ഏറെ അപകട സാധ്യത നിറഞ്ഞ ആഴക്കടലിൽ സാഹസികത നിറഞ്ഞ സീനിൽ അഭിനയിച്ച് ഏവരേയും വിസ്മയിപ്പിച്ചിരിക്കുകയാണ് നടൻ ചെമ്പിൽ അശോകൻ. തെക്കൻ കുരിശുമല തീർത്ഥാടന കേന്ദ്രത്തെ പശ്ചാത്തലമാക്കി ഷാജി മതിലകം കഥ തിരക്കഥ സംഭാഷണം നിർവ്വഹിച്ച് വിവി വിൽഫ്രഡ് സംവിധാനം ചെയ്യുന്ന ‘വിശ്വപാത’ സിനിമയുടെ ചിത്രീകരണത്തിലാണ് ചെമ്ബിൽ അശോകൻ ഏവരെയും വിസ്മയിപ്പിച്ചത്.
കരയിൽ നിന്ന് ഏറെ അകലെയായി കടലിൽ ഷൂട്ട് ചെയ്ത സീനിലാണ് ചെമ്പിൽ അശോകൻ ഏറെ സാഹസികമായി അഭിനയിച്ചത്. ഈ സിനിമയിൽ ഒരു മുക്കുവനായിട്ടാണ് ചെമ്പിൽ അശോകൻ അഭിനയിക്കുന്നത്.
കരയിൽ നിന്ന് ഏറെ അകലെയായി കടലിലൂടെ മോട്ടോർ ഘടിപ്പിച്ച വള്ളത്തിലൂടെ ചെമ്പിൽ അശോകൻ അവതരിപ്പിക്കുന്ന കഥാപാത്രം ഒറ്റക്ക് യാത്ര ചെയ്യവേ, പെട്ടെന്നുണ്ടാകുന്ന കാറ്റിലും പേമാരിയിലും പെട്ട് ചെമ്ബിൽ അശോകന്റെ കഥാപാത്രം കടലിലെ വെള്ളത്തിൽ വീഴുകയും പിന്നീട് കടൽ വെള്ളത്തിൽ നിന്ന് ഏറെ ആയാസപ്പെട്ട് വള്ളത്തിൽ പിടിച്ച് കയറി കരയിലേക്ക് വള്ളം ഒറ്റക്ക് തുഴഞ്ഞു വരുന്ന സീനിലാണ് ഏറെ സാഹസികമായി അഭിനയിച്ച് ചെമ്പിൽ അശോകൻ സിനിമയുടെ ഡയറക്ടർ ഉൾപ്പടെയുള്ള യൂണീറ്റ് അംഗങ്ങളെ വിസ്മയിപ്പിച്ചത്.
സമന്വയ വിഷൻസിന്റെ ബാനറിൽ സജി സൂര്യ നിർമ്മിക്കുന്ന വിശ്വപാതയിൽ ഇന്ദ്രൻസ്, സജി സൂര്യ,ബിനു, ഡോക്ടർ ദിവ്യ, ഹരി കൊല്ലം, കുമരകം രാജുനാഥ്, സേതു ലക്ഷ്മി, വിജയകുമാരി, പൂജപ്പുര രാധാകൃഷ്ണൻ, ബോബൻ അലുംമൂടൻ, മനു രാജ്, അമ്പൂരി ജയൻ, പ്രമോദ് മണി, രാജാമണി, ആർ, കെസിയ, കല്യാണി, ഫാ. ഇഗ്നേഷ്യസ്, ബാബു സൂര്യ, രഹന, പ്രിയൻ ഷാ മതിലകം, അൻസിൽ എന്നിവരും വേഷമിടുന്നു.