ഇന്ത്യയിലെ ഒരു നടനും മോഹൻലാൽ ചെയ്തപോലെ ചെയ്യില്ലെന്ന് എനിക്ക് ഇന്നും തറപ്പിച്ച് പറയാൻ കഴിയും: പ്രമുഖ സംവിധായകൻ

8698

ഫാസിലിന്റെ മഞ്ഞിൽ പൂക്കൾ എന്ന സിനിമയിൽ നരേന്ദ്രൻ എന്ന വില്ലനായി എത്തി പിന്നെ മലയാള സിനിമയുടെ താര ചക്രവർത്തിയായി മാറിയ താരമാണ് മോഹൻലാൽ. ഹാസ്യവും മാസ്സും സെന്റിമെൻസും ആക്ഷനും എല്ലാം ഒരേ പോലെ കൈകാര്യ ചെയ്യുന്ന മറ്റൊരു നടൻ ഇതുപോലെ വേറെ ഇല്ലെന്നു തന്നെ പറയാം.

Also Read
പലപ്പോഴും പറ്റിക്കപ്പെട്ടു, വിശ്വസിച്ചവർ പലരും ചതിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മനംപോലെ മംഗല്യം താരം ഐറിൻ

Advertisements

ബോളിവുഡിലും തെന്നിന്ത്യൻ ഭാഷകളിലും സൂപ്പർഹിറ്റുകൾ ഒരുക്കി കംപ്ലീറ്റ് ആക്ടർ എന്ന് പേരും നേടിയെടുത്തു കഴിഞ്ഞു മലയാളികളുടെ ഈ സ്വകാര്യ അഹങ്കാരം. നിരവധി ദേശീയ സംസ്ഥാന അവാർഡുകളും കരസ്ഥമാക്കിയിട്ടുള്ള മോഹൻലാലിന്റെ പേരിലാണ് മലയാള സിനിമയിലെ കളക്ഷൻ റെക്കോർഡുകളെല്ലാം.

അതേ സമയം സിനിമയിലെ ഏത് സാഹസിക രംഗങ്ങളും ഡ്യൂപ്പില്ലാതെ ചെയ്യാൻ ശ്രമിക്കുന്ന നടനാണ് മോഹൻലാൽ എന്നത് അദ്ദേഹത്തിന്റെ സഹപ്രവർത്തകരിൽ പലരും പല അവസരങ്ങളിലും വെളിപ്പെടുത്തിയിട്ടുള്ള കാര്യമാണ്. എന്നാൽ സാഹസിക രംഗങ്ങളിൽ മാത്രമല്ല മോഹൻലാലിന്റെ ഈ ആത്മാർഥത എന്ന് തെളിയിക്കുന്ന ഒരു സംഭവകഥയാണ് സംവിധയകൻ സത്യൻ അന്തിക്കാട് ഒരിക്കൽ വ്യക്തമാക്കിയത്.

Also Read
അങ്ങനെയൊക്കെ ചെയ്യുന്ന പുരുഷന്മാരെ തീരെ ഇഷ്ടമല്ല, ഞാൻ പ്രാധാന്യം കൊടുക്കുന്നത് മറ്റൊരു കാര്യത്തിലാണ് രശ്മിക മന്ദാന

മുമ്പ് ഒരു ചാനലിൽ അഭിമുഖത്തിനിടെയാണ് സത്യൻ അന്തിക്കാട് ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ:

സന്മനസ്സുള്ളവർക്ക് സമാധാനം എന്ന ചിത്രത്തിൽ മോഹൻലാൽ കഥാപാത്രമായ ഗോപാലകൃഷ്ണ പണിക്കരെ ബസ്സിൽ നിന്ന് പിടിച്ചു തള്ളുകയും അഴുക്കു വെള്ളത്തിലിട്ടു ബസ്സിലെ യാത്രക്കാർ മർദിക്കുകയും ചെയ്യുന്ന ഒരു രംഗമുണ്ട്. ബസ്സിലെ യാത്രക്കാരുമായി ഏറ്റുമുട്ടുന്ന ഈ രംഗം ചിത്രീകരിച്ചത് കൊച്ചിയിലെ പനമ്പിള്ളി നഗറിലാണ്.

ആ സീനിന്റെ തുടർച്ചയായ മറ്റൊരു സീൻ ചിത്രീകരിച്ചത് ഒരാഴ്ചയ്ക്ക് ശേഷമാണ്. ശ്രീനിവാസൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ വീടിനു മുന്നിൽ ഇരുവരും ജീപ്പിൽ വന്നിറങ്ങുന്ന രംഗമാണത്. ആ രംഗത്തിൽ ഒരാഴ്ചയ്ക്ക് മുൻപ് ഉപയോഗിച്ച അതേ ഷർട്ടിട്ട് അഭിനയിക്കാമെന്ന് മോഹൻലാൽ സത്യൻ അന്തിക്കാടിനോട് പറഞ്ഞു. മുഷിഞ്ഞു ദുർഗന്ധം വമിക്കുന്ന അതേ ഷർട്ട് ധരിച്ചാണ് ഏഴു ദിവസങ്ങൾക്ക് ശേഷം മോഹൻലാൽ ഷോട്ടിനു റെഡിയായത്.

Also Read
മരയ്ക്കാറിന്റെ പേരിൽ പ്രിയദർശന് കടുത്ത ഭാഷയിൽ മോഹൻലാലുമായിട്ട് സംസാരിക്കേണ്ടി വന്നു, അങ്ങോട്ടും ഇങ്ങോട്ടും സംസാരം ഉണ്ടായി; വെളിപ്പെടുത്തൽ

ഇന്ത്യയിലെ ഒരു നടനും അങ്ങനെയൊന്നും ചെയ്യില്ലെന്ന കാര്യം ഇന്നും എനിക്ക് തറപ്പിച്ച് പറയാൻ സാധിക്കുമെന്ന് സത്യൻ അന്തിക്കാട് പറയുന്നു. അതേ സമയം സത്യൻ അന്തിക്കാട് മോഹൻലാൽ കൂട്ടുകെട്ടിൽ നിരവധി സൂപ്പർഹിറ്റുകളായിരുന്നു മലയാളികൾക്ക് ലഭിച്ചത്.

Advertisement