യാതൊരു സംശയവും വേണ്ട, ഇന്ത്യൻ സിനിമയിലെ എറ്റവും മികച്ച നടനാണ് മോഹൻലാൽ സർ; തുറന്ന് പറഞ്ഞ് കന്നഡ സൂപ്പർതാരം രക്ഷിത് ഷെട്ടി

49

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ ലോകമെമ്പാടുമായി നിരവധി ആരാധകരുളള താരമാണ്. ലാലേട്ടന്റെ സിനിമകൾക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മലയാളികൾക്ക് പുറമെ മറ്റ് ഭാഷകളിലുളളവരും നടനോടുളള ആരാധന മുൻപ് തുറന്നുപറഞ്ഞിരുന്നു.

Advertisements

ഇപ്പോഴിതാ അടുത്തിടെ നടന്നൊരു പരിപാടിയിൽ മോഹൻലാലിനെ കുറിച്ച് കന്നട താരം രക്ഷിത് ഷെട്ടി പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരിക്കുന്നത്. മലയാളത്തിലെ തന്റെ ഇഷ്ടതാരം മോഹൻലാൽ ആണെന്നാണ് രക്ഷിത് ഷെട്ടി പറഞ്ഞത്. യാതൊരു സംശയവും വേണ്ട. അത് മോഹൻലാൽ സർ ആണ്. ഇന്ത്യൻ സിനിമയിലെ എറ്റവും മികച്ച നടന്മാരിലൊരളാണ് അദ്ദേഹം.

മാസ് കൊമേർസ്യൽ, ക്ലാസ് ഓഫ് ബീറ്റ് ചിത്രങ്ങൾ എന്നിവ ഒരേ അനായസതയോടെ ചെയ്യുന്ന നടനാണ് അദ്ദേഹമെന്നും തനിക്ക് ഏറെ ആരാധനയുണ്ടെന്നും രക്ഷിത് ഷെട്ടി പറഞ്ഞു. കന്നഡത്തിൽ നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മുൻനിര താരമായി ഉയർന്ന നടനാണ് രക്ഷിത് ഷെട്ടി.

കിറിക് പാർട്ടി, ഉളളിടവരു കണ്ടന്തേ തുടങ്ങിയവ നടന്റെതായി വലിയ ഹിറ്റായി മാറിയ ചിത്രങ്ങളാണ്. മികച്ച നടൻ എന്ന നിലയിലും മികച്ച സംവിധായകൻ എന്ന നിലയിലും കന്നഡ സിനിമയിൽ പ്രശസ്തനാണ് രക്ഷിത് ഷെട്ടി.

അദ്ദേഹം സംവിധാനം ചെയ്ത ഉള്ളിടവരു കണ്ടന്തേ എന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് റിച്ചി എന്ന പേരിൽ നിവിൻ പോളിയെ നായകനാക്കി തമിഴിൽ റീമേക് ചെയ്തത്. അതുപോലെ രക്ഷിത് ഷെട്ടി നായകനായി എത്തിയ കിറിക് പാർട്ടി എന്ന ചിത്രം കന്നഡ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബോക്‌സ് ഓഫിസ് വിജയങ്ങളിൽ ഒന്നായിരുന്നു.

Advertisement