വീനീത് ശ്ര്ീനിവാസൻ പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി നിർമ്മിച്ച സിനിമ ആയിരുന്നു ആനന്ദം. ഗണേഷ് രാജ് സംവിധാനം ചെയ്ത ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഈ സിനിമയിലൂടെ മലയാള സിനിമാ അഭിനയ രംഗത്തേക്ക് അരങ്ങേറിയ താര സുന്ദരിയാണ്.
ആനന്ദത്തിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ ഒരു പിടിമികച്ച ചിത്രങ്ങളിൽ ശ്രദ്ദേയമയാ വേഷങ്ങൾ അവതരിപ്പിച്ച് ആരാധകരുടെ മനംകീഴടക്കാൻ അനാർക്കലിക്ക് സാധിച്ചിരുന്നു. തന്റെ അഭിപ്രായങ്ങൾ യാതൊരു മടിയും കൂടാതെ ഏത് വേദിയിലും തുറന്നു പറയുന്ന സ്വഭാവമാണ് അനാർക്കലിയുടേത്.
സോഷ്യൽ മീഡിയയിലും താരം ഏറെ സജീവമാണ്. തന്റെ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും എല്ലാം നടി ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്. കൂടുതലും ഹോട്ട് ചിത്രങ്ങൾ ആണ് താരം പങ്കുവെയ്ക്കാറുള്ളത്. ഇതെല്ലം വളരെ പെട്ടെന്ന് വൈറലായി മാറുകയും ചെയ്യാറുണ്ട്.
അതേ സമയം മുമ്പ് ഒരിക്കൽ തന്നെ കാണാൻ മിയ ഖലിഫയെ പോലെയുണ്ടെന്ന് അനാർക്കലി പറഞ്ഞതാണ് ഇപ്പോൾ വീണ്ടുംസോഷ്യൽ മീഡിയയിൽ വൈറലായി മാറു ന്നത്. ഒരു അഭിമുഖത്തിൽ ആയിരുന്നു താരതതിന്റെ തുറന്നു പറച്ചിൽ. അവതാരക ചോദിക്കുന്ന പല ചോദ്യങ്ങൾക്കും വളരെ ബോൾഡ് ആയാണ് താരം ഉത്തരം നൽകുന്നത്.
താങ്കളെ കാണാൻ ഇന്ന ആളെ പോലെയുണ്ട് എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ആണ് എന്നെ കാണാൻ മിയ ഖലിഫയെ പോലെയുണ്ടെന്ന് അനാർക്കലി മറുപടി നൽകിയത്. പാവങ്ങളുടെ മിയ ഖലീഫ എന്നൊക്കെ എന്നെ കുറിച്ച് പറയാറുണ്ട് എന്നം ആയിരുന്നു അനാർക്കലി പറഞ്ഞത്.
ഒരു പോ ൺ സ്റ്റാറാണ് മിയ ഖലീഫ പക്ഷെ ആ രീതിയിലല്ല. എന്തോ മുഖച്ഛായ അവരുടെ പോലെ എന്നാണ് പറയുന്നത്. ഞാനും ശ്രദ്ധിച്ചിട്ടുണ്ട് എനിക്കും അതുപോലെ ാെക്കെ തോന്നിയിട്ടുണ്ടെന്നും നടി പറയുന്നു. അതേ സമയം നേരത്ത ഒരു വിവാദത്തിലും അനാർക്കലി പെട്ടിരുന്നു.
താൻ ചെയ്ത ഒരു ഫോട്ടോഷൂട്ടിൽ കാളിയുടെ രൂപത്തിൽ ആയിരുന്നു നടി എത്തിയത്. അത് പിന്നീട് വിമർശനങ്ങൾക്ക് ഇടയാക്കുകയും പിന്നീട് നടി മാപ്പു പറയുകയും ഇനി തന്റെ ഭാഗത്ത് നിന്നും ഇങ്ങനെയൊരു തെറ്റ് ബോധപൂർവം സംഭവിക്കില്ലയെന്നും വ്യക്തമാക്കിയിരുന്നു.
ബ്രേക്കപ്പിനെപ്പറ്റി നടി പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരു സ്ത്രീ ഒരു ബന്ധത്തിൽ നിന്നും വിട്ടുപോകുന്നതിനെ തേപ്പ് വിശേഷിപ്പിക്കാൻ ഇഷ്ടമില്ലെന്നും അനാർക്കലി പറഞ്ഞു. സ്വാഭാവികമായും ആണിനായാലും പെണ്ണിനാലായും ദേഷ്യം വരും.
ചില ആൺകുട്ടികൾ അ ക്ര മാ സ ക്തരാകുമെന്നും താൻ അത്തരത്തിലൊരു അവസ്ഥ അനുഭവിച്ചിട്ടുണ്ടെന്നും അവർ തുറന്നു പറഞ്ഞു. അന്ന് കാമുകൻ തന്നെ ഇ ടി ക്കു കയും തൊ ഴി ക്കു കയും വരെ ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു. സൂക്ഷിച്ച് പ്രേമിക്കണമെന്നാണ് ഉമ്മ തന്ന ഉപദേശമെന്നും അവർ കൂട്ടിച്ചേർത്തു.
കാമുകനുവേണ്ടി സ്വഭാവത്തിൽ മാറ്റം വരുത്തിയിട്ട് വരെയുണ്ട്. അവന് ഇഷ്ടമില്ലാത്ത കാര്യം ചെയ്യുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കുമായിരുന്നെന്നും അനാർക്കലി പറഞ്ഞു. എന്നാൽ പീന്നിട് അതിൽ നിന്ന് പുറത്ത് വന്നെന്നും ഇപ്പോൾ താൻ ഒന്നു കൂടി ചിന്തിക്കുമെന്നും അവർ പറഞ്ഞു.
എന്നാൽ വസ്ത്ര ധാരണത്തിൽ ഇടപെടാൻ വരുന്ന ആളെ ഇനി പ്രേമിക്കില്ല. അവനത് ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞാൽ, ഓകെ ബായ് എന്നു താൻ പറയുമെന്നും അനാർക്കലി കൂട്ടിച്ചേർത്തു. താൻ താടിയുള്ളവരെയും ഇല്ലാത്തവരെയും പ്രേമിച്ചിട്ടുണ്ടെന്നും മുൻപ് ഒരു കാമുകനെ ബൈക്ക് ഓടിക്കാൻ പഠിപ്പിച്ചിട്ടുണ്ടെന്നും അനാർക്കലി വെളിപ്പെടുത്തി.