൂടെ ആണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനോടകം തെളിയിച്ചിട്ടുണ്ട്.
നൃത്ത പരിപാടികളുമായി ചിലപ്പോഴൊക്കെ പ്രത്യക്ഷപ്പെടാറുള്ള ശാലിൻ സോയ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന പരമ്പരയിലെ ശാലിന്റെ ദീപാറാണി കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഈ പരമ്പരയാണ് നടിയുടെ കരിയറിൽ വഴിത്തിരിവായത്. ഇടയ്ക്ക് അവതാരകയായും താരം തിളങ്ങി. ആക്ഷൻ കില്ലാഡി,സൂപ്പർ സ്റ്റാർ ജൂനിയർ തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചിരുന്നത് ശാലിനായിരുന്നു. ഇതിന് ശേഷമാണ് ബിഗ് സ്ക്രീനിലേക്ക് താരത്തിന് അവസരം ലഭിച്ചത്.
സിനിമയിൽ സജീവമായ താരം സോഷ്യൽ മീഡിയകളിലും സജീവമാണ്. പുതിയ ചിത്രങ്ങളും പുതിയ വിശേഷങ്ങളും പങ്കുവെച്ച് ശാലിൻ സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. ഇപ്പോൾ മാലിദ്വീപിൽ കടപ്പുറത്ത് വെച്ച് പകർത്തിയ ഹോട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ശാലിൻ. അവധി ആഘോഷിക്കാൻ കഴിഞ്ഞ ദിവസമാണ് താരം ഒറ്റക്ക് മാലി ദ്വീപിൽ എത്തിയത്.
കോവിഡ് മഹാമാരി പടരുന്നതിന് മുമ്ബ് വരെ നിരവധി യാത്രകൾ താരം നടത്തിയിരുന്നു. ലോക്ക്ഡൗണിന് ശേഷം ആദ്യമായാണ് ഇന്ത്യക്ക് പുറത്തേക്ക് താരം സഞ്ചരിക്കുന്നത്. എൽസമ്മ എന്ന ആൺകുട്ടി, മല്ലുസിങ്, വിശുദ്ധൻ, റെബേക്ക ഉതുപ്പ് കിഴക്കേമല, ധമാക്ക തുടങ്ങി നിരവധി സിനിമകളിൽ ശാലിൻ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ നടി ശരീര ഭാരം കുറച്ചതും വാർത്തയായിരുന്നു.
68ൽ നിന്നാണ് ശരീരരഭാരം 55 കിലോ ആയിട്ടായിരുന്നു നടി ചുരുക്കിയത്. കീറ്റോ ഡയറ്റിലൂടേയും ചിട്ടയായ വ്യായാമത്തിലൂടേയുമാണ് നടി ഇത് സാധിച്ചെടുത്തതെന്നും വെളിപ്പെടുത്തിയരുന്നു.