അന്ന് പ്രിയദർശൻ മോഹൻലാലിന് പകരം മണിയൻപിള്ള രാജുവിനെ നായകനാക്കി, പണിയില്ലാതെ ഒരു മാസം മോഹൻലാൽ വീട്ടിലിരുന്നു: സംഭവം ഇങ്ങനെ

1591

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന പ്രിയപ്പെട്ട താരമാണ് മണിയൻപിള്ള രാജു. നായകനായും സഹനടനായും വില്ലനായുമെല്ലാം അഭിനയ രംഗത്ത് നിറ സാന്നിധ്യമായി മാറിയ മണിയൻപിള്ള രാജു പിന്നീട് സിനിമയുടെ നിർമ്മാണ രംഗത്തിലേക്കും കടക്കുകയായിരുന്നു.

മലയാളികൾ ഇന്നും ഓർത്തിരിക്കുന്ന ഒരുപാട് ഹിറ്റുകൾ നിർമ്മിച്ചിട്ടുള്ള ആളാണ് മണിയൻപിള്ള രാജു.
മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് കൂട്ടുകെട്ടിലെ ഒരംഗവുമാണ് മണിയൻപിള്ള രാജു. മോഹൻലാലും പ്രിയദർശനുമൊക്കെയായി അദ്ദേഹത്തിനുള്ള സൗഹൃദം ഏറെ പ്രശസ്തമാണ്.

Advertisements

അതേ സമയം സിനിമയിൽ പാതിവഴിയിൽ വച്ച് താരങ്ങളെ മാറ്റുന്നത് പതിവാണ്. പല സൂപ്പർ താരങ്ങൾ പോലും ഇങ്ങനെ മാറ്റപ്പെട്ടിട്ടുണ്ട്. മണിയൻപിളള രാജുവിനും ഈ അനുഭവം ഉണ്ടായിട്ടുണ്ട്. പക്ഷെ രസകരമായ വസ്തുത സിനിമ നഷ്ടപ്പെടുകയല്ല, മറിച്ച് സിനിമ ലഭിക്കുകയാണ് മണിയൻപിള്ള രാജുവിനണ്ടായത്.

Also Read
ഒരമ്മയോട് ഒരിക്കലും ചോദിക്കാൻ പാടില്ലാത്തൊരു ചോദ്യമാണിത്: വൈറലായി മഞ്ജു വാര്യരുടെ വാക്കുകൾ

മാറ്റിയതാകട്ടെ സാക്ഷാൽ മോഹൻലാലിനേയും. ഇതേക്കുറിച്ച് മണിയൻപിള്ള രാജു തന്നെ തുറന്നു പറയുകയാണ് ഇപ്പോൾ. കാൻ മൂവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് മണിയൻപിള്ളയുടെ തുറന്നു പറച്ചിൽ.
ഒരുപാട് പ്രിയദർശൻ സിനിമകളിൽ ഞാൻ ഭാഗമായിട്ടുണ്ട്. അക്കാലത്ത് പ്രിയൻ മോഹൻലാൽ കോമ്പിനേഷൻ കത്തിനിൽക്കുന്ന കാലമായിരുന്നു.

പ്രിയൻ പുതിയൊരു സിനിമ എടുക്കാൻ പോവുകയാണ് നായകൻ മോഹൻലാലാണ്. നിർമ്മാതാവ് ആനന്ദ്. എനിക്കും അതിൽ ഒരു വേഷമുണ്ട്. പക്ഷേ പ്രിയന്റേയും ആനന്ദേട്ടന്റേയും കണക്കുകൂട്ടലുകൾ തെറ്റി. മോഹൻലാലിന് ആ സമയം ഡേറ്റ് ഇല്ലായിരുന്നു.

അങ്ങനെ എന്നെ ആ സിനിമയിൽ നായകനാക്കാൻ തീരുമാനിച്ചു. ശിവ സുബ്രഹ്മണ്യം എന്നായിരുന്നു തന്റെ കഥാപാത്രത്തിന്റെ പേര്. തമാശകൾ കൊണ്ട് സമ്പന്നമായിരുന്നു ആ സിനിമ. ആദ്യമായിട്ടായിരുന്നു താൻ പ്രിയദർശന്റെ സിനിമയിൽ നായകനാകുന്നത്. അതിന്റേയെല്ലാം സന്തോഷം തന്റെ ഉള്ളിലുണ്ടായിരുന്നുവെന്ന് മണിയൻപിള്ള രാജു പറയുന്നു.

എന്നാൽ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് 15 ദിവസം മുൻപ് അപ്രതീക്ഷിതമായി മോഹൻലാലിന്റെ സിനിമ ക്യാൻസലായി. അപ്പോൾ ആ നായകവേഷം ചെയ്യാൻ പ്രിയദർശൻ വീണ്ടും മോഹൻലാലിനെ സമീപിച്ചു.

എന്നാൽ മോഹൻലാൽ ആ വേഷം നിരസിക്കുകയും, അത് രാജുവിന് പറഞ്ഞുവെച്ച വേഷമല്ലേ, ഞാൻ അത് ചെയ്യുന്നത് ശരിയല്ല. ഈ ഒരു മാസം എനിക്ക് ജോലി ഇല്ല എന്നിരുന്നാലും ഞാൻ വെറുതെ ഇരിക്കുമെന്ന് പറഞ്ഞിരുന്നു. ഒരുപക്ഷേ മോഹൻലാലിന് പകരം മറ്റേതെങ്കിലും നടനായിരുന്നുവെങ്കിൽ നായകവേഷം ഏറ്റെടുത്തതിന് ശേഷം എനിക്ക് മറ്റേതെങ്കിലും വേഷം കൊടുക്കാൻ പറയുമായിരുന്നു.

Also Read
പുതിയ വിശേഷം അറിയിച്ച് നടി ശ്വേതാ മേനോൻ, സന്തോഷത്തിൽ ആരാധകർ

ഈ സംഭവം കാരണം താൻ മോഹൻലാലിന് പകരം നായകനാവുകയും, മോഹൻലാൽ ഒരുമാസം പണിയില്ലാതെ വീട്ടിലിരിക്കുകയും ചെയ്തുവെന്നും മണിയൻപിള്ള രാജു ഓർക്കുന്നു. അങ്ങനെ സംഭവിച്ച ചിത്രമാണ് ധീം തരികിട തോം.

Advertisement