തമിഴകത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ് ഡയറക്ടർ മണിരത്‌നം ഒരുക്കുന്ന പൊന്നിയിൻ സെൽവൻ എന്ന സിനിമ ചിത്രീകരണത്തിന് തയ്യാറെടുക്കുകയാണ്. കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന കൃതിയെ ആരാധമാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി ഗംഭീര കാസ്റ്റിംഗാണ് മണിരത്‌നം നടത്തുന്നത്.
ചിയ്യാൻ വിക്രം, യുവതാരങ്ങളായ ജയംരവി, കാർത്തി, അഥർവ, താര സുന്ദരികളായ ഐശ്വര്യ റായി, നയൻതാര, അനുഷ്‌ക ഷെട്ടി, കീർത്തി സുരേഷ് എന്നിവർക്ക് ഒപ്പം റാഷി ഖന്ന, സത്യരാജ്, പാർത്ഥിപൻ, ശരത്കുമാർ തുടങ്ങി വമ്പൻ താരങ്ങളെയാണ് സ്വപ്ന ചിത്രത്തിലേക്ക് മണി രത്‌നം കാസ്റ്റ് ചെയ്തിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിൽ മലയാളത്തിൽ നിന്ന ലാലും ഉണ്ടെന്നാണ് പുതിയ വാർത്ത. ലാൽ തന്നെയാണ് ഇക്കര്യം വെളിപ്പെടുത്തിയത്. സിനിമയിൽ ഞാൻ ഒരേഒരാളോടു മാത്രമേ അവസരം ചോദിച്ചിട്ടുള്ളു. അത് മണിരത്നം സാറിനോടാണ്.
നടി സുഹാസിനിയുമായുള്ള പരിചയത്തിന്റെ പുറത്തായിരുന്നു അത്്. ഇപ്പോഴിതാ ആ സ്വപനം യാഥാർത്ഥ്യമാകാൻ പോവുകയാണ്. അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിൽ പ്രായമുള്ള ഒരു യോദ്ധാവിന്റെ വേഷം ചെയ്യാൻ എന്നെ വിളിച്ചിരിക്കുകയാണ്.
അതിനുവേണ്ടി കുതിരയോട്ടം പരിശീലിക്കുന്നുണ്ട്.’ മനോരമയുമായുള്ള അഭിമുഖത്തിൽ ലാൽ പറഞ്ഞു.
ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന അരുൾമൊഴിവർമ്മനെ (രാജരാജ ചോളൻ ഒന്നാമൻ) കുറിച്ചുള്ളതാണ് ഈ നോവലാണ് പൊന്നിയിൻ സെൽവൻ.
2400 പേജുകളുള്ള ഈ നോവൽ തമിഴിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. അഞ്ചു ഭാഗങ്ങൾ ഉള്ള ബ്രഹ്മാണ്ഡ നോവലാണ് ഇതെന്നതിനാൽ അതു ചുരുക്കി, രണ്ട് ഭാഗങ്ങളുള്ള സിനിമയാക്കാനാണ് മണിരത്‌നത്തിന്റെ ശ്രമം. ലൈക പ്രൊഡക്ഷൻസാണ് നിർമ്മാണം. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബർ 16 ന് തായ്‌ലാന്ഡിൽ ആരംഭിക്കും. 100 ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഒറ്റ ഷെഡ്യൂളിലായിരിക്കും ചിത്രീകരണം.