ചെല്ലുമ്പോൾ തന്നെ കഴിവുകൾ പുറത്തുകാണിക്കൂ എന്നവർ പറയും, അവർ ഉദ്ദേശിക്കുന്ന കഴിവ് എന്താണെന്ന് എനിക്കറിയാമായിരുന്നു: രാഖി സാവന്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

27

നടി രാഖി സാവന്ത് ബോളിവുഡിലെ വിവാദ നായികയാണ്. വാർത്തകളിൽ നിറയാൻ തന്റെ പ്രണയവും വിവാഹവുമെല്ലാം വിവാദങ്ങളിൽ നിറക്കാൻ പോലും രാഖിക്ക് മടിയില്ല. എന്നാൽ ഇപ്പോൾ കുട്ടിക്കാലത്ത് അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി.

Advertisements

വിശപ്പടക്കാൻ ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതിരുന്ന കുട്ടിക്കാലമാണ് തനിക്കുണ്ടായിരുന്നത് എന്നാണ് താരം പറയുന്നത്. അമ്മ ആശുപത്രി ജീവനക്കാരിയായിരുന്നു. അന്ന് മറ്റുള്ളവർ ഉപേക്ഷിക്കുന്ന ഭക്ഷണം പോലും കഴിച്ചിട്ടുണ്ട്.

ചവറ്റുകൊട്ടയിൽ നിന്നുവരെ അമ്മ ഭക്ഷണം ശേഖരിച്ച് വീട്ടിൽ കൊണ്ടുവന്ന് തരുമായിരുന്നു രാഖി പറഞ്ഞു. സിനിമ മേഖലയിൽ നിലനിൽക്കുന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ചും താരം തുറന്നടിച്ചു. കരിയറിന്റെ തുടക്കത്തിൽ നിർമാതാക്കളും സംവിധായകരും മറ്റു പല ലക്ഷ്യങ്ങളോടെ തന്നെ വിളിച്ചുവരുത്തുമായിരുന്നു എന്നാണ് രാഖി പറയുന്നത്.

അവസരം ചോദിച്ച് ചെല്ലുമ്പോൾ നിങ്ങളുടെ കഴിവുകൾ പുറത്തുകാണിക്കൂ എന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നു.അവരെന്ത് കഴിവിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എനിക്ക് മനസ്സിലായിരുന്നു.

വിവിധ പോസിലുള്ള ചിത്രങ്ങളുമായി ചലച്ചിത്രപ്രവർത്തകരെ കാണാൻ ഓഡിഷന് ചെല്ലുമ്‌ബോൾ ചെല്ലുമ്പോൾ അവർ എനിക്ക് പിന്നിലെ കതക് വലിച്ചടക്കും. പിന്നെ എങ്ങനെയെങ്കിലും കഷ്ടപ്പെട്ടായിരിക്കും അവിടെ നിന്ന് രക്ഷപ്പെടുക’ രാഖി പറഞ്ഞു.

Advertisement