വർഷങ്ങൾ പോയതറിയാതെ, ദിലീപുമൊത്തുള്ള പഴയ ഫോട്ടോയുമായി നാദിർഷ, ചങ്കുകളുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ

165

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപും സംവിധായകനും നടനുമായ നാദിർഷയും അടുത്ത സുഹൃത്തുക്കളാണ്. നാദിർഷയുടെ മകളുടെ വിവാഹനിശ്ചയം വളരെ ആഘോഷത്തോടെ കഴിഞ്ഞ ദിവസം നടന്നിരുന്നു. ചടങ്ങിൽ മകൾ മീനാക്ഷിയ്‌ക്കൊപ്പം ദിലീപും കാവ്യയും പങ്കെടുത്തിരുന്നു.

വധു വരന്മാർക്കൊപ്പം പാർട്ടിയിൽ തിളങ്ങി നിന്നത് നടൻ ദിലീപും കുടുംബവുമായിരുന്നു. ലോക്ഡൗൺ കാലത്ത് ദിലീപും കാവ്യ മാധവനും കാര്യമായി പൊതുപരിപാടികൾക്കായി പുറത്തേക്ക് വന്നിരുന്നില്ല. എന്നാൽ നാദിർഷയുടെ വീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ മകൾ മീനാക്ഷിയും എത്തിയിരുന്നു. മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ നാദിർഷയുടെ മകൾ ആയിഷ ആയിരുന്നു.

Advertisements

ഇരുവരും ഒന്നിച്ചുള്ള ഡബ്സ്മാഷ് വീഡിയോസ് നേരത്തെ പുറത്ത് വന്നിരുന്നു. പുതിയ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. താരപുത്രിമാരുടെ സൗഹൃദത്തെ കുറിച്ചുള്ള കമന്റുകൾക്കിടയിലേക്ക് പുത്തൻ ചിത്രവുമായി എത്തിയിരിക്കുകയാണ് നാദിർഷയിപ്പോൾ. വർഷങ്ങൾ പോയതറിയാതെ എന്ന ക്യാപ്ഷനിൽ ദിലീപിനൊപ്പമുള്ള ചിത്രമായിരുന്നു നാദിർഷ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റ് ചെയ്തത്.

വർഷങ്ങൾക്ക് മുൻപ് ദിലീപും നാദിർഷയും കരിയർ തുടങ്ങിയ സമയത്തെതാണ് ഒന്നാമത്തെ ചിത്രം. വളരെ ചെറിയ പ്രായത്തിലുള്ള ഫോട്ടോയിൽ നിന്നും ഏറ്റവും പുതിയതായി എടുത്ത ചിത്രവും കോർത്തിണക്കി ദിലീപിന്റെയും നാദിർഷയുടെയും ജീവിതത്തിലെ രണ്ട് കാലഘട്ടം വ്യക്തമാക്കുന്ന ഫോട്ടോസാണ് പുറത്ത് വന്നിരിക്കുന്നത്.

പഴയ ഫോട്ടോ കണ്ടപ്പോൾ ദേ മാവേലി കൊമ്പത്ത് ഓർമ്മ വന്നു. വർഷങ്ങളെ പോയിട്ടുള്ളു. നിങ്ങളുടെ സൗന്ദര്യം അവിടെ തന്നെ നിൽക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് പരിപാടി കഴിഞ്ഞ് മിക്ക ദിവസങ്ങളിലും രാവിലെ സുസുക്കി സമുറായി ബൈക്കിൽ രണ്ടു പേരും കുടി എലൂരിൽ വന്ന്, ദിലീപ് നാദിർഷയെ ഇറക്കി പോകുന്നത് ഇന്നും ഓർക്കുന്നു തുടങ്ങി ഇത്രയും വർഷങ്ങൾ നീണ്ട സൗഹൃദത്തെ കുറിച്ച് കമന്റുകളിലൂടെ ആരാധകരും പറയുകയാണ്.

ദിലീപും നാദിർഷയും മിമിക്രി ലോകത്ത് നിന്നുമാണ് വെള്ളിത്തിരയിലെത്തുന്നത്. അന്ന് തുടങ്ങിയ സൗഹൃദം ഇന്നും അതുപോലെ കൊണ്ട് നടക്കുകയാണ്. പ്രതിസന്ധി ഘട്ടത്തിലും പരസ്പരം താങ്ങും തണലുമായി ഇരുവരും ഒറ്റക്കെട്ടായി നിന്നത് വാർത്തകളിൽ നിറഞ്ഞ കഥകളാണ്.

ദേ മവേലി കൊമ്പത്ത് എന്ന പേരിൽ പുറത്തിറക്കിയ കാസറ്റിലൂടെ വലിയ ജനപ്രീതി നേടി എടുത്തു.
വീണ്ടും സിനിമയിലൂടെ ഇരുവരും ഒന്നിക്കുകയാണ്. നാദിർഷ സംവിധാനം ചെയ്ത് ദിലീപ് നായകനായി അഭിനയിക്കുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഏകദേശം പൂർത്തിയാക്കിയിരുന്നു. ദിലീപ് അറുപത് വയസുകാരന്റെ ഗെറ്റപ്പിലെത്തുന്ന ചിത്രം അടുത്ത വർഷം തിയറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement