കുഞ്ചാക്കോ ബോബൻ നായകനായി 2015ൽ പുറത്തിറങ്ങിയ ജമ്നാപ്യാരി എന്ന സിനിമയിലൂടെ എത്തി ഒരു പിടി മലയാള സിനിമകളിൽ അഭിനയിച്ച് പ്രക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ്. എന്നും വിവാദങ്ങളുടെ കൂടപ്പിറപ്പായ നടി ഗായത്രി സുരേഷ് വീണ്ടും വിവാദത്തിൽ പെട്ടിരിക്കുകടയാണ്.
കൊച്ചിയൽ വാഹന അ പ കടം ഉണ്ടാക്കി നിർത്താതെ പോയതും നടിയെ നാട്ടുകാർ പിൻതുടർന്ന് പിടിച്ചതും നടി കൈകൂപ്പി മാപ്പു ചോദിച്ചതും ഒക്കെ കഴിഞ്ഞ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാണ്. അതേ സമയം നടി നേരത്തെ മുതൽ വിവാദങ്ങളുടെ കൂട്ടുകാരിയാണ്.
നേരത്തെ സീരിയലിനെക്കുറിച്ച് വീഡിയോ ചെയ്ത് ഫേസ്ബുക്കിലിട്ടതിന് പിന്നാലെ വലിയ വിമർശനങ്ങളും അധിക്ഷേപങ്ങളും നടിക്ക് ഏൽക്കേണ്ടി വന്നിരുന്നു. അതിന് ശേഷം കുറേ നാളത്തേക്ക് വീഡിയോ ഒന്നും ചെയ്തിരുന്നില്ല.
പിന്നീട് വീണ്ടും ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്യാനൊക്കെ തുടങ്ങിയിരുന്നു. ഏറ്റവും അവസാനം ചെയ്ത വീഡിയോ കൊച്ചിയിലെ സംഭവത്തെ കുറിച്ചുള്ള ന്യായീകരണ വീഡിയോ ആയിരുന്നു. അതിന് ധാരാളം ട്രോളുകൾ നടി ഇപ്പോഴും ഏറ്റു വാങ്ങുകയാണ്.
ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയവ ആണ് ഗായത്രി വേഷമിട്ട പ്രധാന മലയാശ ചിത്രങ്ങൾ. ഇപ്പോൾ തെലുങ്കിലും സജീവമാണ് താരം. ഇപ്പോഴിതാ തനിക്ക് സിനിമയിൽ ചെയ്യാൻ ആഗ്രഹമുള്ള ചില കഥാപാത്രങ്ങൾ ഉണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഗായത്രി സുരേഷ്.
പ്രോസ്റ്റിറ്റിയൂട്ടിന്റെയും രാജകുമാരിയുടെയും റോൾ ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ഗായത്രി പറയുന്നു. എനിക്കൊരു രാജകുമാരിയുടെ റോൾ ചെയ്യണം എന്നുണ്ട്. സാധാ മിഡിൽ ക്ലാസ് പെൺകുട്ടി അവളുടെ സ്വന്തം പ്രയത്നം കൊണ്ട് ലോകത്തിനു തന്നെ പ്രചോദനമായി മാറുന്ന കഥാപാത്രം ചെയ്യണം എന്നുണ്ട്.
പിന്നെ അങ്ങനെ പറഞ്ഞാൽ എന്തെങ്കിലും കുഴപ്പമുണ്ടാവുമോ എന്നറിയില്ല എനിക്ക് ഒരു പ്രോസ്റ്റിറ്റിയൂട്ടിന്റെ റോൾ ചെയ്യണം എന്നുണ്ട്. കുറച്ച് അടിച്ചുപൊളിച്ച് നടക്കുന്ന ഫ്രീക്കത്തി റോൾ ചെയ്യണം എന്നുമുണ്ടെന്നും ഗായത്രി വെളിപ്പെടുത്തുന്നു.
അതേ സമയം അഭിനയത്തിനു പുറമേ സംവിധാനം ചെയ്യണം എന്നാണ് ഗായത്രിയുടെ സ്വപ്നം. ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ടെങ്കിൽ അത് താൻ തന്നെ എഴുതുന്ന കഥ ആയിരിക്കും എന്നും ഗായത്രി വ്യക്തമാക്കി. മുമ്പും പല വിഷയങ്ങളിലും ഗായത്രി അഭിപ്രായം പറഞ്ഞ് പുലിവാലു പിടിച്ചിട്ടുണ്ട്. സീരിയൽ താരങ്ങളെ കളിയാക്കി വീഡിയോ ചെയ്തതായിരുന്നു അതിലൊന്ന്.