ഒരിക്കലും അച്ഛന്റെ ആ സ്വഭാവം തനിക്ക് ഉണ്ടാവരുതെന്നാണ് ആഗ്രഹം: ശ്രീനിവാസന്റെ മോശം ശീലത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ

512

ഗായകനായി തുടക്കം കുറിച്ച് പിന്നീട് മലയാളം സിനിമയിൽ നടനായും സംവിധായകനായും നിർമ്മാതാവായും തിളങ്ങിയ താരമാണ് വിനീത് ശ്രീനിവാസൻ. താരരാജാവ് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലൂടെയാണ് ഗായകനായി സിനിമയിലേക്കുള്ള വിനീതിന്റെ തുടക്കം.

ഈ ചിത്രത്തിലെ കസവിന്റെ തട്ടമിട്ട് എന്ന സൂപ്പർ ഹിറ്റ് ഗാനം ആലപിച്ച് കൊണ്ടാണ് വിനീത് സിനിമയിൽ എത്തിയത്. ആദ്യ ഗാനത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞിരുന്നു. പിന്നീട് നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ വിനീതിന്റെ ശബ്ദത്തിൽ പിറന്നിരുന്നു. നടനും രചയിതാവും സംവിധായരനുമായ ശ്രീനിവാസന്റെ മകൻ കൂടിയായ വിനീത് അച്ഛന് വേണ്ടിയും സിനിമയിൽ പാടിയിട്ടുണ്ട്.

Advertisements

അതേ സമയം പിന്നണി ഗാനരംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്തതിന് പിന്നാലെ അഭിനയത്തിലും സജീവം ആവുകയായിരുന്നു. 2008 ൽ പുറത്ത് വന്ന സൈക്കിൾ എന്ന ചിത്രത്തിലൂടെയാണ് വിനീത് വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് ശ്രീനിവാസന് ഒപ്പവും അഭിനയിച്ചിരുന്നു. പാട്ടിലും അഭിനയത്തിലും ഒരുപോലെ സജീവമായി നിൽക്കുമ്പോഴായിരുന്നു മലർവാടി ആർട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സംവിധായകന്റെ കുപ്പായം താരം അണിയുന്നത്.

Also Read
അന്ന് പ്രിയദർശൻ മോഹൻലാലിന് പകരം മണിയൻപിള്ള രാജുവിനെ നായകനാക്കി, പണിയില്ലാതെ ഒരു മാസം മോഹൻലാൽ വീട്ടിലിരുന്നു: സംഭവം ഇങ്ങനെ

ഈ ഒറ്റ ചിത്രത്തിലൂടെ തന്നെ വിനീത് യൂത്തിന്റേയും കുടുംബപ്രേക്ഷകരുടേയും പ്രിയപ്പെട്ട സംവിധായകൻ ആയി മാറുകയായിരുന്നു. മലർവാടിക്ക് ശേഷം പുറത്ത് ഇറങ്ങിയ വിനീത് സംവിധാനം ചെയ്ത തട്ടത്തിൻമറയത്ത്, ഒരു വടക്കൻ സെൽഫി എല്ലാ ചിത്രങ്ങളും സൂപ്പർ ഹിറ്റാണ്. ഹൃദയം ആണ് ഇനി പുറത്ത് വരാനുള്ള വിനീതിന്റെ പുതിയ ചിത്രം.

ഇപ്പോഴിതാ കൈരളി ടിവിയ്ക്ക് വിനീത് നൽകിയ ഒരു പഴയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. അച്ഛൻ ശ്രീനിവാസനെ കുറിച്ചാണ് വിനീത് സംസാരിക്കുന്നത്. ആളുകളോട് വളരെ സ്‌നേഹവും ദയയും അനുകമ്പയുമുള്ള ആളാണ് അച്ഛൻ ശ്രീനിവാസൻ എന്നാണ് വിനീത് പറയുന്നത്.

കൂടാതെ അച്ഛനിൽ ഏറ്റവും ഇഷ്ടപ്പെടാത്ത സ്വഭാവത്തെ കുറിച്ചും വിനീത് പറയുന്നുണ്ട്. ആളുകളോട് വളരെ സ്‌നേഹവും അനുകമ്പയുമുള്ള ആളാണ് അച്ഛൻ ശ്രീനിവാസൻ. തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്ന് അവതാരകനായ ബ്രിട്ടാസ് പറയുമ്പോൾ പുറമേ നിന്ന് തോന്നില്ലെന്നും എങ്കിലും അച്ഛൻ അങ്ങനെ ആണെന്നാണ് വീനീത് പറയുന്നത്.

കൂടാതെ അച്ഛന്റ ഇഷ്ടപ്പെടാത്ത ശീലങ്ങളെ കുറിച്ചും താരം പറയുന്നുണ്ട്. ഒരിക്കലും അച്ഛനിൽ നിന്ന് കിട്ടരുതെന്ന് ആഗ്രഹിക്കുന്ന സ്വഭാവത്തെ കുറിച്ച് ചോദിക്കുമ്പോഴാണ് ഹാബിറ്റിനെ കുറിച്ച് പറയുന്നത്. അച്ഛന്റെ പുകവലി ശീലം തനിക്ക് ഇഷ്ടമല്ലെന്നാണ് പറയുന്നത്. കാരണം അത് ആരോഗ്യത്തെ മോശമായി ബാധിക്കുമെന്നും വിനീത് അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

Also Read
ഒരമ്മയോട് ഒരിക്കലും ചോദിക്കാൻ പാടില്ലാത്തൊരു ചോദ്യമാണിത്: വൈറലായി മഞ്ജു വാര്യരുടെ വാക്കുകൾ

Advertisement