വർഷങ്ങളായി നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആലപിച്ച് മലയാളികൾക്ക് പ്രിയങ്കരനായി മാറിയ ഗായകനാണ് എംജി ശ്രീകുമാർ. മലയാളം കൂടാതെ തമിഴ് ഹിന്ദി ഗാനരംഗത്തും ഹിറ്റ് ഗാനങ്ങൾ താരം ആലപിച്ചിട്ടുള്ള താരം മിനിസ്‌ക്രീനിൽ അവതാരകനായും താരമെത്തുന്നുണ്ട്. ലേഖയാണ് എംജി ശ്രീകുമാറിന്റെ ഭാര്യ. 14 വർഷത്തെ ലിവിങ് ടുഗെതറിന് ശേഷമായിരുന്നു ഇരുവരും വിവാഹം കഴിച്ചത്.
അതേ സമയം സിനിമ ഗാനരംഗത്തേയും സ്റ്റേജ് ഷോകളിലെയും റിയാലിറ്റി ഷോകളുടേയും തിരക്കുകൾക്കിടയിലും തന്റെ ഭാര്യയോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്താൻ അദ്ദേഹം മറക്കാറില്ല. എംജി ശ്രീകുമാറിനെ പോലെ തന്നെ ഭാര്യ ലേഖയും സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും തങ്ങൾ യാത്ര ചെയ്ത സ്ഥലങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഒക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ മകളെ കുറിച്ചുള്ള ലേഖാ ശ്രീകുമാറിന്റെ കുറിപ്പാണ് വൈറൽ ആകുന്നത്. താൻ ദൈവത്തോട് നല്ലൊരു സുഹൃത്തിനെ ചോദിച്ചു, അങ്ങനെ ദൈവം അയച്ചു തന്നതാണ് മകളെയെന്ന ക്യാപ്ഷനോടെ ലേഖ പങ്കുെവച്ച കുറിപ്പാണ
ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
Also Read
കുറച്ച് കരയുന്നുണ്ട്, അല്ലാതെ എനിക്ക് പ്രത്യേകിച്ച് അസുഖങ്ങൾ ഒന്നുമില്ല, ഹൃദയത്തെ കുറിച്ച് ദർശന
അടുത്തിടെ ലേഖ മകളെക്കുറിച്ച് പറഞ്ഞതിങ്ങനെയായിരുന്നു. ശ്രീകുട്ടനെ പറയേണ്ടതെല്ലാം പറഞ്ഞുകഴിഞ്ഞു. ഇനി എന്നെ കുറിച്ചാകട്ടെ എന്ന് തീരുമാനിച്ചിട്ടുണ്ടാകാം. എനിക്ക് മറച്ചുപിടിക്കാൻ ഒന്നുമില്ല എനിക്കൊരു മോളുണ്ടെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. കല്യാണം കഴിഞ്ഞു അമേരിക്കയിലാണ്. ഞങ്ങൾ ഹാപ്പിയാണ് അവരും ഹാപ്പി എന്നായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചരണങ്ങളോട് പ്രതികരിച്ചു കൊണ്ട് ലേഖ പറഞ്ഞത്.
അതേ സമയം തനിക്ക് എതിരായ വ്യാജവാർത്തകൾക്കെതിരെ എംജി ശ്രീകുമാർ രംഗത്തെത്തിയിരുന്നു. ഞാൻ മതം മാറുന്നു എന്ന് പറഞ്ഞപ്പോഴാണ് വിഷമം തോന്നിയത്. സിനിമക്കാര് നടത്തുന്ന ഓൺലൈൻ മാധ്യമങ്ങളിലാണ് ഇത്തരം വാർത്തകൾ വരുന്നത്. ഗൂഗിളിൽ നിന്നും ഫെയ്‌സ്ബുക്കിൽ നിന്നും വരുമാനം കിട്ടാനാണിങ്ങനെ ചെയ്യുന്നത്.
എന്നെക്കുറിച്ചോ പ്രശസ്തരായവരെ കുറിച്ചോ നല്ല എഴുതിയാൽ ആരും വായിക്കില്ലെന്ന് അവർക്കറിയാം. നല്ല വായനക്കാരെ കിട്ടണമെങ്കിൽ മോശമായി എഴുതണം. എംജി ശ്രീകുമാർ പാസ്റ്ററാണോ, ഹിന്ദുവാണോ, മുസൽമാനാണോ എന്നൊക്കെ എഴുതി വലിയൊരു ചോദ്യ ചിഹ്നമിട്ടാൽ വായനക്കാരുടെ എണ്ണം കൂടും.
ഇതെഴുതുന്നവരുടെ ലക്ഷ്യവും അത് തന്നെയാണ്. അവരെന്നെ വരുമാനത്തിന് വേണ്ടി ടാർഗറ്റ് ചെയ്യുമ്പോൾ നഷ്ടം എനിക്കുണ്ട്. 43 വർഷം കൊണ്ട് ഞാനുണ്ടാക്കിയെടുത്ത ഇമേജാണ് ഇല്ലാതാവുന്നതെന്നും എംജി പറഞ്ഞിരുന്നു.