ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഭാര്യ ബോളിവുഡ് താരസുന്ദരി അനുഷ്‌ക ശർമ്മയും ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ്. അതേ സമയം തങ്ങളുടെ ഇഷ്ട താരങ്ങളായ അനുഷ്‌ക, വിരാട് എന്നിവരുടെ വിശേഷങ്ങൾക്കായി കാതോർത്തിരിക്കുന്ന ആരാധകർക്കു വേണ്ടി തങ്ങളുടെ സന്തോഷ നിമിഷങ്ങൾ പങ്കുവയ്ക്കാൻ ഇരുവരും മറക്കാറുമില്ല.
കുഞ്ഞതിഥിക്കായുളള കാത്തിരിപ്പിലാണ് ഇരുവരും ഇപ്പോൾ, എട്ട് മാസം ഗർഭിണിയാണ് അനുഷ്‌ക. ജനുവരിയിൽ കുഞ്ഞ് ജനിക്കുന്നതും കാത്തിരിക്കുകയാണ് അനുഷ്‌കയും വിരാട് കോഹ്ലിയും.
കുഞ്ഞിന്റെ ജനന സമയത്ത് അനുഷ്‌കയ്ക്ക് ഒപ്പമുണ്ടാകാൻ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര പോലും കോഹ്ലി മാറ്റിവെച്ചിട്ടുണ്ട്. അതേ സമയം ഒട്ടുമിക്ക താരങ്ങളും തങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകുന്നവരാണ്. പലരും അതിനായി തിരഞ്ഞെടുക്കുന്ന മാർഗ്ഗം യോഗയാണ്.
ഇപ്പോൾ ശീർഷാസസനം ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങളാണ് വൈറലായി മാറുന്നത്. ഗർഭിണിയായി ആദ്യ മാസങ്ങളിൽ യോഗ ചെയ്തതിന്റെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. യോഗ എന്റെ ജീവിതത്തിന്റെ തന്നെ വലിയൊരു ഭാഗമാണ്. ഗർഭിണിയാകുന്നതിന് മുൻപ് ചെയ്തിരുന്ന എല്ലാ യോഗ ആസനങ്ങളും ആരുടെയെങ്കിലും സഹായത്തോടെ ചെയ്യാമെന്ന് ഡോക്ടർ നിർദ്ദേശിച്ചിരുന്നു.
ഞങ്ങൾ വർഷങ്ങളായി ചെയ്യുന്ന ശീർഷാസനത്തിനായി ഞാൻ ചുവരും പിന്നെ എന്റെ ഭർത്താവുമാണ് സപ്പോർട്ടിന് ഉണ്ടായിരുന്നത്. കൂടുതൽ സുരക്ഷിതയായിരുന്നു ഞാൻ. യോഗ ചെയ്യുമ്പോൾ വീഡിയോകോളിലൂടെ എന്റെ യോഗ ഗുരുവും ഒപ്പമുണ്ടായിരുന്നു.
ഗർഭിണയായ അവസ്ഥയിലും പ്രാക്ടീസ് തുടരാൻ സാധിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഗർഭിണി ആണെങ്കിലും വെറുതെയിരിക്കാൻ തയ്യാറല്ല അനുഷ്‌ക. കുഞ്ഞ് ജനിച്ചതിന് പിന്നാലെ സിനിമയിൽ വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ് നടി. ഷൂട്ടിങ്ങിനെത്തിയ താരത്തിന്റെ ചിത്രങ്ങളൊക്കെ വൈറലായി മാറിയിരുന്നു.
സിനിമയാണ് തനിക്ക് ഏറ്റവും സന്തോഷം തരുന്ന കാര്യം. ജീവിതത്തിൽ പറ്റാവുന്ന കാലത്തോളം അഭിനയിക്കാനാണ് ആഗ്രഹം. പ്രസവശേഷം കുഞ്ഞിന്റെ കാര്യങ്ങളും സിനിമാ ജീവിതവും ഒന്നിച്ചു കൊണ്ടുപോകാൻ ശ്രമിക്കുമെന്നും അനുഷ്‌ക പറഞ്ഞിരുന്നു.
കോഹ്ലിയും അനുഷ്‌കയും നാളുകളുടെ പ്രണയത്തിനൊടുവിലാണ് വിവാഹിതർ ആയത്.ഡിസംബർ 11നായിരുന്നു ആരാധകരെ ഞെട്ടിച്ചുകൊണ്ട് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശർമയും വിവാഹിതരാകുന്നത്.ഇറ്റലിയിൽവെച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമറിഞ്ഞ രഹസ്യവിവാഹമായിരുന്നു വിവാഹം നടന്നത്.
വിവാഹത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിരാട് അനുഷ്‌ക അഥവാ വിരുഷ് ചിത്രങ്ങൾ വൻ ഹിറ്റായി. വിവാഹം ബന്ധുക്കൾ മാത്രം പങ്കെടുത്ത രഹസ്യ ചടങ്ങായിരുന്നുവെങ്കിലും അതിന് പിന്നാലെ വിവാഹ വിരുന്ന് ഇരുവരും സംഘടിപ്പിച്ചു. വിവാഹ വിരുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു.