മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴമെന്ന ചിത്രത്തിലൂടെശ്രദ്ധ നേടിയതാരമാണ് രസ്ന പവിത്രൻ. ഈ സിനിമയിൽ പൃഥ്വിരാജിന്റെ സഹോദരിയെ അവതരിപ്പിച്ച താരത്തെ പ്രേക്ഷകരും ശ്രദ്ധിച്ചിരുന്നു.
പിന്നീട് മലയാള സിനിമയിൽ സഹോദരി കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രികളിൽ ഒരാളായി മാറി രസ്ന പവിത്രൻ. ഊഴത്തിന് ശേഷം ജോമോന്റെ സുവിശേഷങ്ങളിലായിരുന്നു പിന്നീട് താരമെത്തിയത്. ഇത്തവണ ദുൽഖർ സൽമാന്റെ സഹോദരി വേഷമായിരുന്നു രസ്നയ്ക്ക് ലഭിച്ചത്.
ഇതിന് ശേഷമായാണ് താരം ആമിയിലേക്ക് എത്തിയത്. മലയാളത്തിൽ മാത്രമല്ല തമിഴിലും അഭിനയിച്ചിട്ടുണ്ട് രസ്ന പവിത്രൻ. മഞ്ജു വാര്യർ ചിത്രത്തിൽ അവസരം ലഭിച്ചതിനെക്കുറിച്ച് പറഞ്ഞ് താരമെത്തിയിരുന്നു. വിവാഹത്തോടെ അഭിനയം നിർത്തുന്ന നായികമാരുടെ ഇടയിലേക്കാണോ രസ്നയും ഇടം പിടിച്ചതെന്നായിരുന്നു പലരും ചോദിച്ചത്.
വിവാഹത്തോടെ അഭിനയ രംഗത്തുനിന്നും ഇടവേളയെടുത്ത താരം തിരിച്ചുവരവിനൊരുങ്ങുകയാണ്. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങൾ പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ രസ്നയുടെ വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്.
തിരിച്ചു വരവിനെ കുറിച്ചുള്ള വിശേഷങ്ങളുമായെത്തിയിരിക്കുകയാണ് താരം ഇപ്പോൾ. പുതിയ ചിത്രങ്ങളൊന്നും പോസ്റ്റ് ചെയ്യുന്നില്ല. താരങ്ങളെല്ലാം അങ്ങനെ ചെയ്യാറുണ്ടെന്നും നീ മടിച്ചിയാണെന്നുമാണ് സുഹൃത്തുക്കൾ തന്നോട് പറയാറുള്ളതെന്നും രസ്ന പറയുന്നു.
അടുത്തുടെ രസ്നയുടെ ഗ്ലാമറസ് ചിത്രങ്ങൾ വൈറലായി മാറിയിരുന്നു. തിരിച്ചുവരവിൽ ഗ്ലാമറസ് പ്രകടനങ്ങളാണോ ലക്ഷ്യം വെക്കുന്നതെന്നായിരുന്നു താരത്തോട് ചോദിച്ചത്. ബാത്ത് ടബ്ബിലെ ആ ഷൂട്ടിന് അനുയോജ്യമായ വേഷമാണ് ധരിച്ചത്. തീം ഷൂട്ടിനുള്ള പ്ലാനായിരുന്നു.
നേരത്തെ മോഡേൺ വേഷത്തിൽ കാണാത്തതും അനിയത്തിക്കുട്ടി ഇമേജായതിനാലുമാവും അതിശയം തോന്നിത്. ലോകം എത്ര മാറിയെന്ന് പറഞ്ഞാലും ഒരു പെൺകുട്ടി കാല് കാണിച്ചാൽ പ്രശ്നമുണ്ടാക്കുന്ന ആൾക്കാരല്ലേയെന്നും താരം പറയുന്നു. കഥാപാത്രത്തിന് വേണ്ടി മോഡേൺ വേഷം ധരിക്കാൻ തയ്യാറാണ്. എന്നാൽ ഗ്ലാമറിന് വേണ്ടി ഗ്ലാമറസ് പ്രകടനങ്ങൾ ചെയ്യാൻ താൽപര്യമില്ല.
മൂകാംബികയിലെ മഞ്ജുനാഥ് അഡിഗയായിരുന്നു തിരക്കഥ പൂജിക്കാനായെത്തിയ സുരേഷ് മച്ചാടിനോട് തന്നെക്കുറിച്ച് പറഞ്ഞതെന്ന് രസ്ന പവിത്രൻ പറയുന്നു. അദ്ദേഹവുമായി അടുത്ത പരിചയമുണ്ട്, മകളെപ്പോലെയാണ് അദ്ദേഹം എന്നെ കാണുന്നത്. അഭിനയമോഹത്തെക്കുറിച്ചൊക്കെ അറിയാം. അങ്ങനെയാണ് സിനിമയിലെത്തിയത്.