ഫാസിലിന്റെ അനിയത്തിപ്രാവ് എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ അരങ്ങേറി പിന്നീട് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായി മാറിയ നടനാണ് കുഞ്ചാക്കോ ബോബൻ. ആദ്യത്തെ സിനിമ തന്നെ ഇൻഡസ്ട്രി ഹിറ്റ് ആക്കി മാറ്റിയ അപൂർവ്വം നടന്മാരിൽ ഒരാൾ കൂടിയാണ് കുഞ്ചാക്കോ ബോബൻ.
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളായി മാറി കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ. അതുപോലെ ലാൽജോസ് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ താരമായിരുന്നു സംവൃതാ സുനിൽ. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളത്തിലെ മുൻ നിര താരമായി സംവൃത വളർന്നു.
മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പം എല്ലാം തന്നെ സംവൃത നായികയായി അഭിനയിച്ചു. കുഞ്ചാക്കോ ബോബൻ മല്ലുസിങ്, ത്രീ കിങ്‌സ്, 101 വെഡ്ഡിങ്ങ്‌സ്, ഗുലുമാൽ തുടങ്ങി ഒന്നിലധികം സിനിമകളിൽ സംവൃത അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ നായികമാരെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് സംവൃത സുനിലിനെ ആണെന്നാണ് കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തിയിരിക്കുന്നത്.
അതിനൊരു കാരണവുമുണ്ട് എന്ന കുഞ്ചാക്കോ ബോബൻ പറയുന്നു. തന്നെക്കാൾ ഉയരമുള്ള നായികയായിരുന്നു സംവൃത എന്നാണ് ചാക്കോച്ചൻ പറയുന്നത്. അതേ സമയം വിവാഹം കഴിഞ്ഞ ശേഷം സിനിമയിൽ നിന്നും ഒരു നീണ്ട ഇടവേള എടുക്കുകയായിരുന്നു സംവൃതാ സുനിൽ.
പിന്നീട് വലിയ ഇടവേളക്കു ശേഷം മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന നായികാനായകൻ എന്ന പരിപാടിയിലൂടെ ആയിരുന്നു സംവൃതാ സുനിൽ തിരിച്ചുവന്നത്. ഈ പരിപാടിയിൽ കുഞ്ചാക്കോ ബോബനൊപ്പം സംവൃത സുനിലും വിധികർത്താവായി എത്തിയിരുന്നു.
ലാൽ ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലേക്ക് നായകനെയും നായികയെയും കണ്ടെത്തുന്നതിനു വേണ്ടി നടത്തിയ പരിപാടിയായിരുന്നു ഇത്. വളരെ ജനപ്രിയമായ പരിപാടി കൂടിയായിരുന്നു ഇത്.