സത്യൻ അന്തിക്കാടും ശ്രീനിവാസനും മോഹൻലാലും ഒന്നിക്കുന്നു: യാഥാർത്ഥ്യമാകാൻ പോകുന്നത് ആരാധകരുടെ മുപ്പതു വർഷത്തെ കാത്തിരിപ്പ്

41

ഇന്ത്യൻ സിനിമയിലെ നടന വിസ്മയം മോഹൻലാൽ ഹിറ്റ്‌മേക്കർ സത്യൻ അന്തിക്കാട് ടീം മലയാളികളുടെ എന്നത്തേയും ഇഷ്ട്ടപ്പെട്ട കൂട്ടുകെട്ടാണ്. മലയാള സിനിമയ്ക്ക് ഇവർ ഇരുവരും സമ്മാനിച്ച ഹിറ്റുകൾ കുറച്ചൊന്നുമല്ല.

മലയാളികൾ ഈ ചിത്രങ്ങളൊക്കെയും എന്നും നെഞ്ചിലേറ്റിയിട്ടേയുള്ളു. ഇവർക്കൊപ്പം ആ ഹിറ്റുകളിൽ ഏറ്റവും കൂടുതൽ തവണ പങ്കാളി ആയിട്ടുള്ള രചയിതാവും നടനും ആണ് ശ്രീനിവാസൻ. മോഹൻലാൽ ശ്രീനിവാസൻ ജോഡിയുടെ ദാസനും വിജയനും എന്ന കഥാപാത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പോപ്പുലർ ആയ കഥാപാത്രങ്ങളാണ്.

Advertisements

ശ്രീനിവാസൻ അവസാനം ഒരു മോഹൻലാൽ ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചത് ഒൻപതു വർഷം മുൻപ് വന്ന ഒരു നാൾ വരും എന്ന ടികെ രാജീവ് കുമാർ ചിത്രത്തിന് വേണ്ടി ആയിരുന്നു. മോഹൻലാൽ സത്യൻ അന്തിക്കാട് ചിത്രത്തിന് വേണ്ടി ശ്രീനിവാസൻ അവസാനം തിരക്കഥ രചിച്ചത് മുപ്പതു വർഷം മുൻപ് റിലീസ് ചെയ്ത വരവേൽപ്പ് എന്ന ചിത്രത്തിനും ആയിരുന്നു.

പിന്നീട് സത്യൻ അന്തിക്കാട് മോഹൻലാൽ കൂട്ടുക്കെട്ടിലും, ശ്രീനിവാസൻ മോഹൻലാൽ കൂട്ടുക്കെട്ടിലും, സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുക്കെട്ടിലും ഒട്ടേറെ ചിത്രങ്ങൾ വന്നെങ്കിലും മുപ്പതു വർഷമായി ഇവർ മൂന്നു പേരും ഒന്നിച്ച ചിത്രങ്ങൾ എത്തിയിട്ടില്ല.

എന്നാൽ ഇപ്പോഴിതാ അത്തരത്തിൽ ഒരു ചിത്രം എത്താൻ പോവുകയാണ് എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്തു ശ്രീനിവാസൻ തിരക്കഥ രചിച്ചു മോഹൻലാൽ നായകനാവുന്ന ഒരു ചിത്രം തന്റെ അടുത്ത ചിത്രത്തിന് ശേഷം ഉണ്ടാകും എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ആ ചിത്രം നിർമ്മിക്കും എന്നും സത്യൻ അന്തിക്കാട് നാനയ്ക്ക് നൽകിയ പുതിയ അഭിമുഖത്തിൽ പറയുന്നു. ടിപി ബാലഗോപാലൻ എംഎ, സന്മനസ്സുള്ളവർക്ക് സമാധാനം, ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, പട്ടണ പ്രവേശം, വരവേൽപ്പ് എന്നിവയാണ് ഇവർ മൂവരും ഒന്നിച്ച ചിത്രങ്ങൾ.

ഇതെല്ലം സൂപ്പർ ഹിറ്റുകളും ആയിരുന്നു. മോഹൻലാലിനെ നായകനാക്കി ആണ് സത്യൻ അന്തിക്കാട് തന്റെ കരിയറിലെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ളത്. പതിനെട്ടു സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ ആണ് മോഹൻലാൽ അഭിനയിച്ചിട്ടുള്ളത്. അതുപോലെ ശ്രീനിവാസൻ രചിച്ച 19 ചിത്രങ്ങളിലും മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. ഏതായാലും ഈ കൂട്ടുകെട്ട് ഒരിക്കൽ കൂടി ആവർത്തിക്കുന്നു എന്നറിഞ്ഞതിന്റെ ആവേശത്തിലാണ് ആരാധകർ.

Advertisement