നടി സാധിക വേണുഗോപാൽ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും സജീവമായ താരമാണ് . താരത്തിന്റെ ചിത്രങ്ങളും ഫോട്ടോ ഷൂട്ടും ഷോർട്ട് ഫിലിം ഒക്കെ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേ നേടുന്നത്. അടുത്തിടെ സാധിക നടത്തിയ ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങൾ വ്യാപക വിമർശനത്തിനു ഇരയായിരുന്നു.
പട്ടുസാരി എന്ന ടിവി സീരിയലിലൂടെ ശ്രദ്ധേയയായ നടി സാധിക പൊതിഞ്ഞു വച്ച സ്ത്രീ ശരീരത്തിനുള്ളിലേക്ക് നോക്കാനാണ് പലർക്കും താത്പര്യം എന്ന് തുറന്നടിച്ചിട്ടുള്ള താരമാണ്. സാധികയുടെ ഏറ്റവും പുതിയത് ഉൾപ്പെടെയുള്ള പല ഫോട്ടോഷൂട്ടുകളും ചർച്ച ആയിട്ടുള്ളതുകൊണ്ട് സൈബർ സദാചാരാക്രമണത്തിന് പലപ്പോഴും സാധിക ഇരയാവേണ്ടി വന്നിട്ടുമുണ്ട്.
ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇത്തരം സാഹചര്യങ്ങളെ എങ്ങനെ അഭിമുഖീകരിക്കുന്നുവെന്ന് സാധിക തുറന്നു പറഞ്ഞു. തന്റെ പേര് സെർച്ച് ചെയ്യുമ്പോൾ വൈറൽ ക്ലിപ്സ്, ഷൂട്ട് ചെയ്ത രംഗങ്ങൾ, സൂം ചെയ്ത ചിത്രങ്ങൾ, സാധിക നേവൽ എന്നിങ്ങനെ പല സംഗതികളും പൊന്തി വരും എന്നും സ്വന്തം പേര് ഗൂഗിളിൽ വന്നോ എന്ന് സ്ഥിരം നോക്കാറുണ്ടെന്നും സാധിക പറഞ്ഞു.
അത് കൊണ്ട് പുതുതായി എന്തെങ്കിലും വന്നാൽ മറ്റാരെങ്കിലും പറഞ്ഞറിയുന്നതിനു മുൻപ് തന്നെ അറിയാൻ സാധിക്കുകയും ചെയ്യും. ഇങ്ങനെ നോക്കുന്നതതിനാൽ പുതുതായി എന്താണ് വന്നതെന്ന കാര്യത്തെക്കുറിച്ച് സ്വന്തമായി അറിയാറുണ്ട് എന്നും താരം കൂട്ടിച്ചേർത്തു.
പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ തുടങ്ങിയവരൊക്കെ മോഡലിംഗിൽ നിന്നും സിനിമയിലേക്ക് എത്തിയവരാണ്. അതേക്കുറിച്ചൊക്കെ ചിന്തിച്ചായിരുന്നു ലേറ്റസ്റ്റ് ഫോട്ടോ ഷൂട്ടിന് തയ്യാറായത്. അവർ നേരത്തെ മോഡൽ കാണിച്ചുതന്നിരുന്നുവെങ്കിലും അങ്ങനെ ചെയ്യാനാവുമോയെന്നറിയില്ലായിരുന്നു.സാധിക വ്യക്തമാക്കി.